പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നതില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 47 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തിറക്കിയ കണക്കുകളില്‍ പറയുന്നു.
കോവിഡ് 19 രോഗ വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപഭോഗത്തിലും കുത്തനെ ഇടിവ്. പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നതില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 47 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുറത്തിറക്കിയ കണക്കുകളില്‍ പറയുന്നു. പ്രതിമാസ അടിസ്ഥാനത്തില്‍ 21 ശതമാനത്തിലേറെ കുറവാണ് ഉണ്ടായിരിക്കുന്നത്.

ജനങ്ങള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ചിലവുകള്‍ പരമാവധി ഒഴിവാക്കുകയും കുറയ്ക്കുകയും ചെയ്യുകയാണെന്ന് ഈ റിപ്പോര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നു. കോവിഡ് പ്രതിസന്ധി വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ വരുമാനത്തില്‍ ഇടിവുണ്ടായതും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നിലച്ചതിനാല്‍ പണപ്പെരുപ്പം ഉയര്‍ന്നതും ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം ചിലവഴിക്കുന്നതില്‍ നിന്നും ഉപഭോക്താക്കളെ പിന്തിരിപ്പിക്കുകയാണ്.
കേന്ദ്ര ബാങ്കിന്റെ കണക്കുകള്‍ പ്രകാരം 2021 ഫെബ്രുവരി മാസത്തില്‍ അനുവദിച്ചിരിക്കുന്ന ആകെ ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം ഏകദേശം 5.5 ലക്ഷത്തോളമാണ്. സ്വകാര്യ ബാങ്കുകളില്‍ ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ എണ്ണം പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയിരിക്കുന്നത് ഐസിഐസിഐ ബാങ്ക് ആണ്. രാജ്യത്ത് ആകെ അനുവദിച്ചിരിക്കുന്ന പുതിയ ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണത്തിന്റെ 36 ശതമാനത്തോളമാണ് ഐസിഐസിഐ ബാങ്ക് പുതുതായി അനുവദിച്ചിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം.
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയിരിക്കുന്ന ആകെ ഔട്ട് സറ്റാന്‍ഡിംഗ് ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം ഫെബ്രുവരി മാസത്തെ കണക്കുകള്‍ അനുസരിച്ച് 1.17 കോടിയോളം വരും. പിന്‍വലിക്കപ്പെട്ടതും റദ്ദാക്കപ്പെട്ടതുമായ ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണത്തിന് പുറമേയാണിത്.
സ്വകാര്യ മേഖലാ ബാങ്കുകളില്‍ എച്ച്ഡിഎഫ്സി ബാങ്കിന്റെ ആകെ ഔട്ട്സ്റ്റാന്‍ഡിംഗ് ക്രെഡിറ്റ് കാര്‍ഡുകളുടെ എണ്ണം ഫെബ്രുവരി മാസത്തെ കണക്കുകള്‍ പ്രകാരം 1.5 കോടിയാണ്. തൊട്ട് പിന്നാലെയുള്ള ഐസിഐസിഐ ബാങ്കിന്റെ ഔട്ട്സ്റ്റാന്‍ഡിംഗ് കാര്‍ഡുകളുടെ എണ്ണം 1.03 കോടിയും മൂന്നാം സ്ഥാനത്തുള്ള ആക്സിസ് ബാങ്കിന്റേത് 70 ലക്ഷവുമാണ്.
ഇന്‍ഡസിന്റ് ബാങ്ക് 1506654, കൊഡാക് മഹീന്ദ്ര ബാങ്ക് 2379210, യെസ് ബാങ്ക് 914879, സിറ്റി ബാങ്ക് 264584, സ്റ്റാന്റേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് 1463859 എന്നിങ്ങനെയാണ് ഫെബ്രുവരി മാസത്തിലെ ഔട്ട്സ്റ്റാന്‍ഡിംഗ് കാര്ഡുകളുടെഎണ്ണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
