അക്കൗണ്ടിൽ പണമില്ലെങ്കിലെന്താ.. ക്രെഡിറ്റ് കാർഡ് ഇ.എം.ഐ വഴി സാധനങ്ങൾ വാങ്ങാം.. കൂടുതൽ അറിയാം

ഇന്ത്യയിൽ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഓൺലൈൻ പർച്ചേസുകൾക്ക് ഏറ്റവും ഉപകാരപ്രദമായ മാർ​ഗമാണ് ക്രെഡിറ്റ് കാർഡുകൾ. ക്രെഡിറ്റ് കാർഡുകളെ കുറിച്ചും അവ നൽകുന്ന ആനുകൂല്യങ്ങളെ കുറിച്ചും അറിയാത്തവരും ഉണ്ട്. ക്രെഡിറ്റ് കാർഡിലൂടെ നിങ്ങളാ​ഗ്രഹിക്കുന്ന പർച്ചേസുകൾ നടത്താം. ഓഫ് ലൈനായും പർച്ചേസ് നടത്താം.

എന്നാൽ വലിയ തുകയുള്ള പർച്ചേസുകൾ പലപ്പോഴും ഒറ്റയടിക്ക് വാങ്ങാൻ പലർക്കും പ്രയാസമുണ്ടാവാം. എന്നാൽ വലിയ പേയ്‌മെന്റുകളെ ഒരു നിശ്ചിത കാലയളവിൽ അടയ്‌ക്കേണ്ട ചെറിയ തുകകളായി വിഭജിക്കാൻ സാധിക്കും. അതാണ് ഇ.എം.ഐ ഓപ്ഷൻ. അതായത് ഒരു വായ്പ തിരിച്ചടയ്ക്കുന്നതിനായി ഒരു നിശ്ചിത കാലയളവിൽ ഒരു നിശ്ചിത തുകയായി കടം വാങ്ങുന്നയാൾ ഓരോ മാസവും വായ്പ നൽകുന്നയാൾക്ക് നൽകുന്ന തുകയാണ് ഇ.എം.ഐ അഥവാ ഇക്വേറ്റഡ് മൻ്റലി ഇൻസ്റ്റാൾമെന്റ്. ക്രെഡിറ്റ് കാർഡിൽ ഇ.എം.ഐ എങ്ങനെ പ്രവർത്തിക്കുന്നു? വിശദമായി അറിയാം...

ക്രെഡിറ്റ് കാർഡ് ഇ.എം.ഐ എങ്ങനെ പ്രവർത്തിക്കുന്നു?

വലിയ തുക വരുന്ന പർച്ചേസുകളെ ലളിതമാക്കാൻ സഹായിക്കുന്ന ഓപ്ഷനാണ് ഇ.എം.ഐ. ക്രെഡിറ്റ് കാർഡിൽ ഇത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അറിയാം;

  • നിങ്ങൾ ഓൺലൈൻ പർച്ചേസ് ചെയ്യുമ്പോൾ അത് ഇ.എം.ഐ ഓപ്ഷനിലേക്ക് മാറ്റാൻ സാധിക്കും.
  • ഇ.എം.ഐയിൽ നിങ്ങൾ കാലാവധി തിരഞ്ഞെടുത്താൽ പർച്ചേസിന്റെ മൊത്തം തുക തുല്യ ഗഡുക്കളായി വിഭജിക്കപ്പെടുന്നു.
  • നിങ്ങളുടെ ബാങ്കിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് ഇ.എം.ഐ ഓപ്ഷൻ തിരഞ്ഞെടുക്കാം. ഉപഭോക്തൃ സേവന വകുപ്പുമായി ബന്ധപ്പെട്ടാലും ഇ.എം.ഐ തിരഞ്ഞെടുക്കാം.
  • തിരഞ്ഞെടുത്ത കാലാവധി അവസാനിക്കുന്നതു വരെ പ്രതിമാസം ഒരു നിശ്ചിത തുക തിരിച്ചടയ്ക്കുക.
  • പർച്ചേസ് നടത്തുമ്പോൾ മുഴുവൻ തുകയും മുൻകൂറായി അടയ്ക്കുന്നതിനു പകരം, നിശ്ചിത കാലത്തേക്ക് ഈ തുക ഇ.എം.ഐ വഴി ചെറിയ തുകയായി വിഭജിക്കാൻ സാധിച്ചാൽ വിലയേറിയ സാധനങ്ങൾ പോലും ഏതൊരു ഉപഭോക്താവിനും വാങ്ങാൻ സാധിക്കും.

അക്കൗണ്ടിൽ പണമില്ലെങ്കിലെന്താ.. ക്രെഡിറ്റ് കാർഡ് ഇ.എം.ഐ വഴി സാധനങ്ങൾ വാങ്ങാം.. കൂടുതൽ അറിയാം

ക്രെഡിറ്റ് കാർഡ് ഇ.എം.ഐ തിരഞ്ഞെടുക്കും മുന്നേ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം..

പലിശ നിരക്ക്: കുറഞ്ഞ പലിശ നിരക്കിൽ പർച്ചേസ് നടത്താൻ ശ്രമിക്കുക. അതിനായി മറ്റ് ക്രെഡിറ്റ് കാർഡുകൾ നൽകുന്ന പലിശ നിരക്കുകൾ പരിശോധിച്ച് താരതമ്യം ചെയ്യുക.

പ്രോസസ്സിംഗ് ഫീസ്: ചില ബാങ്കുകൾ ഇടപാടുകളെ ഇ.എം.ഐ മോഡിലേക്ക് മാറ്റുന്നതിന് പ്രോസസ്സിംഗ് ഫീസ് ഈടാക്കുന്നു. അത്തരം കാർഡുകൾ തിരിച്ചറിയുക.

കാലാവധി ഓപ്ഷനുകൾ: നിങ്ങളുടെ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് ഒരു കാലാവധി തിരഞ്ഞെടുക്കണം. ദീർഘകാലത്തേക്കുള്ള ഇ.എം.ഐകൾ അടക്കേണ്ട മൊത്തം തുക വർദ്ധിപ്പിക്കും, പക്ഷേ പ്രതിമാസ ഇ.എം.ഐ കുറയ്ക്കും. നിങ്ങളുടെ തിരിച്ചടവ് കഴിവ് അനുസരിച്ച് ഇത് തിരഞ്ഞെടുക്കാം.

ക്രെഡിറ്റ് പരിധിയി: നിങ്ങളുടെ ക്രെഡിറ്റ് ഉപയോഗ അനുപാതം പരിശോധിക്കുക. ഒരു പർച്ചേസ് നടത്തി അത് ഇ.എം.ഐ രൂപത്തിലേക്ക് മാറ്റുമ്പോൾ നിങ്ങളുടെ ക്രെഡിറ്റ് ലിമിറ്റിനെ ബാധിക്കുന്നു.

ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ എങ്ങനെ ഇ.എം.ഐകളായി മാറ്റും?

അതിനായി ചില കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കേണം...

  • പർച്ചേസ് ചെയ്യുമ്പോൾ ഇ.എം.ഐക്ക് ഓപ്ഷൻ ഉണ്ടോ എന്ന് പരിശോധിക്കുക.
  • ബാങ്കിന്റെ മൊബൈൽ ആപ്പ് വഴിയോ അവരുടെ കസ്റ്റമർ സർവീസുമായി ബന്ധപ്പെട്ടാലോ നിലവിലുള്ള ഒരു ഇടപാട് ഇ.എം.ഐയിലേക്ക് മാറ്റാം.
  • ഉപഭോക്താക്കൾക്ക് പേയ്‌മെന്റുകൾ എളുപ്പമാക്കുന്നതിന്, പല റീട്ടെയിലർമാരും ഇ.എം.ഐ ഓപ്ഷനുകൾ നൽകുന്നു.
  • ഇ.എം.ഐയിലേക്ക് മാറ്റുന്നതിനു മുന്നേ ബാങ്ക് നിങ്ങളുടെ യോഗ്യത പരിശോധിക്കും.

ക്രെഡിറ്റ് കാർഡ് ഇ.എം.ഐ ഉപയോ​ഗിക്കുന്നതിലൂടെ സാധാരണക്കാർക്ക് പോലും അവരുടെ ആ​ഗ്രഹങ്ങൾ സാക്ഷാത്കരിക്കാൻ സാധിക്കും. പ്രതിമാസം ചെറിയ തുക തവണകളായി അടക്കുന്നതിലൂടെ നിങ്ങളുടെ വലിയ സാമ്പത്തിക ഭാരം കുറയുന്നു.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X