ക്രെഡിറ്റ് കാർഡ് സ്വന്തമാക്കുന്നത് അത്ര എളുപ്പമല്ല. ക്രെഡിറ്റ് യോഗ്യതയും, പ്രതിമാസ ശമ്പള ഘടനയും മറ്റു യോഗ്യതകളുമാണ് ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിന് കാരണമാവുന്നത്. പലപ്പോഴും ഉയർന്ന വാർഷിക ഫീസ് ഈടാക്കുന്ന ക്രെഡിറ്റ് കാർഡുകളായിരിക്കും ആളുകൾ തിരഞ്ഞെടുക്കുന്നത്. എന്നാൽ വാർഷിക ഫീസ് ഈടാക്കാതെ ആകർഷകമായ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന നിരവധി ക്രെഡിറ്റ് കാർഡുകളുണ്ട്. ഇവയെ കുറിച്ച് പലർക്കും ധാരണയില്ല എന്നതാണ് സത്യം.
നിങ്ങളുടെ ഉപയോഗം ചെറുതായാലും വലുതായാലും വാർഷിക ഫീസ് ഇല്ലാത്ത ക്രെഡിറ്റ് കാർഡാണെങ്കിൽ എല്ലാ വർഷവും അടക്കേണ്ട നിശ്ചിത തുക ലാഭിക്കാം. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവ വാഗ്ദാനം ചെയ്യുന്ന ക്രെഡിറ്റ് കാർഡുകൾക്കാണ് വാർഷിക ഫീസ് ഈടാക്കാത്തത്.
ബേസിക് ലെവലിൽ ഉൾപ്പെടുന്ന കാർഡുകളാണ് ഇവ. അതിനാൽ അമിതമായ ഓഫറുകൾ പ്രതീക്ഷിക്കരുത്. ഓരോ ക്രെഡിറ്റ് കാർഡിനെ കുറിച്ചും അറിയാം.
വാർഷിക ഫീസ് ഇല്ലാത്ത ക്രെഡിറ്റ് കാർഡുകൾ
1. ഐഡിഎഫ്സി ഫസ്റ്റ് ക്ലാസിക് ക്രെഡിറ്റ് കാർഡ്
ഈ ക്രെഡിറ്റ് കാർഡ് വാർഷിക ഫീസ് ഈടാക്കുന്നില്ല. നിങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡിൽ നിന്ന് 500 രൂപയുടെ ഗിഫ്റ്റ് വൗച്ചറും ആദ്യ ഇഎംഐ ഇടപാടിൽ 1,000 രൂപ വരെ ക്യാഷ്ബാക്കും ഈ കാർഡ് വാഗ്ദാനം ചെയ്യുന്നു. ഈ കാർഡ് സിനിമാ ടിക്കറ്റുകൾക്ക് 25 ശതമാനം കിഴിവും ഒരു ശതമാനം ഇന്ധന സർചാർജ് ഇളവും 300-ലധികം വ്യാപാരി ഓഫറുകളും നൽകുന്നു.

2. ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ്
ഈ ക്രെഡിറ്റ് കാർഡ് വാർഷിക ഫീസും ഈടാക്കുന്നില്ല, കൂടാതെ കാലാവധി അവസാനിക്കാത്ത റിവാർഡുകളും വാഗ്ദാനം ചെയ്യുന്നു. ഇത് പരിധിയില്ലാത്ത വരുമാനം വാഗ്ദാനം ചെയ്യുന്നു. ഇന്ധന വാങ്ങലുകൾക്ക് സർചാർജ് ഇളവ് നൽകുന്നു.
പ്രൈം അംഗത്വമുള്ള ആമസോൺ പർച്ചേസുകൾക്ക് 5 ശതമാനം റിവാർഡ് പോയിന്റുകളും പ്രൈം അംഗത്വമില്ലാത്ത ആമസോൺ പർച്ചേസുകൾക്ക് 3 ശതമാനം റിവാർഡ് പോയിന്റുകളും ഉണ്ട്.
3. ബാങ്ക് ഓഫ് ബറോഡ പ്രൈം ക്രെഡിറ്റ് കാർഡ്
ഈ ക്രെഡിറ്റ് കാർഡിനും വാർഷിക ഫീസ് ഈടാക്കുന്നില്ല. കാർഡ് ഇഷ്യൂ ചെയ്തതിന് ശേഷം 60 ദിവസത്തിനുള്ളിൽ 5,000 രൂപ ചെലവഴിക്കുന്നവർക്ക് 500 റിവാർഡ് പോയിന്റുകൾ ലഭിക്കും. വരുമാനത്തിൻ്റെ തെളിവില്ലാതെ 15,000 രൂപ അല്ലെങ്കിൽ അതിൽ കൂടുതലുള്ള എഫ്ഡി അക്കൗണ്ടിൻ്റെ അടിസ്ഥാനത്തിലാണ് ഈ പ്രൈം കാർഡ് നൽകുന്നത്.
മറ്റു വിഭാഗങ്ങളിൽ ചെലവഴിക്കുന്ന ഓരോ 100 രൂപക്കും 2 റിവാർഡ് പോയിന്റുകൾ ഈ കാർഡ് വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ കാർഡിൽ 2,500 രൂപയിൽ കൂടുതലുള്ള പർച്ചേസുകളെല്ലാം 6 മുതൽ 48 മാസം വരെ സ്മാർട്ട് ഇഎംഐ രൂപത്തിലേക്ക് മാറ്റാനും സാധിക്കും.
4. ആക്സിസ് ബാങ്ക് നിയോ ക്രെഡിറ്റ് കാർഡ്
ഈ കാർഡ് ലഭിച്ചാൽ ആദ്യ വർഷം വാർഷിക ഫീസ് ഉണ്ടായിരിക്കില്ല. എന്നാൽ രണ്ടാം വർഷം മുതൽ 250 രൂപ ഈടാക്കുന്നു. നിങ്ങളുടെ നിയോ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഭക്ഷണ ഓർഡർ ചെയ്താൽ 120 രൂപ കിഴിവ് ലഭിക്കും. പേടിഎം വഴി നടത്തുന്ന മൊബൈൽ റീചാർജുകൾ/ബ്രോഡ്‌ബാൻഡ് പേയ്‌മെന്റ്/ഡിടിഎച്ച് റീചാർജ് എന്നിവയ്ക്ക് 5 ശതമാനം കിഴിവ് ലഭിക്കും.
ഇന്ത്യയിലെ പാർട്നർ റെസ്റ്റോറന്റുകളിൽ 500 രൂപ വരെ കിഴിവും കാർഡ് വാഗ്ദാനം ചെയ്യുന്നു. ഇതിന് ഏറ്റവും കുറഞ്ഞത് 2,500 രൂപ ചിലവഴിക്കേണ്ടി വരും.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications