ക്രെഡിറ്റ് കാർഡുകളിൽ നിരവധി ഓഫറുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യാറുണ്ട്. നിങ്ങൾ സ്ഥിരമായി ഫ്ലൈറ്റ് യാത്ര ചെയ്യുന്ന വ്യക്തിയാണെങ്കിൽ എയർപോർട്ട് ലോഞ്ച് ആക്സസുള്ള ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ ഉചിതം. ഇത്തരത്തിൽ ലോഞ്ച് ആക്സസുള്ള ക്രെഡിറ്റ് കാർഡ് ഉണ്ടായിട്ടും നിങ്ങൾക്ക് എയർപോർട്ട് ലോഞ്ചിലേക്ക് പ്രവേശനം ലഭിക്കുന്നില്ലേ? ഒരുപക്ഷേ നിങ്ങൾ തെറ്റായ ലോഞ്ചിനെയാണ് സമീപിച്ചത് (ബിസിനസ് ക്ലാസ് യാത്രക്കാർക്ക് മാത്രമുള്ളതാണ്) അല്ലെങ്കിൽ ലോഞ്ച് ആക്‌സസ് കാലാവധി അവസാനിച്ചിരിക്കാം. മാത്രമല്ല നിങ്ങൾക്കൊപ്പം കൂടുതൽ യാത്രക്കാരുണ്ടെങ്കിലും ചിലപ്പോൾ ലോഞ്ച് ആക്സസ് ലഭിക്കില്ല.
അതായത് എയർപോർട്ട് ലോഞ്ച് ആക്സസ് നിഷേധിക്കപ്പെടാൻ സാധ്യതയുള്ള 9 പ്രധാന കാരണങ്ങൾ പരിശോധിക്കാം. ലോഞ്ച് ആക്സസിന്റെ ഉപയോഗവും അതിലെ ഓഫറുകളെ കുറിച്ചും ശരിയായ രീതിയിൽ മനസിലാക്കുക.
1. ലോഞ്ചുകൾ നിറഞ്ഞിരിക്കുന്നു : പല ലോഞ്ചുകളിലും സീറ്റുകൾ നിറഞ്ഞിരിക്കുമ്പോൾ പ്രയോറിറ്റി പാസ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴിയുള്ള ആക്‌സസ് പരിമിതപ്പെടുത്തുന്നു. കാരണം എപ്പോഴും ബിസിനസ്/ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കും എലൈറ്റ് സ്റ്റാറ്റസ് ഹോൾഡർമാർക്കുമാണ് മുൻഗണന നൽകുന്നത്.
2. ലോഞ്ച് പ്രോഗ്രാമുകൾ സ്വീകരിക്കില്ല : നിങ്ങളുടെ ക്രെഡിറ്റ് കാർഡുണ്ടെങ്കിലും എല്ലാ ലോഞ്ചുകളും ഉപയോഗിക്കാൻ സാധിക്കില്ല. അതിനാൽ, ലോഞ്ചിലേക്ക് പോകുന്നതിന് മുമ്പ് നിങ്ങളുടെ ലോഞ്ച് ആക്‌സസിന്റെ ഔദ്യോഗിക ആപ്പോ വെബ്‌സൈറ്റോ പരിശോധിക്കാവുന്നതാണ്.

3. ആനുകൂല്യം പരിമിതമാണ് അല്ലെങ്കിൽ കാലാവധി കഴിഞ്ഞതാണ് : ചില കാർഡുകൾ പ്രതിവർഷം പരിമിതമായ സൗജന്യ ലോഞ്ച് ആക്സസാണ് വാഗ്ദാനം ചെയ്യുന്നത്. ഓഫർ കഴിഞ്ഞാൽ പിന്നീട് ലോഞ്ച് ആക്സസ് ഉപയോഗിക്കാൻ നിങ്ങൾ പണം നൽകണം. ഉദാഹരണത്തിന്, ഐ.സി.ഐ.സി.ഐ ബാങ്ക് സഫിറോ വിസ ക്രെഡിറ്റ് കാർഡ് ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഒരു പാദത്തിൽ നാല് സൗജന്യ എയർപോർട്ട് ലോഞ്ച് സന്ദർശനങ്ങൾ വരെ വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ അഞ്ചാം തവണയും ഇത് ഉപയോഗിച്ചാൽ അതിനു പണം അടക്കണം.
4. ലോഞ്ചിന് വ്യത്യസ്തമായ ബോർഡിംഗ് പാസ് ആവശ്യമാണ് : ചില ലോഞ്ചുകൾ അന്താരാഷ്ട്ര വിമാനങ്ങളിലെ യാത്രക്കാർക്കോ, ബിസിനസ് ക്ലാസ് യാത്രക്കാർക്കോ, ചില എയർലൈനുകൾക്കോ മാത്രമേ പ്രവേശനം അനുവദിക്കൂ. അതിനാൽ ഈ ലോഞ്ച് ആക്സസ് എടുക്കുന്നതിനു മുന്നേ ലോഞ്ചിൽ ആർക്കെല്ലാം പ്രവേശനമുണ്ടെന്ന് മനസിലാക്കുക
5. പേരിൽ വ്യത്യാസമുണ്ട്: നിങ്ങളുടെ ബോർഡിംഗ് പാസിലെ പേര് നിങ്ങളുടെ ക്രെഡിറ്റ് കാർഡിലെയോ പ്രയോറിറ്റി പാസിലെയോ പേരുമായി വ്യത്യാസമുണ്ടെങ്കിൽ ലോഞ്ചുകൾ പ്രവേശനം നിഷേധിച്ചേക്കാം.
6. സാങ്കേതിക പ്രശ്നങ്ങൾ : ചില സമയങ്ങളിൽ, ലോഞ്ചിന്റെ സിസ്റ്റം പ്രശ്നങ്ങൾ മൂലം നിങ്ങളുടെ ക്രെഡിറ്റ് കാർഡ് തിരിച്ചറിയണമെന്നില്ല. നിങ്ങൾക്ക് ഒരു ഡിജിറ്റൽ ലോഞ്ച് അംഗത്വ കാർഡ് കൈവശം വെക്കാം. അല്ലെങ്കിൽ ലോഞ്ച് ജീവനക്കാരോട് നേരിട്ട് പരിശോധിക്കാൻ അഭ്യർത്ഥിക്കാം.
7. പോളിസി ലംഘനം : നിങ്ങളുടെ കൂടെ ആളുണ്ടെങ്കിൽ അവർക്ക് നിങ്ങളുടെ ലോഞ്ച് ആക്സസ് അനുവദിക്കില്ല. ലോഞ്ച് പ്രവേശനം ആവശ്യമുണ്ടെങ്കിൽ അവർക്ക് അധിക നിരക്ക് നൽകേണ്ടി വരും. അതിനാൽ ഇത്തരം പോളിസികളെ കുറിച്ച് തിരിച്ചറിയുക.
8. സമയ നിയന്ത്രണങ്ങൾ : ചില ലോഞ്ചുകൾ നിർദ്ദിഷ്ട സമയങ്ങളിൽ മാത്രമേ തുറന്നിരിക്കൂ, തിരക്കേറിയ സമയങ്ങളിൽ കാർഡ് ഉടമകൾക്ക് ലോഞ്ചിൽ പ്രവേശനം നിഷേധിച്ചേക്കാം.
9. ലോഞ്ചിൻ്റെ പ്രത്യേക നിയമങ്ങൾ : സുരക്ഷാ നിയന്ത്രണങ്ങൾ കാരണം ചില വിമാനത്താവളങ്ങളിൽ ലോഞ്ച് ആക്‌സസിന് കർശനമായ നിയമങ്ങളുണ്ട്. ഇവ നേരത്തെ തിരിച്ചറിയുന്നത് നല്ലതാണ്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!



Click it and Unblock the Notifications