കോവിഡ് വ്യാപനം പല സംസ്ഥാനങ്ങളിലും വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഹ്രസ്വകാല കൊറോണ പോളിസികള്‍ തുടരാന്‍ ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി കമ്പനികള്‍ക്ക് നിര്‍ദേശം നല്കി.
കോവിഡ് വ്യാപനം പല സംസ്ഥാനങ്ങളിലും വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഹ്രസ്വകാല കൊറോണ പോളിസികള്‍ തുടരാന്‍ ഇന്‍ഷൂറന്‍സ് റെഗുലേറ്ററി അതോറിറ്റി കമ്പനികള്‍ക്ക് നിര്‍ദേശം നല്കി. പുതിയ തീരുമാനമനുസരിച്ച് കോവിഡ് പ്രത്യേക പോളിസികളായ കൊറോണ രക്ഷക്, കൊറോണ കവച് എന്നിവ സെപ്റ്റംബര്‍ 30 വരെ നിലവിലുണ്ടാകും.

ഐആര്‍ഡിഎയുടെ നിര്‍ദേശമനുസരിച്ച് കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലാണ് കോവിഡ് 19 പരിരക്ഷ ഉറപ്പുനല്‍കുന്ന ഇന്‍ഷൂറന്‍സ് പോളിസികള്‍ രാജ്യത്ത് ആരംഭിച്ചത്. നിലവില്‍ 105, 195, 285 ദിവസങ്ങളിലേക്കാണ് ഈ പോളിസികള്‍ നല്‍കുന്നത്.
കോവിഡ് പോസിറ്റീവ് ആയ പോളിസി ഉടമയ്ക്ക് മുഴുവന്‍ തുകയും ഉറപ്പ് നല്കുന്ന പോളിസിയാണ് കൊറോണ രക്ഷക്. 50000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ കവറേജ് പരിധിയുള്ള പോളിസിയാണ് കൊറോണ കവച്.
സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പോളിസികള്‍ എടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ചെറിയ തുകയ്ക്ക് ലഭ്യമാകുന്ന പോളിസികള്‍ എന്ന രീതിയിലാണ് കോറോണ പോളിസികള്‍ക്ക് വിപണിയില്‍ ഇടം ലഭിച്ചത്.
പുതിയ പോളിസികള്‍ നല്‍കാനും നിലവിലുള്ളവ പുതുക്കാനും സെപ്റ്റംബര്‍ 30 വരെയാണ് ഇപ്പോള്‍ കാലാവധി നീട്ടിയിരിക്കുന്നത്. രാജ്യത്ത് കൊറോണ വൈറസ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യം പരിഗണിച്ചാണിത്. കൂടാതെ മറ്റ് കൂടുതല്‍ അസൂഖങ്ങള്‍ക്ക് കൂടി കവറേജ് ലഭിക്കുന്ന പോളിസികളിലേക്കുള്ള മൈഗ്രേഷനും ചെയ്യാന്‍ സാധിക്കും. ഒപ്പം ആവശ്യമെങ്കില്‍ മറ്റ് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന കൊറോണ പോളിസികളിലേക്ക് പോര്‍ട്ട് ചെയ്യുകയും ചെയ്യാം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
