കൊറോണ വൈറസ് ഭീതി; ഏത് തരം നിക്ഷേപം നിങ്ങളെ തുണയ്ക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി നിരവധി സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഓഹരി വിപണിയും ആശങ്കയിലാണ്. ഏറ്റവും വലിയ വില്‍പനയാണ് വിപണിയില്‍ മാര്‍ച്ച് 23ാം തിയതി നടന്നത്. സെന്‍സെക്‌സ് 3,934 പോയിന്റ് ഇടിഞ്ഞ് 25,981ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, നിഫ്റ്റി 13 ശതമാനം താഴ്ന്ന് 7,610ലെത്തി. ഏറ്റവും വലിയ ഏകദിന ഇടിവാണ് തിങ്കളാഴ്ചയിലേതെന്ന് ഓഹരി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ഇക്വിറ്റി ഫണ്ട് നിക്ഷേപകര്‍ക്ക് ആശ്വസിക്കാവുന്ന വാര്‍ത്തയുണ്ട്.

ഓഹരി വിപണിയേക്കാള്‍ മികച്ച രീതിയാണ് ഇക്വിറ്റി ഫണ്ടുകളുടെ പ്രവര്‍ത്തനം. മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരെന്ന നിലയില്‍, അത്തരത്തില്‍ രണ്ട് വഴികളാണ് നിങ്ങള്‍ക്ക് മുന്‍പിലുള്ളത്. ഒന്നുകില്‍ ഒരു വലിയ തുക നിക്ഷേപിക്കുകയോ അല്ലെങ്കില്‍ എസ്‌ഐപി വഴി നിക്ഷേപിക്കുകയോ ചെയ്യാം. എസ്ഐപികള്‍ എല്ലാ മാസവും ഒരു നിശ്ചിത തുക വിപണിയില്‍ നിക്ഷേപിക്കുന്നു.

കൊറോണ വൈറസ്: ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കി സര്‍ക്കാര്‍ കൊറോണ വൈറസ്: ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കി സര്‍ക്കാര്‍

 കൊറോണ വൈറസ് ഭീതി; ഏത് തരം നിക്ഷേപം നിങ്ങളെ തുണയ്ക്കും

ഇപ്പോള്‍ പരിഭ്രമിക്കേണ്ട സമയമാണോ?

വിപണികള്‍ അപ്രതീക്ഷിതമായി ഇടിവ് രേഖപ്പെടുത്തുമ്പോള്‍ സ്വാഭാവികമായും നിക്ഷേപകര്‍ പരിഭ്രാന്തരാകുകയും മ്യൂച്വല്‍ ഫണ്ടില്‍ നിന്നും പിന്‍വാങ്ങുകയും ചെയ്യുന്നു. എന്നാല്‍ വിപണിയില്‍ ഉടനീളമുള്ള ഇടിവ് പുതിയ വാങ്ങലുകള്‍ക്ക് ഇടയാക്കുന്നതായി പൈസബസാര്‍.കോം ഇന്‍വെസ്റ്റ്മെന്റിന്റെ ഡയറക്ടറും ഗ്രൂപ്പ് മേധാവിയുമായ സഹില്‍ അറോറ പറയുന്നു. അതിനാല്‍ നിക്ഷേപകര്‍ പരിഭ്രാന്തി മാറ്റിവെച്ച് അത്തരം സാഹചര്യങ്ങളെ മറികടക്കണം. അവര്‍ നിലവിലുള്ള എസ്ഐപികളുമായി തുടരുക മാത്രമല്ല, ഒറ്റത്തവണ നിക്ഷേപത്തിലൂടെ ഒറ്റയടിക്ക് മുന്നേറുകയും വേണം. അങ്ങനെ ചെയ്യുന്നത് വഴി അവരുടെ നിക്ഷേപച്ചെലവ് ശരാശരി മാത്രമേ വരൂ.

ഇനി അക്കൌണ്ടിൽ മിനിമം ബാലൻസ് വേണ്ട, എടിഎം പിൻവലിക്കലിന് ചാർജ് ഈടാക്കില്ലഇനി അക്കൌണ്ടിൽ മിനിമം ബാലൻസ് വേണ്ട, എടിഎം പിൻവലിക്കലിന് ചാർജ് ഈടാക്കില്ല

മാത്രമല്ല ഇവര്‍ക്ക് വിപണികള്‍ തിരിച്ചെത്തുമ്പോള്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധിക്കുകയും ചെയ്യും. അതേസമയം അടിയന്തര ഫണ്ടുകള്‍ ഉപയോഗിച്ചോ മറ്റു കാര്യങ്ങള്‍ക്ക് വേണ്ടി നീക്കി വെച്ച പണം ഉപയോഗിച്ചോ നിക്ഷേപം നടത്തരുത്. നിലവിലെ സാഹചര്യത്തില്‍ വിപണികളിലെ അടിത്തറ ദുര്‍ബലമായതിനാല്‍ അത്യാവശ്യം പണം കൈയ്യില്‍ സൂക്ഷിക്കുന്നത് എപ്പോഴും നന്നായിരിക്കുമെന്നും അറോറ കൂട്ടിച്ചേര്‍ത്തു. ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം നിക്ഷേപകര്‍ക്ക് മള്‍ട്ടി ക്യാപ് ഫണ്ടുകള്‍ തിരഞ്ഞെടുക്കാം. അപകട സാധ്യത കുറഞ്ഞ വലിയ ക്യാപ് ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം.

English summary

കൊറോണ വൈറസ് ഭീതി; ഏത് തരം നിക്ഷേപം നിങ്ങളെ തുണയ്ക്കും | Coronavirus crisis: What kind of investment will help you?

Coronavirus crisis: What kind of investment will help you?
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X