കോവിഡ് വ്യാപനത്തിന്റെ കാലയളവില്‍ പിന്‍വലിക്കലുകള്‍ ഏറെ വര്‍ധിച്ചുവെന്ന് ഇപിഎഫ്ഒയുടെ കണക്കുകകള്‍ വ്യക്തമാക്കുന്നു. കോവിഡ് കാലത്ത് ഇതിനോടകം തന്നെ ഏകദേശം 7.1 മില്യണ്‍ വ്യക്തികള്‍ അവരുടെ ഇപിഎഫ് അക്കൗണ്ടുകള്‍ അവസാനിപ്പിച്ചു ക
പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ട് എന്നത് സേവിംഗ്സ് എന്നതിനൊപ്പം തന്നെ ഒരു റിട്ടയര്‍മെന്റ് സമ്പാദ്യം കൂടിയാണ്. എന്നിരുന്നാലും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒക്കെ പിഎഫ് അക്കൗണ്ടില്‍ നിന്നും ജീവനക്കാര്‍ പണം പിന്‍വലിക്കുന്നതും പതിവാണ്. എന്നാല്‍ തുടര്‍ച്ചയായി ഇത്തരത്തില്‍ പിഎഫ് അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചാല്‍ അത് റിട്ടയര്‍മെന്റ് സമ്പാദ്യത്തില്‍ ഗണ്യമായ കുറവ് വരുത്തുമെന്ന് അറിയുന്നവര്‍ ചുരുക്കമായിരിക്കും.
ഇപിഎഫ്ഒയുടെ കണക്കുകള്‍
കോവിഡ് വ്യാപനത്തിന്റെ കാലയളവില്‍ പിഎഫ് പിന്‍വലിക്കലുകള്‍ ഏറെ വര്‍ധിച്ചുവെന്ന് ഇപിഎഫ്ഒയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. കോവിഡ് കാലത്ത് ഇതിനോടകം തന്നെ ഏകദേശം 7.1 മില്യണ്‍ വ്യക്തികള്‍ അവരുടെ ഇപിഎഫ് അക്കൗണ്ടുകള്‍ അവസാനിപ്പിച്ചു കഴിഞ്ഞു. പിഎഫ് അക്കൗണ്ടില്‍ നിന്നും ഓരോ തവണ തുക പിന്‍വലിക്കുമ്പോഴും അത് റിട്ടയര്‍മെന്റ് സമ്പാദ്യത്തില്‍ എത്രത്തോളം കുറവാണ് ഉണ്ടാക്കുക എന്ന് നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതുണ്ട്.
റിട്ടയര്‍മെന്റ് ഫണ്ട്
നിങ്ങളുടെ പിഎഫ് വിഹിതത്തെ നിങ്ങളൊരു സേവിംഗ്സ് എന്ന നിലയിലായിരിക്കും നോക്കിക്കാണുന്നുണ്ടാവുക. എന്നാല്‍ ആ സമ്പാദ്യം നിങ്ങളുടെ 60 വയസ്സിന് ശേഷമുള്ള ജീവിതത്തിനായി മാറ്റി വയ്ക്കുന്നതാണ്. റിട്ടയര്‍ ചെയ്ത് പ്രതിമാസ വരുമാനം നിലച്ചിരിക്കുന്ന വാര്‍ധക്യ കാലത്തേക്കുള്ള നിങ്ങളുടെ നിക്ഷേപമാണത്. അതുകൊണ്ടാണ് പിഎഫിനെ റിട്ടയര്‍മെന്റ് ഫണ്ട് എന്ന് വിശേഷിപ്പിക്കപ്പെടുന്നത്.
പിഎഫ് അക്കൗണ്ടില്‍ നിന്നും തുക പിന്‍വലിക്കരുത്
ഒരിക്കലും ചെറിയ ചെറിയ ആവശ്യങ്ങള്‍ക്കായി പിഎഫ് അക്കൗണ്ടിനെ ആശ്രയിക്കരുത്. അത്തരം ആവശ്യങ്ങള്‍ക്ക് മറ്റെന്തെങ്കിലും മാര്‍ഗത്തിലൂടെ പണം കണ്ടെത്തുവാന്‍ ശ്രമിക്കാം. അതി കഠിനമായ ഒരു സാമ്പത്തീക പ്രതിസന്ധിയോ, എന്തെങ്കിലും അടിയന്തിര സാഹചര്യമോ മുന്നിലെത്താതെ പിഎഫ് അക്കൗണ്ടില്‍ നിന്നും തുക പിന്‍വലിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയേ വേണ്ട.
പലിശ നിരക്ക്
നിലവില്‍ പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തില്‍ നിന്നും ജീവനക്കാര്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന പലിശ നിരക്ക് 8.5 ശതമാനമാണ്. മറ്റ് ചെറുകിട സമ്പാദ്യ പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്കാണിത്. അതിനാല്‍ തന്നെ സ്വയം സന്നദ്ധ വിഹിതമായും ഇപിഎഫില്‍ നിക്ഷേപം നടത്തുവാന്‍ ഏറെപ്പേര്‍ താത്പര്യപ്പെടുന്നു.
നികുതി
എത്ര കൂടുതല്‍ തുക നിങ്ങള്‍ ഇപിഎഫില്‍ നിക്ഷേപിക്കുന്നുവോ , അത്രയും ഉയര്‍ന്ന പലിശ ആദായം നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍ 2021ലെ ബഡ്ജറ്റ് പ്രകാരം 2.50 ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ക്ക് മേല്‍ ലഭിക്കുന്ന പലിശാദായത്തെ നികുതിയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. എന്നാല്‍പ്പോലും ഇപിഎഫ് നിക്ഷേപങ്ങള്‍ക്ക് അതിന്റേതായ നേട്ടങ്ങളുണ്ട്.
ഇപിഎഫ്ഒയുടെ നയങ്ങള്‍
ഇപിഎഫ്ഒയുടെ നയങ്ങള്‍ പ്രകാരം പ്രതിമാസ വേതനത്തിന്റെ 12 ശതമാനമാണ് ഓരോ മാസവും പിഎഫ് വിഹിതമായി ജീവനക്കാരന്റെ പിഎഫ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുക. ഇപിഎഫില്‍ രണ്ട് ഭാഗങ്ങളായി തുക നിക്ഷേപിക്കുന്നത്. ആദ്യ ഭാഗം പിഎഫ് ആയും രണ്ടാമത്തെ ഭാഗം പെന്‍ഷനായും. ജീവനക്കാരന്റെ വിഹിതത്തിന്റെ 8.33 ശതമാനമാണ് പെന്ഷന് വിഹിതം. പെന്ഷന് വിഹിതത്തിന്റെ പരമാവധി തുക 1250 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.
1 ലക്ഷം രൂപ പിന്‍വലിച്ചാല്‍
നിങ്ങള്‍ ഇപ്പോള്‍ 30 വയസ്സുള്ള വ്യക്തിയാണ് എന്നിരിക്കട്ടെ. റിട്ടയര്‍ ചെയ്യുന്നതിനായി 30 വര്‍ഷങ്ങളായിരിക്കും നിങ്ങള്‍ക്ക് മുന്നിലുണ്ടാകുക. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ പിന്‍വലിക്കുന്ന 1 ലക്ഷം രൂപ റിട്ടയര്‍മെന്റ് ഫണ്ടിലുണ്ടാക്കുന്ന ആഘാതം 11.55 ലക്ഷം രൂപയുടെതായിരിക്കും. അതായത് ഇപ്പോള്‍ നിങ്ങള്‍ 1 ലക്ഷം രൂപ പിന്‍വലിച്ചാല്‍ 60 വയസ്സ് പൂര്‍ത്തിയായി റിട്ടയര്‍ ചെയ്യുന്ന സമയത്ത് റിട്ടയര്‍മെന്റ് സമ്പാദ്യത്തില്‍ ആ 1 ലക്ഷം രൂപ 11.55 ലക്ഷം രൂപയുടെ കുറവുണ്ടാക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications