കൊറോണ വൈറസ് നമ്മുടെ സാമ്പത്തിക രംഗത്തുണ്ടാക്കിയ പ്രതിസന്ധികൾ ചെറുതൊന്നുമല്ല. കൊറോണ വ്യാപിക്കുമ്പോള്‍ ലോകമാകെയുള്ള വിപണികള്‍ കൂപ്പുകുത്തുകയാണ്. വരുമാനം നഷ്‌ടപ്പെട്ടവരും ജോലി നഷ്‌ടമാകുമോയെന്ന് ആശങ്കയുള്ളവരുമായി നിരവധിപ്പേരാണ് നമുക്ക് ചുറ്റും ഉള്ളത്. എന്നാൽ വിപണിയിലെ ഈ പ്രതിസന്ധി നമ്മുടെ കുടുംബത്തിലും സംഭവിക്കാതിരിക്കാൻ ഓരോരുത്തരും പണം സമർത്ഥമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇതിന് സഹായിക്കുന്ന ചില കാര്യങ്ങൾ ഇവയാണ്.
1. നിങ്ങളുടെ എമർജൻസി ഫണ്ട് വർധിപ്പിക്കുക.
കൊറോണ വൈറസ് പ്രതിസന്ധി ഇതിനകം തന്നെ ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ എമർജൻസി ഫണ്ട് വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഈ ഫണ്ടിന് നിങ്ങളുടെ 6 മാസത്തേക്കുള്ള ചിലവുകളുടെ അത്രയെങ്കിലും ഉണ്ടാവണം. ഈ പകർച്ചവ്യാധി കാരണം സമീപഭാവിയിൽ എന്തെങ്കിലും വരുമാന നഷ്ടമുണ്ടായാൽ നിങ്ങളുടെ എമർജൻസി ഫണ്ട് നിങ്ങളെ സഹായിക്കും. ലോകാരോഗ്യ സംഘടന കൊറോണ ഒരു പകർച്ചവ്യാധി അല്ലെങ്കിൽ സാംക്രമിക രോഗമായി പ്രഖ്യാപിച്ചതിനാൽ നിങ്ങളുടെ ആരോഗ്യ ഇൻഷൂറൻസ് കമ്പനി നിങ്ങൾക്ക് കവറേജ് നിരസിക്കുകയാണെങ്കിൽ, ഇതുമായി ബന്ധപ്പെട്ട ചികിത്സയ്‌ക്ക് നിങ്ങളുടെ എമർജൻസി ഫണ്ട് ഉപകരിക്കും.
2. വായ്‌പ ഇഎംഐകൾ ഡിജിറ്റലായി തിരിച്ചടയ്‌ക്കാൻ ശ്രമിക്കുക.
നിങ്ങൾ ഭവനവായ്‌പയോ വ്യക്തിഗത വായ്‌പയോ കാർ വായ്‌പയോ പോലുള്ള വായ്‌പകൾ എടുത്തിട്ടോ? അതിന്റെ ഇഎംഐ ഒരു ഓഫ്‌ലൈൻ മോഡിലാണോ അടയ്‌ക്കുന്നത്? എങ്കിൽ നിങ്ങൾ എത്രയും പെട്ടെന്ന് അത് ഒരു ഓൺലൈൻ മോഡിലേക്ക് മാറ്റാൻ ശ്രമിക്കുക. കൊറോണ പശ്ചാത്തലത്തിൽ നിങ്ങളുടെ ബാങ്ക് അവരുടെ ശാഖ അടയ്‌ക്കുകയാണെങ്കിൽ നിങ്ങൾക്ക് ഇഎംഐകൾ അടയ്‌ക്കാൻ കഴിഞ്ഞെന്നുവരില്ല. കൂടാതെ കൊറോണ വൈറസ് കേസുകൾ രാജ്യത്ത് വർധിച്ചുവരുന്ന സാഹചര്യത്തിൽ ആളുകൾക്കിടയിൽ സാമൂഹിക സമ്പർക്കം തടയാൻ വീട്ടിൽ നിന്ന് തന്നെ ഡിജിറ്റലായി പണമിടപാടുകൾ നടത്തുന്നതാണ് നല്ലത്. കൂടാതെ തിരിച്ചടവ് കാലതാമസം ഒഴിവാക്കാൻ നിങ്ങളുടെ സേവിംഗ് അല്ലെങ്കിൽ കറന്റ് അക്കൗണ്ടിൽ നിന്നോ ഇഎംഐകൾ ഓട്ടോമാറ്റിക്ക് ആയി ഡെബിറ്റ് ചെയ്യാൻ സജ്ജീകരിക്കുന്നതാണ് ഏറ്റവും നല്ല ഓപ്ഷൻ.
3. നിങ്ങളുടെ ദീർഘകാല നിക്ഷേപം കാലാവധിയാവാതെ പിൻവലിക്കരുത്.
കൊറോണ വൈറസ് പ്രതിസന്ധിയിൽ മാർക്കറ്റുകൾ അസ്ഥിരമായ അവസ്ഥയിലാണുള്ളത്. ഇത് നിക്ഷേപകർക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കുന്നുണ്ടെങ്കിലും പെട്ടെന്നുള്ള നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നത് നല്ല ഓപ്‌ഷനല്ല. അതായത് ഇപ്പോഴത്തെ മാർക്കറ്റ് കണ്ടീഷൻ കണക്കിലെടുത്ത് നിങ്ങളുടെ ദീർഘകാല നിക്ഷേപങ്ങൾ പിൻവലിക്കരുത്. അത് നഷ്‌ടങ്ങളുണ്ടാക്കും. നിലവിലെ നിങ്ങളുടെ എസ്ഐപികളുടെ കാലാവധി പൂർത്തിയാവുന്നതുവരെ കാത്തിരിക്കുക. വിപണി പൂർവ്വസ്ഥിതിയിലാവുമ്പോൾ നിങ്ങൾക്ക് ഇത് മികച്ച വരുമാനം നൽകുന്നതാണ്.
4. ആരോഗ്യ ഇൻഷൂറൻസ് പോളിസി അവലോകനം ചെയ്യുക.
കോവിഡ്-19 രോഗം ഒരു പകർച്ചവ്യാധിയോ സാംക്രമിക രോഗമോ ആയി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിനാൽ ഇൻഷുറർ നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് പോളിസി പ്രകാരം ക്ലെയിം ചെയ്യാനുള്ള സാധ്യത കുറവാണ്. കാരണം ചില പോളിസികൾക്ക് പകർച്ചവ്യാധികൾ ഉൾക്കൊള്ളാതിരിക്കാനുള്ള വ്യവസ്ഥകളുണ്ട്. അതിനാൽ കോവിഡ്-19 നിങ്ങളുടെ പോളിസിയിൽ ഉൾപ്പെടുന്നുണ്ടോയെന്ന് നിങ്ങളുടെ ഇൻഷൂററിനോട് ചോദിച്ച് മനസ്സിലാക്കുക. കൂടാതെ പോളിസി രേഖകൾ വായിക്കുകയും ഇതിനെക്കുറിച്ചറിയാൻ നിങ്ങളുടെ ആരോഗ്യ ഇൻഷുററുമായി ഉടനെ ബന്ധപ്പെടുകയും വേണം. കൂടാതെ നിങ്ങളുടെ ഇൻഷുററിൽ നിന്നുള്ള ഏറ്റവും പുതിയ അറിയിപ്പുകളും പരിശോധിക്കുക.
5. നിങ്ങളുടെ കുടുംബ ബജറ്റും ദൈനംദിന ചെലവുകളും അവലോകനം ചെയ്യുക.
ഇത്തരമൊരു സാഹചര്യത്തിൽ നിങ്ങളുടെ കുടുംബ ബജറ്റും ദൈനംദിന ചെലവുകളും അവലോകനം ചെയ്യേണ്ടത് അത്യാവശ്യമാണ്. കാരണം ഭാവിയിൽ വരുമാനം നഷ്‌ടപ്പെടുകയാണെങ്കിൽ നിങ്ങൾക്ക് ചെലവുകൾ പിടിച്ചുനിർത്താൻ കഴിഞ്ഞെന്നു വരില്ല. അതിനാൽ അനാവശ്യ ചെലവുകൾ കുറച്ച് ഈ തുക നീക്കിവെയ്‌ക്കാൻ ശ്രമിക്കുക. സമീപഭാവിയിൽ സ്ഥിതി വഷളായാൽ ഈ തുക പ്രയോജനപ്പെടും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications