ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ആശ്വാസം; പ്രതിസന്ധി ഘട്ടത്തില്‍ ലഭിക്കുന്നത് 5 ലക്ഷം രൂപ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊതു ജനങ്ങള്‍ക്ക് ഏറെ ആശ്വാസം പകരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ലോണ്‍ ഗ്യാരണ്ടി കോര്‍പറേഷന്‍ (ഡിഐസിജിസി) ആക്ടിനെ സംബന്ധിച്ചുള്ള പുതിയ വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് (പിഎംസി) ബാങ്ക് പോലുള്ള സമ്മര്‍ദ ബാങ്കുകളില്‍ നിക്ഷേപമുള്ള ഉപയോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തായാണിത്. ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ലോണ്‍ ഗ്യാരണ്ടി കോര്‍പറേഷന്‍ നിയമ പ്രകാരം ഇത്തരം ബാങ്കുകളിലെ ഉപയോക്താക്കള്‍ക്ക് 5 ലക്ഷം രൂപ വരെയുള്ള ഉറപ്പുള്ള പരിരക്ഷ ലഭിക്കും.

 
ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് ആശ്വാസം; പ്രതിസന്ധി ഘട്ടത്തില്‍ ലഭിക്കുന്നത് 5 ലക്ഷം രൂപ

പ്രതിന്ധി അഭിമുഖീകരിക്കുന്ന മേല്‍പ്പറഞ്ഞ ഗണത്തിലുള്ള ബാങ്കുകളില്‍ നിങ്ങള്‍ക്കും അക്കൗണ്ട് ഉണ്ടെങ്കില്‍ വൈകാതെ തന്നെ 5 ലക്ഷം രൂപ ലഭിക്കുവാനുള്ള അര്‍ഹത നിങ്ങള്‍ക്കുമുണ്ട്. ഈ മാസത്തിന്റെ ആദ്യത്തില്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ലോണ്‍ ഗ്യാരണ്ടി കോര്‍പറേഷന്‍ ഭേദഗതി ബില്‍ 2021 പാര്‍ലമെന്റ് പാസാക്കിയിരുന്നു.

ഏതെങ്കിലും ബാങ്കിന്റെ പ്രവര്‍ത്തനം തടഞ്ഞുകൊണ്ട് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഉത്തരവ് പുറത്തിറക്കിയാല്‍ പ്രസ്തുത ബാങ്കിലെ നിക്ഷേപ ഉടമകള്‍ക്ക് 90 ദിവസത്തിനുള്ളില്‍ 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപ തുക തിരികെ നല്‍കണെന്നാണ് നിയമത്തിലെ വ്യവസ്ഥകള്‍ പറയുന്നത്. ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പറേഷന്‍ ആണ് ഈ തുക നല്‍കുക.

ഈ മാസം 27ാം തീയ്യതി പ്രസിദ്ധീകരിച്ചിരിക്കുന്ന ഗസറ്റ് നോട്ടിഫിക്കേഷന്‍ പ്രകാരം നിയമത്തിലെ ഭേദഗതികള്‍ 2021 സെപ്തംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ഇത് പ്രകാരം നിക്ഷേപകര്‍ക്ക് അവരുടെ ഫണ്ടുകള്‍ തിരികെ ലഭിക്കുന്ന സമയ പരിധി 90 ദിവസങ്ങള്‍ കഴിഞ്ഞുള്ള 2021 നവംബര്‍ 30ാം തീയ്യതിയാണ്. സാമ്പത്തീക ഞെരുക്കം അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയും റിസര്‍വ് ബാങ്കില്‍ നിന്നും പ്രവര്‍ത്തന നിയന്ത്രണങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്യേണ്ടി വന്ന 23 കോ ഓപ്പറേറ്റീവ് ബാങ്കുകളും ഈ നിയമത്തിന് കീഴില്‍ വരും.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപ വിഭാഗമാണ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പറേഷന്‍. നിക്ഷേപങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ഈ ബാങ്ക് നല്‍കുന്നത്. നിലവില്‍ 8 മുതല്‍ 10 വര്‍ഷം വരെയാണ് സാമ്പത്തീക സമ്മര്‍ദ ബാങ്കുകളില്‍ നിന്നുമുള്ള ക്ലെയിമുകളില്‍ അഷ്വേര്‍ഡ് തു നിക്ഷേപകര്‍ക്ക് ലഭിക്കുന്നതിനുള്ള സമയ പരിധി.

ഇന്ത്യയിലാകമാനമുള്ള 252 കോടിയോളം വരുന്ന നിക്ഷേപ അക്കൗണ്ടുകളില്‍ 98 ശതമാനത്തിനും ഈ പരിരക്ഷ ഇപ്പോള്‍ ലഭ്യമാണ്. നേരിട്ട് റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരന്റി കോര്‍പറേഷന് (ഡിഐസിജിസി ) ആണ് ഇതിന്റെ ചുമതല. 2058 ബാങ്കുകളിലെ നിക്ഷേപകര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

പൊതു മേഖലയിലെയും സ്വകാര്യ മേഖലയിലെയും എല്ലാ വാണിജ്യ ബാങ്കുകളും, റീജ്യണല്‍ റൂറല്‍ ബാങ്കുകള്‍, വിദേശ ബാങ്കുകളുടെ ഇന്ത്യയിലെ ശാഖകള്‍, സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, സംസ്ഥാന തല/ജില്ലാ തല/ അര്‍ബന്‍ സഹകരണ ബാങ്കുകള്‍ (കേരളത്തിലെ 62 സഹകരണ ബാങ്കുകള്‍ ഇതില്‍പ്പെടും) എന്നീ ബാങ്കുകളുടെ നിക്ഷേപകര്‍ക്കാണ് 5 ലക്ഷം രൂപ വരെ പരിരക്ഷ ലഭിക്കുക. അതേ സമയം ബാങ്കിങ് ഇതര ധനസ്ഥാപനങ്ങളിലെയോ (എന്‍ബിഎഫ്‌സി), നിധി, ട്രസ്റ്റ് പോലെയുള്ള മറ്റു ഫിനാന്‍സ് കമ്പനികളിലെയോ നിക്ഷേപത്തിന് ഈ പരിരക്ഷ ഇല്ല. നിയമത്തിന്റെ മറ്റു നടപടികള്‍ക്കു വിധേയമായ സുരക്ഷയേ ഉളളൂ ഇവയ്ക്ക്.

 

സേവിങ്‌സ് നിക്ഷേപം, സ്ഥിര നിക്ഷേപം, കറന്റ് അക്കൗണ്ട്, റക്കറിങ് ഡിപ്പോസിറ്റ് പോലെയുള്ള എല്ലാ നിക്ഷേപങ്ങള്‍ക്കും ഈ പരിരക്ഷ ലഭ്യമാണ്. നിക്ഷേപകര്‍ക്ക് ഈ ഇന്‍ഷുരന്‍സ് പരിരക്ഷ ലഭിക്കുന്നതിനായി ഒരു ബാധ്യതയും ഇല്ല. പൂര്‍ണമായും ബാങ്കുകളാണ് ഇതിന്റെ ഫീസ് ഡിഐസിജിസിക്ക് നല്‍കേണ്ടത്. കഴിഞ്ഞ വര്ഷം മാത്രം 17000 കോടി രൂപ ഈയിനത്തില്‍ ബാങ്കുകള്‍ കോര്‍പറേഷന് നല്‍കുകയുണ്ടായി.

ഏതെങ്കിലും ബാങ്ക് അവരൊടുക്കേണ്ട തുക വൈകിക്കുകയാണെങ്കില്‍ കോര്‍പറേഷന്‍ അതിനു പിഴപ്പലിശയും ചുമത്തും. റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് നേടി/ മേല്‍നോട്ടത്തിന് വിധേയമായി പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകള്‍ക്കും ഡിഐസിജിസി സ്‌കീമും അംഗത്വവും ഒടുക്കേണ്ട ഫീസും നിര്‍ബന്ധമാണ്. ഇനി ഉപയോക്താവിന് ബാങ്കിലേക്ക് ഒടുക്കാനുള്ള വായ്പകളോ മറ്റെന്തെങ്കിലും കുടിശിക ബാധ്യതകളോ ഉണ്ടെങ്കില്‍ അതു കിഴിച്ചതിന്റെ ബാക്കിയേ ലഭിക്കുകയുള്ളൂ.

Read more about: banking
English summary

customers of stressed banks will get a guarantee of up to Rs 5 lakh for deposits from November | ബാങ്ക് അക്കൗണ്ട് ഉടമകള്‍ ആശ്വാസം; പ്രതിന്ധി ഘട്ടത്തില്‍ ലഭിക്കുന്നത് 5 ലക്ഷം രൂപ

customers of stressed banks will get a guarantee of up to Rs 5 lakh for deposits from November
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X