ക്രിപ്റ്റോ കറന്‍സി വിപണി തുടര്‍ച്ചയായി നിരവധി നിക്ഷേപകരെ ആകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്. ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തി ഉയര്‍ന്ന ആദായം സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്കായി ഇന്നത്തെ ക്രിപ്റ്റോ വിപ
ക്രിപ്റ്റോ കറന്‍സി വിപണി തുടര്‍ച്ചയായി നിരവധി നിക്ഷേപകരെ ആകര്‍ഷിച്ചു കൊണ്ടിരിക്കുകയാണ്. ക്രിപ്റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തി ഉയര്‍ന്ന ആദായം സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്കായി ഇന്നത്തെ ക്രിപ്റ്റോ വിപണി നിരക്കുകള്‍ നമുക്കിവിടെ പരിശോധിക്കാം.
നേട്ടം കൊയ്തിരിക്കുന്നത് കാര്‍ഡാനോ കോയിനുകള്‍
ഇന്ന് വിപണിയില്‍ ഏറ്റവും നേട്ടം കൊയ്തിരിക്കുന്നത് കാര്‍ഡാനോ കോയിനുകളാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 21.27 ശതമാനത്തിന്റെ വളര്‍ച്ചയാണ് കാര്‍ഡാനോ കോയിനുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ 134.73 രൂപയ്ക്കാണ് കാര്‍ഡാനോ കോയിനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. 3.7T രൂപയാണ് ആകെ മാര്‍ക്കറ്റ് ക്യാപ്.
ബിറ്റ് കോയിന്
കാര്‍ഡാനോ കോയിനുകള്‍ക്ക് പുറകിലുള്ള ഐയോട്ട കോയിനുകളാണ്. 11.94 ശതമാനത്തിന്റെ വളര്‍ച്ചയാണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഐയോട്ട കോയിനുകള്‍ നേടിയിരിക്കുന്നത്. നിലവില്‍ 75.9 രൂപയ്ക്കാണ് ഐയോട്ട കോയനുകള്‍ വിനിമയം ചെയ്യപ്പെടുന്നത്. ആകെ 7.5B രൂപയാണ് മാര്‍ക്കറ്റ് ക്യാപ്. ഏറ്റവും പഴക്കമേറിയതും നിക്ഷേപകര്‍ക്കെല്ലാം സുപരിചിതവുമായ ക്രിപ്റ്റോ കറന്‍സിയായ ബിറ്റ് കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 0.48 ശതമാനത്തിന്റെ ഉയര്‍ച്ച നേടി. നിലവില്‍ 34,48,253 രൂപയ്ക്കാണ് ബിറ്റ് കോയിന് വിനിമയം നടത്തപ്പെടുന്നത്. 63.6T രൂപയാണ് ആകെ മാര്‍ക്കറ്റ് ക്യാപ്.
എഥിരിയം
അതേ സമയം ടെതര്‍ കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ 0.55 ശതമാനം ഇടിവ് രേഖപ്പെടുത്തി. നിലവില്‍ 75.40 രൂപയ്ക്കാണ് ടെതര്‍ കോയിന് വിനിമയം നടത്തപ്പെടുന്നത്. 4.7Tയാണ് ആകെ മാര്‍ക്കറ്റ് ക്യാപ്. എഥിരിയം കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ ആകെ 1.92 ശതമാനത്തിന്റെ വളര്‍ച്ചയാണ് നേടിയത്. നിലവില്‍ 2,39,519 രൂപയ്ക്കാണ് എഥിരിയം വിനിമയം ചെയ്യപ്പെടുന്നത്. 2.2T രൂപയാണ് ആകെ മാര്‍ക്കറ്റ് ക്യാപ്.
എക്സ്ആര്‍പി അഥവാ റിപ്പിള് കോയിനും വിപണിയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ ആകെ 10.19 ശതമാനത്തിന്റെ നേട്ടമാണ് റിപ്പിള് കോയിന് സ്വന്തമാക്കിയിരിക്കുന്നത്. നിലവില്‍ വിനിമയം നടത്തപ്പെടുന്നത് 67.65 രൂപയ്ക്കാണ്. 2.9Tയാണ് ആകെ മാര്‍ക്കറ്റ് ക്യാപ്.
ഡോജ് കോയിന്
അടുത്തിടെ നിക്ഷേപകര്‍ക്ക് ഏറ്റവും പ്രിയങ്കരമായി മാറിയ ക്രിപ്റ്റോ കറന്‍സിയായ ഡോജ് കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ ആകെ 6.84 ശതമാനത്തിന്റെ വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. നിലവില്‍ ഡോജ് കോയിന് വിനിമയം നടത്തപ്പെടുന്നത് 20.42 രൂപയ്ക്കാണ്. 2.5Tയാണ് ആകെ മാര്‍ക്കറ്റ് ക്യാപ്. പോള്‍ക്കഡോട്ട് കോയിന് കഴിഞ്ഞ 24 മണിക്കൂറില്‍ നേടിയിരിക്കുന്നത് 4.5 ശതമാനത്തിന്റെ വര്‍ധനവാണ്. നിലവില്‍ 1607.87 രൂപയ്ക്കാണ് കോയിന് വിനിമയം ചെയ്യപ്പെടുന്നത്. 1.5T രൂപയാണ് ആകെ മാര്‍ക്കറ്റ് ക്യാപ്.
യുനിസ്വാപ് കോയിന്
കഴിഞ്ഞ ദിവസം വളര്‍ച്ചയില്‍ ഏറ്റവും മുന്നിലുണ്ടായിരുന്ന യുനിസ്വാപ് കോയിന് ഒരു ദിവസം പിന്നിടുമ്പോള്‍ നേടിയിരിക്കുന്നത് വെറും 1.53 ശതമാനത്തിന്റെ നേട്ടമാണ്. നിലവില്‍ 2,243.6 രൂപയ്ക്കാണ് യുനിസ്വാപ് കോയിന് വിനിമയം നടത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം 13.19 ശതമാനത്തിന്റെ വളര്‍ച്ചയാണ് യുനിസ്വാപ് കോയിന് നേടിയത്. 1.3T രൂപയാണ് ആകെ മാര്‍ക്കറ്റ് ക്യാപ്.
ക്രിപ്റ്റോ കറന്‍സി നിക്ഷേപം
ക്രിപ്റ്റോ കറന്‍സി നിക്ഷേപം അതി സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണെന്ന് എപ്പോഴും ഓര്‍ക്കുക. കോയിനുകളുടെ വില ഘടന അനു നിമിഷം മാറിക്കൊണ്ടിരിക്കുമെന്നതിനാല്‍ ക്രിപ്റ്റോ കറന്‍സികളിലെ റിസ്ക് സാധ്യതകളും ഏറെയാണ്. യുവാക്കളായ പല നിക്ഷേപകരും ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സി നിക്ഷേപത്തില്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നുണ്ട്. സമീപ കാലത്ത് കോയിനുകള്‍ നേടുന്ന വളര്‍ച്ച തന്നെയാണ് അതിന് കാരണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
