ക്രെഡിറ്റ് കാർഡ് ഉപയോഗം കഴിഞ്ഞ കുറച്ച് നാളുകളായി വർദ്ധിച്ചു വരുന്നുണ്ട്. എല്ലാവരും ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പൊതുവേ പർച്ചേസുകൾ നടത്താറുള്ളത്. എന്നാൽ തിരിച്ചടവുകൾ കൃത്യമായി നടത്താറുണ്ടോ? വലിയൊരു ചോദ്യമാണ്. ക്രെഡിറ്റ് കാർഡ് വഴി പർച്ചേസ് നടത്തുമ്പോൾ നിങ്ങൾ ഒരു വായ്പാ മാർഗത്തിലൂടെയാണ് ആ രീതി സ്വീകരിക്കുന്നത്. അതിനാൽ പ്രതിമാസത്തെ തിരിച്ചടവുകൾ തെറ്റിയാൽ കുടിശ്ശിക വരും. അത് ലേറ്റ് പേയ്മെന്റായി കണക്കാക്കും.
കിടിശ്ശിക വരുമ്പോൾ അതിന് പലിശ നിരക്ക് നൽകുന്നതിന് നിങ്ങൾ ബാധ്യസ്ഥരായിരിക്കും. സാധാരണയായി കുടിശ്ശിക തുകയ്ക്ക് പലിശ നിരക്ക് കൂടുതലായിരിക്കും. സാധാരണയായി ക്രെഡിറ്റ് കാർഡ് വഴിയുള്ള ഇടപാടുകൾ തുടങ്ങുന്ന ദിവസം മുതലാണ് തിരിച്ചടവ് നടത്തേണ്ട തിയ്യതിയായി കണക്കാക്കുന്നത്. അതിനാൽ ആ ദിവസം തന്നെ മുടങ്ങാതെ തിരിച്ചടവുകൾ നടത്താൻ ശ്രദ്ധിക്കുക.
ഓരോ ബാങ്കുകളും ഓരോ പലിശ നിരക്കാണ് വാഗ്ദാനം ചെയ്യുന്നത്. അതിനാൽ കാർഡിന്റെ തരം, ക്രെഡിറ്റ് യോഗ്യത, പ്രൊമോഷണൽ ഓഫറുകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവ വ്യത്യാസപ്പെടുന്നത്. അത്തരത്തിൽ ഓരോ ബാങ്കും ഈ ക്രെഡിറ്റ് കാർഡുകൾക്ക് എത്ര പലിശ നിരക്കുകൾ ഉറപ്പ് നൽകുന്നുവെന്ന് പരിശോധിക്കാം.
ലേറ്റ് പേയ്മെന്റുകൾക്ക് പലിശ നിരക്ക്- (7 ബാങ്കുകളുടെ വിവരങ്ങൾ)
1. എച്ച്.ഡി.എഫ്.സി ബാങ്ക്
എച്ച്.ഡി.എഫ്.സി ബാങ്ക് ക്രെഡിറ്റ് കാർഡിലൂടെ ഇടപാട് നടത്തുമ്പോൾ കുടിശ്ശിക വന്നാൽ ലേറ്റ് പേയ്മെന്റ് ചാർജുകൾക്ക് പ്രതിമാസം 3.4 ശതമാനം വരെ പലിശ നിരക്കുകൾ ഉയരും. ഇതൊരു അധിക ചാർജാണ്. അതിനാൽ കുടിശ്ശിക വരാതെ ശ്രദ്ധിക്കുക.

2. ഐ.സി.ഐ.സി.ഐ ബാങ്ക്
ഈ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് വഴി ഇടപാടുകളിലൂടെ ലേറ്റ് പേയ്മെന്റ് ഉണ്ടായാൽ അതുമായി ബന്ധപ്പെട്ട അധിക ചാർജിന് പ്രതിമാസം പരമാവധി 3.75 ശതമാനം പലിശ നൽകേണ്ടി വരും.
3. കൊട്ടക് മഹീന്ദ്ര ബാങ്ക്
കൊട്ടക് മഹീന്ദ്ര ബാങ്ക് ലേറ്റ് പേയ്മെന്റുകൾക്ക് പ്രതിമാസം 3.5 ശതമാനം പലിശ ഈടാക്കുന്നു. കൂടാതെ, ലേറ്റ് പേയ്‌മെൻ്റ് ചാർജുകളും ഉണ്ട്.
4. യെസ് ബാങ്ക്
യെസ് ബാങ്ക് എലൈറ്റ്+ കാർഡിന്റെ ലേറ്റ് പേയ്മെന്റുകൾക്ക് യെസ് ബാങ്ക് പ്രതിമാസം 3.80 ശതമാനം (വർഷത്തിൽ 45.6 ശതമാനം) പലിശ ഈടാക്കുന്നു.
5. എസ്.ബി.ഐ കാർഡ്
ലേറ്റ് പേയ്മെന്റുകൾക്കുള്ള ചാർജുകൾ കൃത്യമായി ഈടാക്കാൻ എസ്.ബി.ഐ ശ്രദ്ധിക്കാറുണ്ട്. അതിനാൽ ലേറ്റ് പേയ്മെന്റ് വന്നാലും ഇടപാട് തീയതി മുതൽ പ്രതിമാസം 3.50 ശതമാനം (പ്രതിവർഷം 42 ശതമാനം) വരെ എസ്.ബി.ഐ കാർഡ് ഈടാക്കുന്നു.
6. പി.എൻ.ബി ക്രെഡിറ്റ് കാർഡ്
പി.എൻ.ബി ക്രെഡിറ്റ് കാർഡുകൾ വഴിയുള്ള ഇടപാടുകളിൽ കുടിശ്ശിക വന്നാൽ അത് ഈടാക്കും. പ്രതിമാസ അടിസ്ഥാനത്തിൽ 2.95 ശതമാനം പലിശയാണ് ഈടാക്കുന്നു (വാർഷിക ശതമാനം നിരക്ക് 35.89 ശതമാനം).
7. ആക്സിസ് ബാങ്ക്
ലേറ്റ് പേയ്മെന്റുകൾ വന്നാൽ ആക്സിസ് ബാങ്ക് പ്രതിമാസം 3.6 ശതമാനം പലിശ ഈടാക്കുന്നു.
പേയ്മെൻന്റുകൾ വൈകുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ നെഗറ്റീവായിട്ട് ബാധിക്കും. കൃത്യമായ തിരിച്ചടവുകൾ നടക്കാത്ത പക്ഷം പിന്നീട് ഒരു ലോണിന് അപേക്ഷിക്കുന്നതിനും മറ്റൊരു ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നടത്തുന്നതിനോ പരിധികൾ നിശ്ചയിച്ചേക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
