ഏതെങ്കിലും ബാങ്കിലോ, എൻബിഎഫ്‌സിയിലോ, അല്ലെങ്കിൽ ഫിൻടെക്കിലോ വ്യക്തിഗത ലോൺ അഥവാ പേഴ്സണൽ ലോണിന് അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യതാ മാനദണ്ഡം ഉറപ്പായും പരിശോധിക്കണം. യോഗ്യതാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ നിങ്ങളുടെ അപേക്ഷ നിരസിക്കപ്പെടും. പേഴ്സണൽ ലോൺ ലഭിക്കുന്നതിന് ക്രെഡിറ്റ് സ്കോർ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വ്യക്തിയുടെ പ്രായം, വരുമാനം, തൊഴിൽ, കെവൈസി, കടം-വരുമാന അനുപാതം, താമസിക്കുന്ന നഗരം മുതലായവയാണ് മറ്റ് ഘടകങ്ങളിൽ ഉൾപ്പെടുന്നത്. പേഴ്സണൽ ലോൺ ലഭിക്കുന്നതിൽ ഈ ഘടകങ്ങളുടെ പങ്കിനെക്കുറിച്ച് വിശദമായി അറിയാം.
ക്രെഡിറ്റ് സ്കോറിന്റെ പ്രാധാന്യം
ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ (സിഐസി) നൽകുന്ന മൂന്നക്ക നമ്പറാണ് ക്രെഡിറ്റ് സ്കോർ. ഇന്ത്യയിൽ ആർബിഐ ലൈസൻസുള്ള 4 സിഐസികളുണ്ട്. സിബിൽ (CIBIL), സിആർഐഎഫ് ഹാ മാർക്ക് (CRIF High Mark), ഇക്വിഫാക്സ് (Equifax), എക്സ്പീരിയൻ (Experian) തുടങ്ങിയ ക്രെഡിറ്റ് ബ്യൂറോകളാണ് ക്രെഡിറ്റ് സ്കോർ കണക്കാക്കുന്നത്. ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്‌കോർ സൃഷ്‌ടിക്കുന്നതിന് നാല് സിഐസികൾക്കും അവരുടേതായ പ്രൊപ്രൈറ്ററി അൽഗോരിതം ഉണ്ട്. വ്യക്തിഗത വായ്പ പെട്ടെന്ന് അനുവദിക്കുന്നതിന് നല്ല ക്രെഡിറ്റ് സ്‌കോര്‍ ആവശ്യമാണ്.

പേഴ്സണൽ ലോൺ അനുവദിക്കുന്നതിന് ബാങ്കുകളും എൻബിഎഫ്‌സികളും ക്രെഡിറ്റ് സ്‌കോർ 750-ഉം അതിനുമുകളിലും ഒരു നല്ല സ്‌കോറായി കണക്കാക്കുന്നു. ഉയർന്ന ക്രെഡിറ്റ് സ്കോറും അപേക്ഷകൻ മറ്റ് യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെങ്കിൽ പെട്ടെന്ന് പേഴ്സണൽ ലോൺ ലഭിക്കും. ക്രെഡിറ്റ് സ്കോർ 750-ൽ താഴെയാണെങ്കിൽ, നിങ്ങളുടെ പേഴ്സണൽ ലോൺ അപേക്ഷ നിരസിക്കപ്പെടുമെന്ന് ഇതിനർത്ഥമില്ല. ചില ബാങ്കുകളും എൻബിഎഫ്‌സികളും കുറഞ്ഞ ക്രെഡിറ്റ് സ്‌കോറുള്ള വ്യക്തിഗത വായ്പ അപേക്ഷകൾ പരിഗണിക്കാറുണ്ട്. അതിനവർ യർന്ന പലിശ നിരക്കോ മറ്റ് നിബന്ധനകളും വ്യവസ്ഥകളും ഈടാക്കാം.
മറ്റു ഘടങ്ങളുടെ പ്രാധാന്യം
ക്രെഡിറ്റ് സ്‌കോറിന് പുറമെ, പേഴ്‌സണൽ ലോൺ ലഭിക്കുന്നതിൽ മറ്റ് ഘടകങ്ങളും പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
പ്രായം: ഓരോ ബാങ്കിനും എൻബിഎഫ്‌സിക്കും പേഴ്സണൽ ലോൺ അപേക്ഷകരുടെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ പ്രായം നിർണയിക്കാനാകും. അപേക്ഷ പരിഗണിക്കുന്നതിന് അപേക്ഷകന്റെ പ്രായം ഈ ബാൻഡിനുള്ളിലായിരിക്കണം.
വരുമാനം: ബാങ്കുകളും എൻബിഎഫ്‌സികളും വ്യക്തിഗത വായ്പകൾക്ക് അർഹതയുള്ള ഏറ്റവും കുറഞ്ഞ വരുമാനം വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് ആക്‌സിസ് ബാങ്ക് ഉപഭോക്താക്കൾക്ക് ഏറ്റവും കുറഞ്ഞ പ്രതിമാസ വരുമാനം 15,000 രൂപയും ആക്‌സിസ് ബാങ്ക് ഇതര ഉപഭോക്താക്കൾക്ക് ആവശ്യമായ ഏറ്റവും കുറഞ്ഞ പ്രതിമാസ വരുമാനം 25,000 രൂപയുമാണ്.
വിദ്യാഭ്യാസ യോഗ്യത: ചില ബാങ്കുകളും എൻബിഎഫ്‌സികളും വ്യക്തിഗത വായ്പകൾക്ക് യോഗ്യത നേടുന്നതിനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത വ്യക്തമാക്കിയിട്ടുണ്ട്. സാധാരണയായി, ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ബിരുദമോ ഡിപ്ലോമയോ ആണ്.
തൊഴിൽ: തൊഴിൽ വിവരങ്ങൾക്കൊപ്പം വ്യക്തിഗത വായ്പ അപേക്ഷകന്റെ കരിയർ സ്ഥിരതയും വിലയിരുത്തുന്നുണ്ട്. ഉറപ്പുള്ള തൊഴിൽ വരുമാനം ലോൺ ഇഎംഐ അടയ്ക്കാനുള്ള അപേക്ഷകന്റെ കഴിവ് ബാങ്കിനോ എൻബിഎഫ്‌സിക്കോ ബോധ്യപ്പെടുത്തും. ഇതിലൂടെ ലോൺ എളുപ്പത്തിൽ നേടാനാകും.
കടവും വരുമാന അനുപാതവും: ഡെബ്റ്റ് ടു ഇൻകം (ഡിടിഐ) അനുപാതം, കടബാധ്യതകൾക്കായി ചെലവഴിക്കുന്ന പ്രതിമാസ വരുമാനത്തിന്റെ ശതമാനം അളക്കുന്നു. നിലവിലുള്ള ലോൺ ഇഎംഐകളും ക്രെഡിറ്റ് കാർഡ് പ്രതിമാസ ബില്ലുകളും ഇതിൽ ഉൾപ്പെടുന്നു. വ്യക്തിഗത വായ്പ അപേക്ഷകൾ അംഗീകരിക്കുന്നതിന് 35% അല്ലെങ്കിൽ അതിൽ താഴെയുള്ള ഡിടിഐ അനുപാതം ബാങ്കുകൾ പരിഗണിക്കുന്നു. ചില ബാങ്കുകൾ 36 മുതൽ 50% വരെയുള്ള ഒരു ഡിടിഐ അനുപാതം പരിഗണിച്ചേക്കാം.
അപേക്ഷാ ഫോമും ഡോക്യുമെന്റുകളും: ഒരു പേഴ്സണൽ ലോണിന് ഓൺലൈനായോ ഓഫ്‌ലൈനായോ അപേക്ഷിക്കുമ്പോൾ കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോമും ആവശ്യമായ രേഖകളും സമർപ്പിക്കണം. കെവൈസി രേഖകളിൽ ഒരു ഫോട്ടോ, ഐഡന്റിറ്റി തെളിയിക്കുന്ന രേഖയുടെ (പാൻ കാർഡ്) പകർപ്പ്, വിലാസം തെളിയിക്കുന്ന രേഖയുടെ പകർപ്പ് എന്നിവ ഉൾപ്പെടുന്നു. വരുമാന രേഖകളിൽ ബാങ്ക് സ്റ്റേറ്റ്‌മെന്റും ശമ്പളക്കാർക്ക് സാലറി സ്ലിപ്പുകളും, ആദായനികുതി റിട്ടേൺ (ITR), സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ബാങ്ക് സ്റ്റേറ്റ്‌മെന്റ് മുതലായവയും ഉൾപ്പെടുന്നു. അപേക്ഷാ ഫോമിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിലോ ഏതെങ്കിലും കെവൈസി രേഖകളോ വരുമാന രേഖകളോ നഷ്‌ടമായാലോ, ബാങ്ക് നിങ്ങളുടെ അപേക്ഷ പരിഗണിക്കുന്നത് മാറ്റിവയ്ക്കും.
അപേക്ഷകന്റെ താമസ നഗരം: ചില ബാങ്കുകളും എൻബിഎഫ്സികളും ചില നഗരങ്ങളിൽ മാത്രമാണ് പ്രവർത്തിക്കുന്നത്. ആ നഗരങ്ങളിലെ താമസക്കാരിൽ നിന്ന് മാത്രമാണ് അവർ വ്യക്തിഗത വായ്പ അപേക്ഷകൾ സ്വീകരിക്കുന്നത്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications