ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില 110 ഡോളര്‍ കടന്നു. 2020 ന് ശേഷമുണ്ടായ ഏറ്റവും രൂക്ഷമായ വിലവര്‍ദ്ധനവാണിത്.

ആഭ്യന്തര ഉപഭോഗത്തിന്റെ 90 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാല്‍ വിലവര്‍ദ്ധന ഇന്ത്യയെ പ്രതികൂലമായി ബാധിക്കും.
പെട്രോള്‍, ഡിസല്‍ വില വര്‍ദ്ധന
ക്രൂഡ് ഓയില്‍ വിലവര്‍ദ്ധന ആദ്യം പ്രതിഫലിക്കുക പെട്രോള്‍, ഡീസല്‍ വിലയിലാണ്. പെട്രോള്‍,ഡീസല്‍ വില വര്‍ദ്ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ നിര്‍ബന്ധിതരാകും. നഷ്ടം സഹിച്ചാണ് പല കമ്പനികളും നിലവില്‍ പെട്രോള്‍,ഡീസല്‍ വിതരണം നടത്തുന്നത്.
വിലവര്‍ദ്ധനവിന് സമീപഭാവിയില്‍ കമ്പനികള്‍ മുതിര്ന്നേയ്ക്കാം. അത് നിത്യോപയോഗ സാധനങ്ങളുടെ വില ഉയര്‍ത്തും.
വിമാന നിരക്ക് കൂടും
ക്രൂഡ് ഓയില്‍ വില വര്‍ദ്ധന നേരിട്ട് ബാധിക്കുന്ന മേഖലയാണ് വ്യോമയാനം. വിമാനക്കമ്പനികളുടെ ചെലവിന്റെ ഏറിയ ഭാഗവും ഇന്ധനമാണ്.
ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ എയര്‍ ടര്‍ബൈന്‍ ഇന്ധനവില ഉയരും. ഇതോടെ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകും.
ഗള്‍ഫ് സംഘര്‍ഷങ്ങള്‍ കാരണം പല രാജ്യങ്ങളും വ്യോമപാതകള്‍ അടച്ചിട്ടുണ്ട്. ഇതുകാരണം വിമാനങ്ങള്‍ക്ക് കൂടുതല്‍ ദൂരം പറക്കേണ്ടിവരുന്നു. ഇതും നിരക്ക് വര്‍ദ്ധനവിന് കാരണമായേക്കും.
മറ്റ് ഉത്പന്നങ്ങളുടെ വില ഉയരും
പെയിന്റ്, ടയര്‍, പ്ലാസ്റ്റിക്, രാസവസ്തുക്കള്‍ തുടങ്ങി നിരവധി ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തിന് ക്രൂഡ് ഓയില്‍ ഉപയോഗപ്പെടുത്തുന്നു. നിര്‍മ്മാണ ചെലവ് കൂടുമ്പോള്‍ ഈ ഉത്പന്നങ്ങളുടെ വില വര്‍ദ്ധിക്കും.
വിലക്കയറ്റ ഭീഷണി
എണ്ണവില ഉയര്‍ന്നിരുന്നാല്‍ സമ്പദ്വ്യവസ്ഥയില് അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. ഗതാഗതം, നിര്‍മാണം, ലോജിസ്റ്റിക്സ് ചെലവ് കൂടുമ്പോള്‍ നിത്യോപയോഗ സാമഗ്രികളുടേയും വില കൂടും. ഇത് കുടുംബങ്ങളുടെ മാസചെലവ് വര്‍ദ്ധിപ്പിക്കും.
എണ്ണവില എന്തുകൊണ്ട് കുതിക്കുന്നു?
ഗള്‍ഫ് മേഖലയിലെ സംഘര്‍ഷമാണ് എണ്ണവില ഉയര്‍ന്നതിന്റെ പ്രധാന കാരണം. ഹോര്‍മുസ് കടലിടുക്ക് അടച്ചതുകാരണം അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണ ലഭ്യത കുറഞ്ഞിട്ടുണ്ട്. കൂടാതെ ഇറാനില്‍ നിന്നുള്ള ആക്രമണം രൂക്ഷമായതോടെ ഖത്തര്‍ പൂര്‍ണ്ണമായും മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഭാഗികമായും എണ്ണ ഉത്പാദനം നിര്‍ത്തി.
വില അതിരുവിട്ടുയരുന്ന സാഹചര്യത്തില്‍ ഉത്പാദനം പുനരാരംഭിക്കുമെന്ന് ഗള്‍ഫ് രാഷ്ട്രങ്ങള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.
ആഗോള വിപണിയിലെ ഈ മാറ്റം ഇന്ത്യന്‍ കമ്മോഡിറ്റി വിപണിയിലും പ്രതിഫലിച്ചു. എംസിഎക്സില്‍ ക്രൂഡ് ഓയില്‍ മാര്‍ച്ച് കോണ്‍ട്രാക്ട് ഏകദേശം 18 ശതമാനം ഉയര്‍ന്ന് 9,868 രൂപയിലെത്തി.
സാമ്പത്തികവളര്‍ച്ചയെ ബാധിക്കും
എണ്ണവില ദീര്‍ഘകാലം ഉയര്‍ന്ന നിലയില്‍ തുടരുകയാണെങ്കില്‍ അത് പല കമ്പനികളുടെയും ലാഭവളര്‍ച്ചയെ ബാധിക്കും.പരിഷ്ക്കരണങ്ങളെ തുടര്‍ന്ന് 2027 സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദം തൊട്ട് കമ്പനികളുടെ വരുമാനം മെച്ചപ്പെടേണ്ടതായിരുന്നു.
എന്നാല്‍ എണ്ണവില വര്‍ദ്ധനവ് കാരണം ചെലവ് ഘടന മാറുകയും അത് കമ്പനികളുടെ പ്രകടനത്തെ ബാധിക്കുകയും ചെയ്യും. പ്രത്യേകിച്ചും പെയിന്റ്, ടയര്‍, കെമിക്കല്‍ കമ്പനികളെ.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
