നിലവിൽ ഇന്ത്യയിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കാത്ത ആളുകൾ കുറവാണ്. ഓൺലൈൻ ഷോപ്പിംങിനും ഓഫ്‌ലൈൻ ഷോപ്പിംഗ് ചെയ്യുന്നവർക്കും ക്രെഡിറ്റ് കാർഡുകൾ വളരെ ഉപകാരപ്രദമാണ്. എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് ചെലവുകൾ മാനേജുചെയ്യുന്നതിനും ഫിനാൻഷ്യൽ പ്ലാനിംഗ് മെച്ചപ്പെടുത്തുന്നതിനും ക്രെഡിറ്റ് കാർഡ് സ്വൈപ്പ് ചാർജുകൾ മനസ്സിലാക്കുന്നത് അത്യന്താപേക്ഷിതമാണ്. നമ്മൾ അറിയാതെ തന്നെ നമ്മളിൽ നിന്ന് പലപ്പോഴും ഈടാക്കുന്ന ഇത്തരം ചാർജുകൾ ചെറിയതാണെങ്കിലും അധികരിക്കുമ്പോൾ അതൊരു വലിയ തുകയായി മാറാൻ സാധ്യതയുണ്ട്.
ക്രെഡിറ്റ് കാർഡ് സ്വൈപ്പ് ചാർജുകൾ എന്താണ്?
സ്വൈപ്പ് ചാർജുകൾ എന്നറിയപ്പെടുന്ന ഈ ഫീസ് ഇന്റർചേഞ്ച് ഫീസ് എന്നാണ് അറിയപ്പെടുന്നത്. ഒരു ട്രാൻസാക്ഷൻ ക്രെഡിറ്റ് കാർഡിലൂടെ പൂർത്തിയാകുമ്പോൾ ഈ ഫീസ് നിങ്ങളുടെ ഇടപാടിൽ ഉൾപ്പെടും.ഈ ഫീസ് കാർഡ് നെറ്റ്‌വർക്ക് ആണ് നിർണ്ണയിക്കുന്നത്, കൂടാതെ താഴെപ്പറയുന്ന ചില ചെലവുകൾ കണക്കിലെടുത്തുമാണ് ഇത് നിർണായിക്കപ്പെടുന്നത്.
*ഓപ്പറേഷണൽ ചെലവുകൾ
*മോഷണപ്രതിരോധം
*പേയ്മെന്റ് ഇൻഫ്രാസ്ട്രക്ചറിന്റെ പരിപാലനം
സ്വൈപ്പ് ചാർജുകൾ എങ്ങനെ പ്രവർത്തിക്കുന്നു?
പിഒഎസ് അഥവാ സ്വൈപ്പിങ് മെഷീനിൽ കാർഡ് സ്വൈപ്പ് ചെയ്യുമ്പോൾ, ഒരു പ്രത്യേക ഫീസ് ചാർജ് ചെയ്യും.
വ്യാപാരിയുടെ പേയ്മെന്റ് ഗേറ്റ്‌വേ വഴി കാർഡ് വിവരങ്ങൾ പരിശോധിച്ച് പിഒഎസ് കാർഡ് നെറ്റ്‌വർക്കിലേക്ക് അയക്കും.
കാർഡ് നൽകിയ ബാങ്ക് വിവരങ്ങൾ പരിശോധിച്ച് ട്രാൻസാക്ഷനിന് അംഗീകാരം നൽകും.
ഈ സ്വൈപ്പിങ് ഫീസ് ആരാണ് നൽകുന്നത്?
കൂടുതലും വ്യാപാരികൾ ആണ് ഈ ചാർജ് നൽകുന്നത്. എന്നാൽ, ചില സാഹചര്യങ്ങളിൽ കാർഡ് നൽകുന്ന ബാങ്ക് ചില അധിക ഫീസുകൾ ഈടാക്കുകയും ചെയ്യും. ഇന്ത്യയിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ ഫീസുകൾ നിയന്ത്രിച്ച് ഉപയോക്താക്കൾക്കുള്ള നീതിയുറപ്പിക്കുന്നു.

ഉപയോക്താക്കളേ ഈ ചാർജ് സാധിക്കുമോ?
വ്യാപാരികൾക്ക് ഈ ചാർജുകൾ നൽകേണ്ടി വരുമ്പോൾ ചിലപ്പോൾ ഉൽപ്പന്നങ്ങളുടെ വില ഇവ വർധിപ്പിക്കാൻ ഇടയുണ്ട്. അല്ലെങ്കിൽ സ്വൈപ്പിങ് ചാർജ് എന്ന രീതിയിൽ പ്രത്യേകം ചാർജും ഇവർ ഈടാക്കാം.
എന്തുകൊണ്ട് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ സ്വൈപ്പ് ചാർജുകളെ കുറിച്ച് അറിയണം?
1. വിവേകപൂർവമായ തീരുമാനങ്ങൾ എടുക്കാൻ
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ കൂടുതൽ ഫിനാൻഷ്യൽ ജാഗ്രത പുലർത്താൻ സഹായിക്കും.
2. ആകെ ചെലവ് കണക്കാക്കാം
ഉൽപ്പന്ന വിലയ്ക്ക് പുറമേ, സ്വൈപ്പ് ചാർജുകൾ ഉൾപ്പെടുന്ന മൊത്തം ചെലവ് മനസ്സിലാക്കാൻ കഴിയും.
3. റിവാർഡ് പ്രോഗ്രാമുകൾ വിലയിരുത്താം
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ ലഭിക്കുന്ന റിവാർഡുകളും ബെനിഫിറ്റുകളും സ്വൈപ്പ് ചാർജുകളേക്കാൾ കൂടുതലാണോ എന്നത് വിലയിരുത്താം.
5. ബില്ലുകളിൽ കൃത്യത പാലിക്കാം
മാസാവസാനം ബില്ലടയ്ക്കുമ്പോൾ അസാധാരണമായ ഫീസുകൾ തടയാൻ സഹായിക്കും.
ക്രെഡിറ്റ് കാർഡ് സ്വൈപ്പ് ചാർജുകൾ കുറിച്ചുള്ള ബോധവത്കരണം ഉപയോക്താക്കൾക്ക് മാനദണ്ഡങ്ങൾ നിർണ്ണയിച്ച് സാമ്പത്തികമായി സുഗമമായ തീരുമാനങ്ങൾ എടുക്കാൻ സഹായിക്കും. ഉചിതമായ കാർഡ് തിരഞ്ഞെടുക്കാനും അധിക ചെലവുകൾ ഒഴിവാക്കാനും ഇതിന്റെ അറിവ് നിർണ്ണായകമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications