കോവിഡ് വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ക് ഡൗണും മറ്റ് പ്രതിസന്ധികളും തളര്ച്ചയിലാക്കിയ സാമ്പത്തിക മേഖലയില്‍ പിറകോട്ട് പോയ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ വീണ്ടും സജീവമാകുന്നുവെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്ക
കോവിഡ് വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ക് ഡൗണും മറ്റ് പ്രതിസന്ധികളും തളര്ച്ചയിലാക്കിയ സാമ്പത്തിക മേഖലയില്‍ പിറകോട്ട് പോയ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ വീണ്ടും സജീവമാകുന്നുവെന്ന് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതേ സമയം ക്രെഡിറ്റ് കാര്‍ഡിന്റെ ഉപയോഗം വര്‍ധിക്കുന്നത് രാജ്യത്തെ സാമ്പത്തിക മേഖലയില്‍ പ്രകടമാകുന്ന ആത്മവിശ്വാസത്തിന്റെ ലക്ഷണമാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

നിലവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇപ്പോള്‍ രാജ്യത്ത് ആകെ 6.1 കോടി ക്രെഡിറ്റ് കാര്‍ഡുകളാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം ഇത് 5.6 കോടിയായിരുന്നു. 2021 ജനുവരി മാസത്തില്‍ മാത്രം 64,737 കോടി രൂപ ക്രെഡിറ്റ് കാര്‍ഡ് മുഖേന രാജ്യത്തെ വിപണിയില്‍ ചിലവഴിക്കപ്പെട്ടിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി രാജ്യത്ത് ചിലവാക്കിയ തുക 2020ല്‍ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ചിലവഴിച്ചതിനേക്കാള്‍ കൂടുതലാണ്.ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ കുതിപ്പ് ദൃശ്യമായ കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പണമിടപാടുകളിലും ഓണ്‍ലൈന്‍ ഷോപ്പിംഗുകളിലും മറ്റും വ്യാപകമായ രീതിയില്‍ വര്‍ധനവുണ്ടായിരുന്നു. എന്നാല്‍ അതേ സമയം കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകളില്‍ ഉണ്ടായ ഗണ്യമായ കുറവ് ചെറുകിട വ്യവസായങ്ങളെയും ബിസിനസ് കാര്‍ഡ് മേഖലയെയും ബാങ്കുകളെയും ആശങ്കയിലാക്കിയിരുന്നു.
ഉപഭോക്താവിന്റെ സാമ്പത്തിക ആത്മവിശ്വസമാണ് ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ചിലവഴിക്കലിലൂടെ വ്യക്തമാകുക. അതായത് സാമ്പത്തിക സുരക്ഷിതത്വമോ ഉറപ്പോ ഇല്ലാത്ത സാഹചര്യങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡ് വഴി പണം ചിലവഴിക്കാന്‍ വ്യക്തികള്‍ തയ്യാറാവുകയില്ല. സമ്പദ്വ്യവസ്ഥ കരുത്തോടെ തിരിച്ചുവരുന്നതോടെ ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള ചിലവഴിക്കല്‍ വര്‍ദ്ധിക്കും.എന്നാല്‍ ഉപഭോക്താക്കള്‍ക്ക് സമ്പദ് വ്യവസ്ഥയില്‍ പൂര്‍ണ്ണമായും ശുഭാപ്തി വിശ്വാസം വീണ്ടെടുക്കാന്‍ കഴിയാത്തത് ജാഗ്രതയോടെ പണം ചെലവഴിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നുണ്ട്. എന്നിട്ടും ചെലവ് വര്‍ദ്ധിക്കുന്നത് പ്രതീക്ഷ നല്‍കുന്നതാണെന്ന് ഡിജിറ്റല്‍ വായ്പ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
ഗാര്‍ഹിക സാമ്പത്തിക സമ്പാദ്യവും രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയും വിപരീതദിശയിലാണെന്ന് മാര്‍ച്ച് മാസത്തില്‍ ആര്‍ബിഐ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 2020 ജൂണ്‍ അവസാന പാദം വരെയുള്ള കാലയളവില്‍ ഗാര്‍ഹിക സാമ്പത്തിക സമ്പാദ്യം 20 ശതമാനമായി കുറഞ്ഞിരുന്നു. നിലവില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനതിന്റെ 10.4 ശതമാനമാണ് ഗാര്‍ഹിക സാമ്പത്തിക സമ്പാദ്യം. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ കോവിഡ് ഭീതിയില്‍ നിന്നൊഴിഞ്ഞ് ക്രമേണ ജനങ്ങള്‍ ഷോപ്പിങ്ങിനായും ഭക്ഷണം കഴിക്കുന്നതിനായും വീടുകളില്‍ നിന്ന് പുറത്തിറങ്ങി പണം ചെലവഴിക്കാന്‍ ആരംഭിച്ചിരുന്നു. എന്നാല്‍ കോവിഡ് അണുബാധയുടെ രണ്ടാം തരംഗം ഈ മാറ്റത്തിന് പ്രതികൂലമായി ബാധിക്കുകയാണ്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ ഇത് വ്യക്തമാകും.
എന്നാല്‍ മൊത്തത്തിലുള്ള ഡിജിറ്റല്‍ ഇടപാടുകളുടെ വളര്‍ച്ചയോടൊപ്പമാണ് ക്രെഡിറ്റ് കാര്‍ഡ് വഴിയഉള്ള ചെലവഴിക്കലിലെ വര്‍ദ്ധനവെന്നും, അതേസമയം ഓണ്‍ലൈന്‍ ഡിജിറ്റല്‍ പെയ്മെന്റ് വഴി ഇടപാടുകള്‍ നടത്തുന്ന ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡുകളോട് താല്പര്യം കൂടുന്നുണ്ടെന്നുമാണ് മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
