നിങ്ങളൊരു മികച്ച ക്രെഡിറ്റ് കാർഡ് ഉപയോക്താവാണോ? എങ്കിൽ ഇനി വരാനിരിക്കുന്ന പ്രധാന മാറ്റങ്ങളെ കുറിച്ച് നിങ്ങളും അറിഞ്ഞിരിക്കണം. നിങ്ങളറിഞ്ഞോ... ഏപ്രിൽ 1 മുതൽ ചില ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകളിൽ പല തരത്തിലുള്ള മാറ്റങ്ങളാണ് വരുന്നത്. ഈ മാറ്റങ്ങളെ കുറിച്ച് അറിയണ്ടേ..? കുറഞ്ഞ റിവാർഡുകൾ, വാർഷിക ഫീസ് ഇളവ്, പുതുക്കിയ ആനുകൂല്യങ്ങൾ തുടങ്ങി നിരവധി പുതിയ നിയമങ്ങളാണ് അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരുന്നത്.
ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട പുതിയ മാറ്റങ്ങളെല്ലാം ഉപയോക്താക്കൾക്ക് ഉപകാരപ്രദമാണോ? എങ്ങനെ അറിയാം. നിലവിൽ ഏപ്രിൽ 1 മുതൽ എയർ ഇന്ത്യ എസ്.ബി.ഐ ക്രെഡിറ്റ് കാർഡ്, സിംപ്ലിക്ലിക്ക് എസ്.ബി.ഐ കാർഡ്, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡ്, തുടങ്ങിയ വിവിധ കാർഡുകൾക്കാണ് മാറ്റം. ഇതിൽ ഏതാണ് നിങ്ങളുടെ ക്രെഡിറ്റ് കാർഡ്?
എയർ ഇന്ത്യ എസ്.ബി.ഐ ക്രെഡിറ്റ് കാർഡും പുത്തൻ മാറ്റങ്ങളും...
എയർ ഇന്ത്യ എസ്.ബി.ഐ ക്രെഡിറ്റ് കാർഡിൽ വലിയ മാറ്റങ്ങൾ വരുന്നു. ഇതുവഴി ഉപയോക്താക്കൾക്ക് വമ്പൻ ഇളവുകളാണ് ലഭിക്കുക. എയർ ഇന്ത്യ എസ്.ബി.ഐ പ്ലാറ്റിനം ക്രെഡിറ്റ് കാർഡ് വഴി നിങ്ങൾ എയർ ഇന്ത്യ ടിക്കറ്റ് ബുക്കിംഗ് നടത്തുമ്പോൾ ഓരോ 100 രൂപ ചെലവഴിക്കുമ്പോഴും 5 റിവാർഡ് പോയിന്റുകൾ ലഭിക്കും. ഇതുവരെ 15 പോയിൻ്റായിരുന്നു ലഭിച്ചിരുന്നത്. അതുപോലെ, എയർ ഇന്ത്യ എസ്.ബി.ഐ സിഗ്നേച്ചർ ക്രെഡിറ്റ് കാർഡിലൂടെ ചെലവഴിക്കുന്ന ഓരോ 100 രൂപക്കും 10 പോയിന്റുകൾ ലഭിക്കും. എന്നാൽ ഇതുവരെ ഇത് 30 പോയിന്റുകളായിരുന്നു.
സ്ഥിരമായി യാത്ര ചെയ്യുന്ന ഉപയോക്താക്കൾക്ക് ഈ മാറ്റങ്ങൾ വ്യാപകമായി ബാധിക്കാൻ സാധ്യതയുണ്ട്. റിവാർഡ് പോയിൻ്റുകൾ ഗണ്യമായി വെട്ടിച്ചുരുക്കിയത് ഉപയോക്താക്കൾക്ക് വലിയ തിരിച്ചടിയായി.

ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡിലെ മാറ്റങ്ങൾ അറിയാം...
നിങ്ങളുടെ പോക്കറ്റിൽ ഈ ക്രെഡിറ്റ് കാർഡുണ്ടോ? എങ്കിൽ 2025 മാർച്ച് 31 ന് ശേഷം ഈ കാർഡുകൾ പുതുക്കുന്നവർക്ക് ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക് ഒരു വർഷത്തേക്ക് വാർഷിക ഫീസ് ഒഴിവാക്കും. എന്നാൽ പ്രധാന ആനുകൂല്യങ്ങളെല്ലാം ഏപ്രിൽ 1 മുതൽ നിർത്തലാക്കും. അതിനാൽ വിസ്താര യാത്രാ ആനുകൂല്യങ്ങൾക്കായി ഈ കാർഡ് ഉപയോഗിച്ചിരുന്ന ഉപഭോക്താക്കൾക്ക് ഇനി മുതൽ ആ നേട്ടങ്ങളൊന്നും ലഭിക്കില്ല. ഈ കാരണത്താൽ ആളുകൾക്ക് മറ്റു ക്രെഡിറ്റ് കാർഡുകളെ ആശ്രയിക്കേണ്ടി വന്നേക്കാം.
സിംപ്ലിക്ലിക്ക് എസ്.ബി.ഐ കാർഡ്
ആനുകൂല്യങ്ങൾ കുറക്കുന്നതിൻ്റെ ഭാഗമായി ഏപ്രിൽ 1 മുതൽ എസ്.ബി.ഐ കാർഡ് ചില ഇടപാടുകളിൽ റിവാർഡ് പോയിന്റുകൾ കുറയ്ക്കാൻ ഒരുങ്ങുന്നു. സിംപ്ലിക്ലിക്ക് എസ്.ബി.ഐ കാർഡ് ഉടമകൾക്ക് ഇനി മുതൽ സ്വിഗ്ഗിയിൽ 5x റിവാർഡ് പോയിന്റുകളാണ് ലഭിക്കുക. അതായത് മുമ്പ് 10x പോയിൻ്റുകൾ ലഭിച്ചിരുന്നു.
എന്നാൽ മറ്റു ആനുകൂല്യങ്ങൾക്ക് വലിയ ആനുകൂല്യങ്ങളും ഉറപ്പാക്കാം. മിന്ത്ര, ബുക്ക് മൈഷോ, അപ്പോളോ 24 പോലുള്ള മറ്റ് ബ്രാൻഡുകൾക്ക് 10X റിവാർഡ് പോയിൻ്റുകൾ ലഭ്യമാകും.
വിസ്താര ക്രെഡിറ്റ് കാർഡിനായി ആക്‌സിസ് ബാങ്കിന്റെ പുത്തൻ പരിഷ്കാരങ്ങൾ
വിസ്താര എയർ ഇന്ത്യയിൽ ലയിച്ചു. ഇപ്പോൾ വിസ്താര ക്രെഡിറ്റ് കാർഡിന്റെ ആനുകൂല്യങ്ങൾ പരിഷ്കരിക്കാനൊരുങ്ങി ആക്‌സിസ് ബാങ്ക്. 2025 ഏപ്രിൽ 18 മുതലാണ് ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്. ഏപ്രിൽ 18നോ അതിനുശേഷമോ കാർഡുകൾ പുതുക്കുന്ന ഉപയോക്താക്കൾക്ക് വാർഷിക ഫീസ് ഈടാക്കില്ല. എന്നാൽ മറ്റു നിരവധി ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടേക്കാം.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications