ബാങ്കുകൾ നൽകുന്ന പരമ്പരാഗത എഫ് ഡി കളേക്കാൾ മികച്ച വരുമാനം നൽകുന്ന ഒരു നിക്ഷേപ വഴിയാണ് കോർപ്പറേറ്റ് എഫ് ഡി. ഇത് നോൺ ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനീസും, മറ്റു സ്വകാര്യ കമ്പനികളും ഉപഭോക്താക്കൾക്ക് നൽകുന്ന ഒരു പദ്ധതിയാണ്. സാധാരണ എഫ് ഡി പോലെ തന്നെ നിക്ഷേപകർ ഒരു നിശ്ചിത കാലയളവിന് തുക നിക്ഷേപിക്കുകയും, അതിന് പ്രതിഫലമായി നിശ്ചിത പലിശ നേടുകയും ചെയ്യുന്നത് തന്നെയാണ് ഇതിന്റെ രീതിയെങ്കിലും, പലിശയിലും മറ്റും വലിയ മാറ്റങ്ങളാണ് രേഖപ്പെടുത്തുന്നത്.
പരമ്പരാഗത എഫ് ഡികൾ 6-7% പലിശ നിരക്കുകൾ നൽകുമ്പോൾ, കോർപ്പറേറ്റ് എഫ് ഡി 7-9% വരെ ഉയർന്ന പലിശ നൽകുന്നു. കൂടാതെ, മാസമോ, മൂന്നുമാസത്തിലൊരിക്കലോ, ആറുമാസത്തിലൊരിക്കലോ, വാർഷികമായോ പോലും പലിശ ലഭിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.
കോർപ്പറേറ്റ് എഫ് ഡിയുടെ കാലാവധി 12 മാസത്തിൽ നിന്ന് 10 വർഷം വരെ നമുക്ക് തിരഞ്ഞെടുക്കാവന്നതാണ്. വലിയ മൂലധന നിക്ഷേപം ആവശ്യമില്ല എന്നതും കുറഞ്ഞത് ₹5,000 മുതൽ നിക്ഷേപം ആരംഭിക്കാമെന്നതും ഇതിന്റെ പ്രത്യേകതകളിൽ ഒന്നാണ്.
ആർക്കാണ് കോർപ്പറേറ്റ് എഫ് ഡി ഉചിതമായത്?
*ഉയർന്ന പലിശ നിരക്ക് ആഗ്രഹിക്കുന്നവർ
കോർപ്പറേറ്റ് എഫ് ഡികൾ ബാങ്ക് എഫ് ഡികളേക്കാൾ മികച്ച പലിശ നൽകുന്നതിനാൽ നല്ല ലാഭം പ്രതീക്ഷിക്കുന്നവർക്ക് ഇത് അനുയോജ്യമാണ്.
*പ്രായമായ നിക്ഷേപകർ
വിരമിച്ചവർക്കും, പ്രതിദിന ചെലവുകൾക്കായി സ്ഥിരമായ വരുമാനം ആവശ്യമായവർക്കും ഇത് നല്ല തിരഞ്ഞെടുപ്പാണ്. പലിശ ലഭിക്കുന്ന സമയങ്ങൾ ഇഷ്ടാനുസൃതമായി തിരഞ്ഞെടുക്കാം.
*അൽപം അപകടസാധ്യത സഹിക്കാമെന്ന് കരുതുന്നവർ
ബാങ്ക് എഫ് ഡികൾ സർക്കാർ ബിമാ പരിരക്ഷ ഉള്ളതാണ്, എന്നാൽ കോർപ്പറേറ്റ് എഫ് ഡി കൾക്ക് റിസ്ക് ഉണ്ട്. അതിനാൽ, അൽപം അപകടം സഹിക്കാനാകുന്നവർക്ക് ഇത് ഉചിതമാണ്.
*നിക്ഷേപം വൈവിധ്യമാക്കാൻ ആഗ്രഹിക്കുന്നവർ
നിക്ഷേപം മ്യൂച്വൽ ഫണ്ടുകളിലും ഓഹരികളിലും മാത്രം സംരഭിക്കുന്നത് അപകടകരമായ ഒരു കാര്യമാണ്. അതിനാൽ, വ്യത്യസ്ത നിക്ഷേപ മാർഗങ്ങൾ തിരഞ്ഞെടുക്കുന്നതിൽ കോർപ്പറേറ്റ് എഫ് ഡികൾ ഗുണകരമാകും.
*കുറഞ്ഞ കാലയളവിന് സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവർ
1-5 വർഷം പോലെ കുറഞ്ഞ കാലയളവിൽ സ്ഥിരമായ പലിശ ലഭിക്കണം എന്നുള്ളവർക്ക് ഇത് ഉചിതമാണ്. ഓഹരി വിപണിയിലേത് പോലെയുള്ള അനിശ്ചിതത്വം ഇല്ലാത്തതിനാൽ, നിക്ഷേപകർക്ക് നിശ്ചിത വരുമാനം ഉറപ്പാക്കാനാകും.

കോർപ്പറേറ്റ് എഫ് ഡികളുടെ പ്രധാന ഗുണങ്ങളും അപകടങ്ങളും
ഗുണങ്ങൾ
*മികച്ച പലിശ നിരക്ക്
ബാങ്ക് എഫ്ഡികളേക്കാൾ കൂടുതൽ
*നിലവാരമുള്ള എൻ ബി എഫ് ഡികളിൽ സുരക്ഷിതം
ക്രെഡിറ്റ് റേറ്റിംഗുള്ള കമ്പനികൾ തിരഞ്ഞെടുക്കുമ്പോൾ സുരക്ഷിതമായിരിക്കും
*ഇഷ്ടമുള്ള കാലാവധിയിൽ തിരിച്ചു കിട്ടുന്ന പലിശ
മാസമോ, മൂന്ന്/ആറ് മാസമോ അല്ലെങ്കിൽ വാർഷികമായോ പലിശ ലഭിക്കും
ദോഷങ്ങൾ
*ബാങ്ക് എഫ് ഡി പോലുള്ള സർക്കാർ സുരക്ഷയില്ല
*കമ്പനിയുടെ സാമ്പത്തിക നില കുറയുകയാണെങ്കിൽ, ചിലപ്പോൾ തിരിച്ചടിയുണ്ടാവാൻ സാധ്യതയുണ്ട്
നിക്ഷേപത്തിന് മുൻപ് എന്ത് ശ്രദ്ധിക്കണം?
*കമ്പനിയുടെ ക്രെഡിറ്റ് റേറ്റിംഗ് പരിശോധിക്കുക (CRISIL, ICRA, CARE റേറ്റിംഗുകൾ)
*എൻ ബി എഫ് സി അല്ലെങ്കിൽ കമ്പനിയുടെ സാമ്പത്തിക സ്ഥിതി പരിശോധിക്കുക
*പലിശ അടയ്ക്കൽ തവണകൾ പരിശോധിക്കുക (മാസം/വർഷം/അവസാനത്തിൽ)
*ലോക്കിംഗ് പിരീഡ് എത്ര കാലം എന്നത് മനസ്സിലാക്കുക
ഏത് നിക്ഷേപകർക്കാണ് ഏറ്റവും ഉചിതം?
*റിസ്ക് എടുക്കാൻ തയ്യാറായവർ
പരമ്പരാഗത എഫ് ഡികളേക്കാൾ മികച്ച പലിശ ലഭിക്കാൻ ആഗ്രഹിക്കുന്നവർ
*മാസത്തിലോ, വാർഷികമോ ആയോ സ്ഥിരവരുമാനം ആഗ്രഹിക്കുന്നവർ
വിരമിച്ചവർക്കും ബജറ്റ് പ്ലാൻ ചെയ്യുന്നതിനും അനുയോജ്യം
*കുറച്ച് വർഷം (1-5) നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർ
വിപണി മാറ്റങ്ങൾ ഇല്ലാതെ സ്ഥിരവരുമാനം നേടാം
എൻ ബി എഫ് സികളോ, ഉയർന്ന ക്രെഡിറ്റ് റേറ്റിംഗുള്ള കമ്പനികളോ നൽകിയ കോർപ്പറേറ്റ് എഫ് ഡികളാണ് സുരക്ഷിതവും ഗുണകരവും. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസരിച്ച് കോർപ്പറേറ്റ് എഫ് ഡി തിരഞ്ഞെടുക്കുന്നതാണ് ഉചിതം.


Click it and Unblock the Notifications