പിഎംജെജെബിവൈ പദ്ധതിയ്ക്ക് കീഴില്‍ കോവിഡ് മരണങ്ങള്‍ക്കും കവറേജ് ലഭിക്കും. കോവിഡ് രോഗ ബാധയാല്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തിയ്ക്ക് മരണം സംഭവിക്കുകയാണെങ്കില്‍ നോമിനിയ്ക്ക് പ്രധാന് മന്ത്രി ജീവന് ജ്യോതി ഭീമ യോജന
പിഎംജെജെബിവൈ പദ്ധതിയ്ക്ക് കീഴില്‍ കോവിഡ് മരണങ്ങള്‍ക്കും കവറേജ് ലഭിക്കും. കോവിഡ് രോഗ ബാധയാല്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തിയ്ക്ക് മരണം സംഭവിക്കുകയാണെങ്കില്‍ നോമിനിയ്ക്ക് പ്രധാന് മന്ത്രി ജീവന് ജ്യോതി ഭീമ യോജനയ്ക്ക് പദ്ധതിയ്ക്ക് കീഴില്‍ ക്ലെയിം ആവശ്യപ്പെടാവുന്നതാണ്. ഏത് കാരണത്താല്‍ സംഭവക്കുന്ന മരണങ്ങള്‍ക്കും പിഎംജെജെബിവൈ പദ്ധതിയില്‍ കവറേജ് ലഭിക്കും. പരമാവധി 2 ലക്ഷം രൂപയുടെ കവറേജ് ആണ് ലഭിക്കുക.

2020-21 സാമ്പത്തിക വര്‍ഷത്തില്‍ പിഎംജെജെബിവൈ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിച്ച ഒരു വ്യക്തി ദൗര്‍ഭാഗ്യവശാല്‍ കോവിഡ് കാരണം മരണപ്പെട്ടുവെങ്കില്‍ നോമിനിയ്ക്ക് ഇന്‍ഷുറന്‍സ് ക്ലെയിമിനായി അവകാശമുയര്ത്താം. പ്രധാന് മന്ത്രി ജീവന് ജ്യോതി ഭീമ യോജന എന്നത് ഒരു വര്‍ഷത്തേക്കുള്ള ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണ്. 2015ലാണ് പിഎംജെജെബിവൈ പദ്ധതി ആരംഭിക്കുന്നത്. പദ്ധതി പ്രകാരം പോളിസി കാലയളവില്‍ പോളിസി ഇടമ മരണപ്പെട്ടാല്‍ നോമിനിയ്ക്കോ കുടംബാംഗങ്ങള്‍ക്കോ രണ്ട് ലക്ഷം രൂപ ക്ലെയിം ലഭിക്കും.
ജൂണ്‍ മുതല്‍ മെയ് വരെയാണ് പിഎംജെജെബിവൈ പദ്ധതിയുടെ പോളിസി കാലാവധി. 18 വയസ്സ് മുതല്‍ 50 വയസ്സുവരെ പ്രായമുള്ള എല്ലാ വ്യക്തികള്‍ക്കും പിഎംജെജെബിവൈ പദ്ധതിയില്‍ അംഗമാകാം. 55 വയസ്സ് വരെയാണ് ലൈഫ് കവറേജ് ലഭിക്കുക. ഉപയോക്താവിന് ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്. ഓരോ അംഗത്തിനും പ്രതിവര്‍ഷ 330 രൂപയാണ് പ്രീമിയം തുകയായി അടയ്ക്കേണ്ടത്. ഈ തുക ബാങ്ക് അക്കൗണ്ടില്‍ എല്ലാ വര്‍ഷവും മെയ് മാസത്തില്‍ ഓട്ടോ ഡിഡക്ട് ആവുകയാണ് ചെയ്യുക.
രാജ്യത്തെ ബാങ്കുകള്‍, ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യ (എല്‍ഐസി), മറ്റ് സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രധാന് മന്ത്രി ജീവന് ജ്യോതി ഭീമ യോജന പദ്ധതി സേവനം ഉപയോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇന്‍ഷുറന്‍സ് നേട്ടങ്ങള്‍ ക്ലെയിം ചെയ്യുന്നതിനായി നോമിനി ഇന്‍ഷുറന്‍സ് ഉടമയുടെ അക്കൗണ്ട് ഉള്ള ബാങ്ക് ശാഖയില്‍ ചെല്ലുകയോ ബന്ധപ്പെടുകയോ ചെയ്യേണ്ടതാണ്. മരണ സര്‍ട്ടിഫിക്കറ്റും ക്ലെയിം ഫോറവും അവിടെ നോമിനി സമര്‍പ്പിക്കേണ്ടതുണ്ട്. ആവശ്യമായ എല്ലാ വിവരങ്ങളും കൃത്യമായി നല്കിക്കഴിഞ്ഞാല് ക്ലെയിം തുക നോമിനിയുടെ അക്കൗണ്ടിലേക്ക് കൈമാറും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
