ഒരു വർഷത്തിൽ കുറയാതെ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുക എന്നത് എല്ലാ ക്രെഡിറ്റ് കാർഡ് ഉടമകളും ബാങ്ക് വായ്പയെടുക്കുന്നവരും അനിവാര്യമായി പാലിക്കേണ്ട ഒരു ശീലം തന്നെയാണ്. ഇത് നിങ്ങളുടെ ക്രെഡിറ്റ് സ്കോർ എത്രത്തോളം ആരോഗ്യകരമാണ് എന്ന് മനസ്സിലാക്കാനും, അശ്രദ്ധ മൂലം വന്ന പിശകുകൾ തിരിച്ചറിയാനും സഹായിക്കും. ചിലപ്പോൾ പണമടച്ചിട്ടും ഡിഫോൾട്ട് ആയി കാണിക്കുന്നത്, അക്കൗണ്ട് വിവരങ്ങളുടെ തെറ്റായ എൻട്രികൾ, ഇല്ലാത്ത ലോൺ നിങ്ങൾക്ക് ഉണ്ടെന്നുള്ള പിശകുകൾ എന്നിവ റിപ്പോർട്ടിൽ ഉണ്ടാകാം.
ഇത്തരത്തിലുള്ള ക്രെഡിറ്റ് റിപ്പോർട്ട് പിശകുകൾ തിരുത്താൻ എന്ത് ചെയ്യണം? എങ്ങനെ ഇവർ കൃത്യമായി തിരിച്ചറിയാം? എന്നതാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്.
ക്രെഡിറ്റ് റിപ്പോർട്ടിലെ തെറ്റുകൾ തിരിച്ചറിയാനും തിരുത്താനുമുള്ള അഞ്ച് പ്രധാന മാർഗങ്ങൾ
1. നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് സ്വന്തമാക്കുക
നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കാൻ ആദ്യ ഘട്ടം ഒരു പുതിയ കോപ്പി ലഭ്യമാക്കുകയാണ്. CRIF High Mark, CIBIL, Experian, Equifax എന്നിവയാണ് ഇന്ത്യയിലെ പ്രധാന ക്രെഡിറ്റ് ബ്യൂറോകൾ.
പ്രതിവർഷം ഒരു ഫ്രീ ക്രെഡിറ്റ് റിപ്പോർട്ട് നിങ്ങൾക്ക് ഇവിടങ്ങളിൽ നിന്ന് സ്വന്തമാക്കാം.
എങ്ങനെ ക്രെഡിറ്റ് റിപ്പോർട്ട് ഡൗൺലോഡ് ചെയ്യാം?
1. CIBIL: www.cibil.com
2. Experian: www.experian.in
3. Equifax: www.equifax.co.in
4. CRIF High Mark: www.crifhighmark.com
എന്നീ വെബ്സൈറ്റുകളിൽ നിന്ന് ലഭിക്കും.
2. തെറ്റുകൾ ഉണ്ടോ എന്ന് തിരിച്ചറിയുക
ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിച്ചശേഷം, തെറ്റായ എൻട്രികൾ ഉണ്ടോ എന്ന് പരിശോധിക്കുക.
കാണുന്ന പ്രധാന തെറ്റുകൾ
*വ്യക്തിഗത വിവരങ്ങൾ: പേര്, അഡ്രസ്, പാൻ, ആധാർ തെറ്റായി രേഖപ്പെടുത്തൽ
*അക്കൗണ്ട് വിവരങ്ങൾ: നിങ്ങളുടെ പേരിലുള്ളതല്ലാത്ത ക്രെഡിറ്റ് കാർഡുകൾ/വായ്പകൾ
*പണമടച്ചിട്ടും തീർച്ച ചെയ്യാത്തതായി കാണിക്കൽ
*ഡുപ്ലിക്കേറ്റ് അക്കൗണ്ടുകൾ
*ലോൺ അടച്ചിട്ടും തുറന്നത് പോലെ കാണിക്കൽ

3. ക്രെഡിറ്റ് ബ്യൂറോയോട് പരാതി നൽകുക
ഒരു പിശക് കണ്ടെത്തിയാൽ ക്രെഡിറ്റ് ബ്യൂറോയോട് പരാതി നൽകുക.
*ഓൺലൈൻ ഡിസ്‌പ്യൂട്ട് സെക്ഷൻ വഴി പരാതി നൽകാം.
*തെറ്റായ എൻട്രിയെ കുറിച്ചുള്ള തെളിവുകൾ (ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, ലോൺ ക്ലോഷർ ലെറ്റർ) അപ്‌ലോഡ് ചെയ്യുക.
*CRIF High Mark, CIBIL, Experian, Equifax ഓരോ ബ്യൂറോയുടെയും ഔദ്യോഗിക വെബ്സൈറ്റിൽ ഡിസ്‌പ്യൂട്ട് ഫോമുകൾ ലഭ്യമാണ്.
4. ബാങ്കിനെ അറിയിക്കുക
പിഴവ് ബാങ്ക്/നോൺ ബാങ്കിംഗ് ഫിനാൻസ് സ്ഥാപനത്തിന്റെ ഭാഗത്തു നിന്നുണ്ടായതാണെങ്കിൽ, അതിന്റെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് തിരുത്താൻ ആവശ്യപ്പെടുക.
*ലിഖിതപരമായ ഒരു പരാതി നൽകുക.
*അവർ അന്വേഷണം നടത്തിയശേഷം ക്രെഡിറ്റ് ബ്യൂറോയോട് അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുക.
5. ഫോളോ അപ്പ് ചെയ്യുക, സ്ഥിരീകരണം നേടുക
*പിശകുകൾ പരിഹരിക്കുന്നതിനായി 30-45 ദിവസങ്ങൾ വരെ എടുത്തേക്കാം.
*കറക്ഷൻ ചെയ്തിട്ടുണ്ടോ എന്ന് വീണ്ടും ഒരു ക്രെഡിറ്റ് റിപ്പോർട്ട് എടുത്ത് പരിശോധിക്കുക.
തെറ്റുകൾ തിരുത്തിയാൽ നിങ്ങൾക്ക് ലഭിക്കുന്ന പ്രയോജനങ്ങൾ
*ക്രെഡിറ്റ് സ്കോർ മെച്ചപ്പെടും
*ലോൺ/ക്രെഡിറ്റ് കാർഡ് അപേക്ഷകൾ അനായാസം അംഗീകരിക്കും
*അനാവശ്യ സാമ്പത്തിക പ്രശ്നങ്ങൾ ഒഴിവാക്കാം
അതിനാൽ, നിങ്ങൾക്ക് വർഷത്തിൽ ഒരു പ്രാവശ്യം നിങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുകയും, ഏതെങ്കിലും തെറ്റുകൾ കണ്ടാൽ ഉടൻ തിരുത്താൻ നടപടി സ്വീകരിക്കുകയും ചെയ്യുക. കാരണം ആ ക്രെഡിറ്റ് റിപ്പോർട്ട് ആണ് നിങ്ങളുടെ സാമ്പത്തികമായ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത്. ഒരു നല്ല ക്രെഡിറ്റ് സ്കോർ ഉയർത്തിക്കൊണ്ടു വരിക എന്നത് നിസ്സാര കാര്യമല്ല. എന്നാൽ ചെറിയ ചില കാരണങ്ങൾ കൊണ്ട് തന്നെ അത് താഴേക്ക് പോയേക്കാം. ആയതുകൊണ്ട് എപ്പോഴും നിരീക്ഷിക്കുക.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications