നമുക്കറിയാവുന്നത് പോലെ തന്നെ വിവിധങ്ങളായ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ നിലവിലുണ്ട്. പല തരത്തിലുള്ള നിക്ഷേപ സമ്പാദ്യ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപകരുടെ പ്രായം കണക്കിലെടുത്ത് രൂപ കല്‍പ്പന ചെയ
നമുക്കറിയാവുന്നത് പോലെ തന്നെ വിവിധങ്ങളായ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികള്‍ നിലവിലുണ്ട്. പല തരത്തിലുള്ള നിക്ഷേപ സമ്പാദ്യ പദ്ധതികളാണ് പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപകരുടെ പ്രായം കണക്കിലെടുത്ത് രൂപ കല്‍പ്പന ചെയ്തിട്ടുള്ള നിക്ഷേപ പദ്ധതികളും അതില്‍ ഉള്‍പ്പെടുന്നു. യുവാക്കള്‍ മുതല്‍ മുതിര്‍ന്ന പൗരന്മാര് വരെയുള്ള വിവിധ പ്രായങ്ങളിലുള്ളവര്ക്ക് സാമ്പത്തീക നേട്ടം സ്വന്തമാക്കുവാന്‍ സാധിക്കുന്ന പദ്ധതികളാണവ.
പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം
അത്തരത്തിലുള്ള ഒരു സവിശേഷ പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതിയെക്കുറിച്ചാണ് ഇനി ഇവിടെ പറയുവാന്‍ പോകുന്നത്. 5 വര്‍ഷത്തില്‍ 14 ലക്ഷം രൂപ സ്വന്തമാക്കുവാന്‍ ഈ പദ്ധതിയിലൂടെ നിക്ഷേപകര്‍ക്ക് സാധിക്കും. ഏറെ എളുപ്പത്തില്‍ ഈ പദ്ധതിയിലൂടെ നിങ്ങള്‍ക്ക് ഒരു ലക്ഷാധിപതിയായി വളരാം. എങ്ങനെയാണ് ഈ നേട്ടം മുഴുവന്‍ സ്വന്തമാക്കുന്നത് എന്നറിയേണ്ടേ? പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിലൂടെ 14 ലക്ഷം രൂപയാണ് നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്. പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന ഈ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്ക് 7.4 ശതമാനമാണ്.
പദ്ധതിയുടെ ഗുണഭോക്താവ് ആകാം
ആര്‍ക്കൊക്കെയാണ് ഈ പോസ്റ്റ് ഓഫീസ് പദ്ധതി പ്രകാരം അക്കൗണ്ട് ആരംഭിക്കുവാന്‍ സാധിക്കുക എന്ന് നമുക്ക് നോക്കാം. പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീം പ്രകാരം ഒരു അക്കൗണ്ട് ആരംഭിക്കുന്നതിനായുള്ള ഏറ്റവും ചുരുങ്ങിയ പ്രായം 60 വയസ്സാണ്. അതായത് 60 വയസ്സിനോ അതിന് മുകളിലോ പ്രായമുള്ള വ്യക്തികള്‍ക്ക് മാത്രമേ ഈ പദ്ധതിയുടെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കുകയുള്ളൂ. അതുകൂടാതെ, സ്വമേധയാ റിട്ടയര്‍മെന്റ് (വളണ്ടറി റിട്ടയര്‍മെന്റ്) തെരഞ്ഞെടുക്കുന്ന വ്യക്തികള്‍ക്കും പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ നിക്ഷേപം ആരംഭിക്കാം.
നിക്ഷേപ കാലാവധി
അഞ്ച് വര്‍ഷമാണ് പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമിന്റെ നിക്ഷേപ കാലാവധി. നിക്ഷേപകന് താത്പര്യമുണ്ടെങ്കില്‍ നിക്ഷേപ കാലാവധി ദീര്‍ഘിപ്പിക്കുവാനും സാധിക്കും. നിക്ഷേപം ആരംഭിക്കുവാനായി ആവശ്യമായ ഏറ്റവും ചുരുങ്ങിയ തുക 1,000 രൂപയാണ്.
ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം നിക്ഷേപത്തിന്റെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായാല്‍ താത്പര്യമുണ്ട് എങ്കില്‍ അതിന് ശേഷം 3 വര്‍ഷത്തേക്ക് കൂടി പദ്ധതിയിലെ നിക്ഷേപ കാലയവ് ദീര്‍ഘിപ്പിക്കാവുന്നതാണ്. അഞ്ചു വര്‍ഷ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയായതിന് ശേഷം വീണ്ടും മൂന്ന് വര്‍ഷത്തേക്ക് കൂടി നിക്ഷേപ കാലാവധി ഉയര്‍ത്തുന്നതിനായി അക്കൗണ്ട് ആരംഭിച്ചിരിക്കുന്ന പോസ്റ്റ് ഓഫീസ് ശാഖ സന്ദര്‍ശിച്ച് അപേക്ഷ നല്‍കേണ്ടതാണ്.
14 ലക്ഷം രൂപ നേടുന്നത് എങ്ങനെ?
ഇനി എങ്ങനെയാണ് പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ സ്കീമില്‍ നിക്ഷേപിക്കുന്നത് വഴി 14 ലക്ഷം രൂപ നേടുന്നത് എന്ന് നമുക്ക് നോക്കാം. നിങ്ങള്‍ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമില്‍ 10 ലക്ഷം രൂപ ഒറ്റത്തവണ നിക്ഷേപം നടത്തി എന്നിരിക്കട്ടെ. പ്രതിവര്‍ഷം 7.4 ശതമാനമാണ് നിലവില്‍ പദ്ധതിയില്‍ ലഭിക്കുന്ന പലിശ നിരക്ക്. മെച്യൂരിറ്റി കാലയളവായ 5 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപകന് ലഭിക്കുന്നത 14,28,964 രൂപയായിരിക്കും. അതായത് പലിശ ഇനത്തില്‍ നിങ്ങള്‍ക്ക് 5 വര്‍ഷം കൊണ്ട് 4,28,964 രൂപയുടെ നേട്ടം.
നികുതി നേട്ടം
പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ സ്കീം നിക്ഷേപകര്‍ക്ക് നികുതി നേട്ടവും നിക്ഷേപത്തിലൂടെ ലഭിക്കും. പദ്ധതിയില്‍ നിക്ഷേപം നടത്തിയിരിക്കുന്ന തുക ആദായ നികുതി നിയമം 1961ന് കീഴിലെ വകുപ്പ് 80സി പ്രകാരമുള്ള നികുതി ഇളവിന് അര്‍ഹമാണ്. പദ്ധതിയില്‍ നിന്നും ലഭിക്കുന്ന പലിശയില്‍ 10,000 രൂപയ്ക്കോ അതിന് മുകളിലോ ഉള്ള തുകയ്ക്ക് മേല്‍ ടിഡിഎസ് കിഴിയ്ക്കുകയും ചെയ്യും.
ഒന്നിലധികം അക്കൗണ്ടുകള്‍ ആരംഭിക്കാം
എസ്സിഎസ്എസ് പദ്ധതിയ്ക്ക് കീഴില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ ആരംഭിക്കുവാന്‍ ഒരു നിക്ഷേപകന് സാധിക്കും. അത് അയാളുടെ സ്വന്തം പേരിലോ, പങ്കാളിയുടെ പേരിളുള്ള ജോയിന്റ് അക്കൗണ്ടോ ആകാം. എന്നാല്‍ ഒരു സാമ്പത്തീക വര്‍ഷത്തിലെ പരമാവധി നിക്ഷേപ തുക 15 ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ല. അക്കൗണ്ട് ആരംഭിക്കുന്ന സമയത്തും ക്ലോസ് ചെയ്യുന്ന സമയത്തും നേമിനിയെ ചേര്‍ക്കുവാനുള്ള സൗകര്യവും നിക്ഷേപകന് ലഭിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications