12 വര്‍ഷത്തില്‍ 1 കോടി രൂപ നേടുവാന്‍ എത്ര തുക നിക്ഷേപിക്കണം?

റീട്ടെയില്‍ നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ടുകളിലേക്ക് ഇപ്പോള്‍ കൂടുതലായി ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വേഗത്തില്‍ റിട്ടയര്‍മെന്റ് സമ്പാദ്യം തയ്യാറാക്കുക എന്നത് ലക്ഷ്യമിട്ടാണ് മറ്റ് നിക്ഷേപ പദ്ധതികളേക്കാള്‍ മ്യൂച്വല്‍

റീട്ടെയില്‍ നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ടുകളിലേക്ക് ഇപ്പോള്‍ കൂടുതലായി ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. വേഗത്തില്‍ റിട്ടയര്‍മെന്റ് സമ്പാദ്യം തയ്യാറാക്കുക എന്നത് ലക്ഷ്യമിട്ടാണ് മറ്റ് നിക്ഷേപ പദ്ധതികളേക്കാള്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ റീട്ടെയില്‍ നിക്ഷേപകര്‍ തെരഞ്ഞെടുക്കുവാന്‍ കാരണം.

മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ എണ്ണം ഉയരുന്നു

മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരുടെ എണ്ണം ഉയരുന്നു

എഎംഎഫ് കഴിഞ്ഞ ആഴ്ചയില്‍ പുറത്തുവിട്ട ജൂലൈ മാസത്തിലെ അസറ്റ്‌സ് അണ്ടര്‍ മാനേജ്‌മെന്റ് (എയുഎം) ഡാറ്റയില്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാണ്. 2021 ജൂലൈ മാസത്തില്‍ സിസ്റ്റമെറ്റിക് ഇന്‍വസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി) അക്കൗണ്ടുകളുടെ എയുഎം 5 ലക്ഷം കോടി എന്ന റെക്കോര്‍ഡ് സംഖ്യ മറികടന്നു കഴിഞ്ഞു.

നിക്ഷേപം നടത്തുവാന്‍ എസ്‌ഐപികള്‍

നിക്ഷേപം നടത്തുവാന്‍ എസ്‌ഐപികള്‍

ഇപ്പോള്‍ മ്യൂച്വല്‍ ഫണ്ടുകള്‍ എന്നത് റീട്ടെയില്‍ നിക്ഷേപകരുടെ പോര്‍ട്ട്‌ഫോളിയോവിലെ ഒഴിവാക്കാനാകാത്ത ഒരു ഘടകമായി മാറിയിരിക്കുകയാണ്, വ്യത്യസ്ത ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി വ്യത്യസ്ത എസ്‌ഐപികളാണ് നിക്ഷേപകര്‍ പോര്‍ട്ട്‌ഫോളിയോവില്‍ ഉള്‍പ്പെടുത്തുന്നത്. നേരത്തേ മ്യൂച്വല്‍ ഫണ്ടുകളോട് അകലം പാലിച്ചിരുന്ന നിക്ഷേപകര്‍ പോലും മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപം ആരംഭിക്കുവാന്‍ തിരിക്ക് കൂട്ടുന്ന കാഴ്ചകളാണ് നമുക്ക് മുന്നിലുള്ളത്. എത്രയും വേഗത്തില്‍ റിട്ടയര്‍മെന്റ് സമ്പാദ്യം തയ്യാറാക്കുക എന്നതാണ് എസ്‌ഐപി രീതിയില്‍ നടത്തുന്ന ഈ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെയെല്ലാം പുറകിലുള്ള ലക്ഷ്യം.

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍

ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍

മറ്റ് അസറ്റ് ക്ലാസുകളെക്കാളും കുറഞ്ഞ സമയത്തില്‍ സമ്പത്ത് സൃഷ്ടിക്കുവാന്‍ സാധിക്കും എന്ന പ്രത്യേകത ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകള്‍ക്കുണ്ട്. പ്രായം നാല്‍പ്പതുകളുടെ അവസാനത്തോടടുത്തിട്ടും റിട്ടയര്‍മെന്റ് സമ്പാദ്യത്തിനായി യാതൊരു വിധ ആസൂത്രണങ്ങളും നടത്തിയിട്ടില്ലാത്ത വ്യക്തികള്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളെ ആശ്രയിക്കുന്നതാണ് അഭികാമ്യമെന്ന് സാമ്പത്തീക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

12 വര്‍ഷത്തില്‍ 1 കോടി രൂപ സ്വന്തമാക്കുവാന്‍

12 വര്‍ഷത്തില്‍ 1 കോടി രൂപ സ്വന്തമാക്കുവാന്‍

എസ്‌ഐപി രീതിയില്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ആരംഭിച്ചാല്‍ 10-12 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഉയര്‍ന്ന ഒരു തുക തന്നെ റിട്ടയര്‍മെന്റ് സമ്പാദ്യമായി അത്തരം വ്യക്തികള്‍ക്ക് സ്വന്തമാക്കുവാന്‍ സാധിക്കും. എസ്‌ഐപി രീതിയിലൂടെ സ്ഥിരമായ നിക്ഷേപം നടത്തിയാല്‍ 12 വര്‍ഷത്തെ നിക്ഷേപ കാലയളവില്‍ 12 ശതമാനം ആദായം നിക്ഷേപകന് പ്രതീക്ഷിക്കാം. അടുത്ത 12 വര്‍ഷത്തില്‍ 1 കോടി രൂപ സ്വന്തമാക്കുന്നതിനായി എസ്‌ഐപി രീതിയില്‍ നിക്ഷേപം നടത്തേണ്ടത് മാസം 31,342 രൂപ വീതമാണ്.

എസ്‌ഐപി സ്റ്റെപ്പ് അപ്പ് നിക്ഷേപം

എസ്‌ഐപി സ്റ്റെപ്പ് അപ്പ് നിക്ഷേപം

എന്നാല്‍ ഈ ഒരു തുക ഇപ്പോള്‍ ഓരോ മാസവും നിങ്ങള്‍ക്ക് താങ്ങുവാന്‍ സാധിക്കുന്നതിന് മുകളിലാണെങ്കില്‍ സ്‌റ്റെപ്പ് അപ്പ് എസ്‌ഐപി നിക്ഷേപ രീതി തെരഞ്ഞെടുക്കാം. ചെറിയൊരു തുകയില്‍ എസ്‌ഐപി നിക്ഷേപം ആരംഭിച്ചു കൊണ്ട് ഓരോ വര്‍ഷവും നിക്ഷേപകന്റെ വരുമാനത്തിലുണ്ടാകുന്ന വര്‍ധനവിന് അനുസരിച്ച് നിശ്ചിത ശതമാനമോ, നിശ്ചിത തുകയോ നിക്ഷേപ തുകയിലും വര്‍ധിപ്പിക്കുക എന്ന രീതിയാണ് എസ്‌ഐപി സ്റ്റെപ്പ് അപ്പ് നിക്ഷേപത്തിന്റേത്.

എസ്‌ഐപി തുകയില്‍ വര്‍ധനവ്

എസ്‌ഐപി തുകയില്‍ വര്‍ധനവ്

അതായത് ഓരോ വര്‍ഷത്തിലും നിങ്ങളുടെ എസ്‌ഐപി തുകയില്‍ വര്‍ധനവ് വരുത്തിക്കൊണ്ട് നിക്ഷേപം മുന്നോട്ട് കൊണ്ടു പോവുക. അടുത്ത 12 വര്‍ഷത്തേക്ക് ഓരോ വര്‍ഷവും 10 ശതമാനം വര്‍ധനവ് നിശ്ചയിച്ചുകൊണ്ട് നിങ്ങള്‍ എസ്‌ഐപി നിക്ഷേപം ആരംഭിക്കുകയാണെങ്കില്‍ 1കോടി രൂപ എന്ന ലക്ഷ്യത്തിലെത്തുന്നതിനായി നിക്ഷേപിക്കേണ്ടുന്ന തുക 20, 680 രൂപയാണ്.

വ്യത്യസ്ത ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍

വ്യത്യസ്ത ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍

മുഴുവന്‍ തുകയും ഒരു ഫണ്ടിലേക്ക് മാത്രമായി വകയിരുത്തുന്നതിന് പകരം ഇന്‍ഡക്‌സ് ഫണ്ടുകള്‍ ഉള്‍പ്പെടെ മൂന്നോ നാലോ വ്യത്യസ്ത ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ നിക്ഷേപത്തിനായി തെരഞ്ഞെടുക്കുന്നതാണ് സമ്പത്ത് വളരുവാന്‍ ഗുണകരമെന്ന് സാമ്പത്തീക വിദഗ്ധരും അഭിപ്രായപ്പെടുന്നു. ഇവിടെ നിങ്ങളുടെ നിക്ഷേപ കാലയളവ് 12 വര്‍ഷമായതിനാല്‍ മിഡ്, സ്‌മോള്‍ ക്യാപ് ഫണ്ടുകളും സെക്ടര്‍ ഫണ്ടുകളും ഒഴിവാക്കാം.

എസ്‌ഐപി നിക്ഷേപം ആരംഭിക്കുവാന്‍

എസ്‌ഐപി നിക്ഷേപം ആരംഭിക്കുവാന്‍

കാനറ റൊബേക്കോ എമര്‍ജിംഗ് ഇക്വിറ്റീസ് ഫണ്ട്, ആക്‌സിസ് ലോങ് ടേം ഇക്വിറ്റി ഫണ്ട് (ഇഎല്‍എസ്എസ്), മിരേ അസറ്റ് ലാര്‍ജ് ക്യാപ് ഫണ്ട്, പരാഗ് പരീഖ് ഫ്‌ളേക്‌സി ക്യാപ് ഫണ്ട്, എച്ച്ഡിഎഫ്‌സി/ ഐസിഐസിഐ/ എസ്ബിഐ നിഫ്റ്റി ഇന്‍ഡക്‌സ് ഫണ്ടുകള്‍ എന്നിവ നിങ്ങള്‍ക്ക് എസ്‌ഐപി നിക്ഷേപം ആരംഭിക്കുന്നതിനായി തെരഞ്ഞെടുക്കാവുന്നതാണ്.

മുകളില്‍ സൂചിപ്പിച്ച ലേഖനം പൂര്‍ണ്ണമായും വിവര ആവശ്യങ്ങള്‍ക്കുള്ളതാണ്. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും രചയിതാവും ഉത്തരവാദികളല്ല.

നികുതി കഴിഞ്ഞുള്ള ആദായം

നികുതി കഴിഞ്ഞുള്ള ആദായം

ദീര്‍ഘകാല മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപത്തിലൂടെ ഏറ്റവും ചുരുങ്ങിയത് 10 ശതമാനമെങ്കിലും നികുതി കഴിഞ്ഞുള്ള ആദായമായി സ്വന്തമാക്കുവാന്‍ നിക്ഷേപകന് സാധിക്കും. എസ്ഐപി നിക്ഷേപത്തിലൂടെ ചെറിയ തുകയാണെങ്കിലും അത് സ്ഥിരമായി നിക്ഷേപം നടത്തുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപത്തിന്റെ ശരാശരി ചിലവ് കുറച്ചു കൊണ്ടുവരുവാന്‍ സാധിക്കുമെന്നതാണ് സ്ഥിരമായ നിക്ഷേപത്തിലൂടെ നിക്ഷേപകന് ലഭിക്കുന്ന നേട്ടം.

ദീര്‍ഘകാല പ്രകടനം വിലയിരുത്താം

ദീര്‍ഘകാല പ്രകടനം വിലയിരുത്താം

മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുവാന്‍ തയ്യാറെടുക്കും മുമ്പ് അതിന്റെ ദീര്‍ഘകാല പ്രകടനം പരിശോധിച്ച് വിലയിരുത്തുകയാണ് ശരിയായ രീതി. പലരും തൊട്ടടുത്ത കാലത്തെ പ്രകടനം മാത്രം നോക്കിക്കൊണ്ട് അതിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുകയാണ് ചെയ്യുന്നത്. അത് തെറ്റായ രീതിയാണ്. 3 മുതല്‍ 5 വര്‍ഷങ്ങള്‍ വരെയുള്ള ഫണ്ടിന്റെ പ്രകടനം ഫണ്ടില്‍ നിന്ന് ലഭിക്കുന്ന ആദായത്തിന് എത്രത്തോളം സ്ഥിരതയുണ്ട് എന്നത് നിങ്ങള്‍ക്ക് മനസ്സിലാക്കുവാന്‍ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X