അത്യാവശ്യ സമയത്ത് കയ്യിൽ പണമില്ലെങ്കിൽ ആദ്യം ചെയ്യുക കൂട്ടുകാരോട് കടം ചോദിക്കുകയാണ്. എന്നാൽ കാലം മാറിയതോടെ കൂട്ടുകാരോട് കടം ചോദിക്കുന്നതിന് പകരം ക്രെഡിറ്റ് കാർഡ് ഉപയോഗമായി. ശരവേഗത്തിലാണ് മലയാളികൾ ക്രെഡിറ്റ് കാർഡ് ഉപയോഗം ശീലമാക്കിയത്. ഒരേ സമയം ഉപയോഗവും എന്നാൽ അതേ സമയം തലവേദനയുമാണ് ക്രെഡിറ്റ് കാർഡ് ഉപയോഗം. കാരണം ചെറിയ അശ്രദ്ധപോലും വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൃത്യസമയത്ത് അടച്ചില്ലെങ്കിൽ ലേറ്റ് പേയ്‌മെന്‍റ് ഫീസും അമിത പലിശ നിരക്കുകളും മറ്റ് അധിക ചെലവുകളും എല്ലാം ചേർത്ത് ഭീമമായ തുക നൽകേണ്ടി വരും. അടിക്കടി പേയ്‌മെന്‍റുകൾ മുടങ്ങുന്നത് പലിശ രഹിതമായ ഗ്രേസ് പിരീഡ് ഇല്ലാതാക്കാനും ക്രെഡിറ്റ് പരിധി കുറയുന്നതിനും കുറഞ്ഞ ക്രെഡിറ്റ് സ്‌കോറിനും കാരണമാകും.

ക്രെഡിറ്റ് ലിമിറ്റ് പരിഗണിക്കാതെ തിരിച്ചടവ് ശേഷിക്ക് അനുയോജ്യമായ തുക മാത്രം ചെലവാക്കുന്നതാണ് ഉചിതം.ഇതുവഴി സമയം വൈകാതെ, കുടിശ്ശിക വരുത്താതെ ക്രെഡിറ്റ് കാര്‍ഡ് ബില്ലടയ്ക്കാന്‍ സാധിക്കും. ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം..
ക്രെഡിറ്റ് കാർഡ് ബാലൻസ് കുറയ്ക്കുക
ക്രെഡിറ്റ് കാർഡ് ഉടമ, ക്രെഡിറ്റ് കാർഡ് കമ്പനിക്ക് നൽകേണ്ട ആകെ തുകയെയാണ് ക്രെഡിറ്റ് കാർഡ് ബാലൻസ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതുകൊണ്ടു തന്നെ ക്രെഡിറ്റ് കാർഡ് ബാലൻസ് എപ്പോഴും കുറച്ച് വയ്ക്കുക.അത് പലിശ കുറയ്ക്കാനും പണം ലാഭിക്കാനും സാധിക്കും. അതോടൊപ്പം തന്നെ തിരിച്ചടന് നടത്താൻ മാസാവസാനം വരെ കാത്തിരിക്കുകയും ചെയ്യരുത്. തുക പതിവായി തിരിച്ചടക്കുന്നതിലൂടെ കുടിശ്ശികയുള്ള ബാലൻസ് കുറയ്ക്കുകയും അതുവഴി പലിശ കുറയ്ക്കുകയും ചെയ്യാം.
കൃത്യമായി തിരിച്ചടക്കുക
മിക്ക ക്രെഡിറ്റ് കാർഡുകളിലും ബാലൻസിന്‍റെ അഞ്ച് ശതമാനം, സാധനം വാങ്ങിച്ച മാസം തന്നെ തിരിച്ചടക്കേണ്ടതാണ്. ബാക്കിയുള്ള തുക അടുത്ത മാസത്തെ ബില്ലിൽ ഉൾപ്പെടുത്തുകയും അതിന് പലിശ ഈടാക്കുന്നത് തുടരുകയും ചെയ്യും. 4 ശതമാനമാണ് പലിശ നിരക്ക്. അത് കൊണ്ടു തന്നെ ക്രെഡിറ്റ് കാർഡിലെ തിരിച്ചടവ് കടം ഒഴിവാക്കുക.
ഇഎംഐ വഴി വാങ്ങുക
ഉയർന്ന വിലയുള്ള സാധനങ്ങൾ വാങ്ങുമ്പോൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങരുത്. പകരം ക്രെഡിറ്റ് കാർഡ് കമ്പനിയിൽ നിന്ന് ഇഎംഐ ഉപയോഗിച്ച് വാങ്ങുക. അതുവഴി ഉയർന്ന വിലയുള്ള സാധനങ്ങൾ ക്രെഡിറ്റ് കാർഡ് വഴി വാങ്ങുമ്പോഴുള്ള പലിശ കുറയ്ക്കാം
വാര്‍ഷിക ഫീസും മറ്റ് നിരക്കുകളും
പല ക്രെഡിറ്റ് കാര്‍ഡ് ദാതാക്കളും ഇന്നു കാര്‍ഡുകള്‍ക്ക് വാര്‍ഷിക നിരക്ക് ഈടാക്കുന്നുണ്ട്. അത് കാര്‍ഡിന്റെ തരം അല്ലെങ്കില്‍ വിഭാഗത്തെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. പൊതുവേ, ഉയര്‍ന്ന ആനുകൂല്യങ്ങളോ ഓഫറുകളോ ഉള്ള കാര്‍ഡുകള്‍ കൂടുതല്‍ ഫീസ് ഈടാക്കുന്നു.
ഓഫറുകൾ ഉപയോഗിക്കുക
ഭക്ഷണത്തിനും യാത്രാടിക്കറ്റുകൾക്കും ഹോട്ടൽ ബുക്കിങ്ങുകൾക്കും സിനിമ ബുക്കിങ്ങിനും മൊബൈൽ ഫോണുകളടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്കുമെല്ലാം ആകർഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും ക്രെഡിറ്റ് കാർഡുകൾ നൽകുന്നുണ്ട്. അത് കൃത്യമായി മനസ്സിലാക്കു ഉപയോഗിച്ചാൽ പണം ലാഭിക്കാം
പണം പിൽവലിക്കൽ
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് എടിഎം വഴി പണം എടുക്കാൻ സാധിക്കും. എന്നാൽ പണം എടുക്കുന്ന ദിവസം മുതൽ പലിശ ഈടാക്കും. പലിശ 2.5 ശതമാനം മുതൽ 3.5 ശതമാനം വരെയാണ്. വാർഷികാടിസ്ഥാനത്തിൽ നോക്കിയാൽ ഇത് 30 ശതമാനം മുതൽ 42 ശതമാനം വരെ വരും. അതിനാൽ വളരെ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം ക്രെഡിറ്റ് കാർഡിൽ നിന്നും എടിഎം വഴി പണം പിൻവലിക്കുവാൻ ശ്രദ്ധിക്കുക.
ക്രെഡിറ്റ് കാർഡ് ബില്ലുകൾ കഴിവതും കൃത്യമായി തന്നെ അടയ്ക്കാൻ ശ്രമിക്കുക. മുടക്കം വരുത്തുന്നത് അതിഭീകരമായ ബാധ്യതകളിലേയ്ക്ക് നിങ്ങളെ കൊണ്ടെത്തിച്ചേക്കാം. വരുമാനത്തിനനുസരിച്ച് ചെലവ് ക്രമീകരിക്കുന്നതാണ് നല്ലത്. അനാവശ്യമായ ചെലവുകൾ നിയന്ത്രിക്കാൻ മികച്ച സാമ്പത്തിക ആസൂത്രണം ശീലമാക്കുക. ഓരോ മാസത്തെയും വരവും ചെലവും തമ്മിൽ ഒരു താരതമ്യം നടത്തുന്നത് സഹായകരമായിരിക്കും. അതായത് ക്രെഡിറ്റ് കാർഡ് ഒരു ആഡംബരമല്ല, അത്യാവശ്യ വസ്തുവാണ് എന്നർത്ഥം.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
