എസ്പിഐ ഒരു സ്ഥിരമായ തുക നിശ്ചിത ഇടവേളകളിൽ നിക്ഷേപിക്കാൻ സഹായിക്കുന്ന നിക്ഷേപ രീതിയാണ്. അതുകൊണ്ട് തന്നെ എസ്ഐപി വിവിധ തരത്തിലുള്ള നിക്ഷേപ സാധ്യതകൾ വാഗ്ദാനം ചെയ്യുന്നു. ഉദ്ദാഹരണത്തിന് ദിവസംതോറും പ്രതിമാസവും തൈമാസ കണക്കുകളിലും നിങ്ങൾക്ക് നിക്ഷേപം നടത്താം. ഇതിൽ ഏതാണ് നേട്ടമെന്ന് ചോദിച്ചാൽ, കൂട്ടുപലിശ അഥവ കോമ്പൗണ്ടിംഗിന്റെ കരുത്ത് പ്രയോജനപ്പെടുത്തുകയും ചിട്ടയായ നിക്ഷേപവും കണക്കിലെടുത്ത് പറയണം.
എന്താണ് എസ്പിഐ നിക്ഷേപം?
ഇതൊരു ആവർത്തന നിക്ഷേപരീതിയാണ്, ഒരാൾക്ക് നിശ്ചിത ഇടവേളകളിൽ ഒരു മ്യൂച്വൽ ഫണ്ട് പദ്ധതിയിൽ നിക്ഷേപം നടത്താം. അവർക്ക് തങ്ങളുടെ വരുമാനത്തെയും വരുമാന ചക്രത്തെയും അടിസ്ഥാനമാക്കി നിക്ഷേപ തുകയും കാലാവധിയും തെരഞ്ഞെടുക്കാം. ഇവ ഓഹരികളിലും നിക്ഷേപിക്കാനാകുമെങ്കിലും, മ്യൂച്വൽ ഫണ്ട് എസ്പിഐക്കായ് പ്രചാരത്തിലുള്ളത്.
എസ്പിഐ നിക്ഷേപത്തിന്റെ കുറഞ്ഞതും കൂടുതലുമായ തുക?
ചില മ്യൂച്വൽ ഫണ്ടുകൾ 100 രൂപ മുതൽ എസ്പിഐ ആരംഭിക്കാമെന്നാലും, കുറഞ്ഞത് 500 രൂപയാണ് എസ്പിഐ നിക്ഷേപത്തിനുള്ള കുറഞ്ഞ പരിധി. നിക്ഷേപത്തിനായി പരമാവധി പരിധിയില്ല. നിക്ഷേപം വേഗത്തിൽ വളരാൻ വലിയ തുകയേക്കാൾ എസ്പിഐ കാലാവധി പ്രധാനമാണ്.

എന്താണ് കോസ്റ്റ് അവറേജിംഗ്?
നിങ്ങൾ എസ്പിഐ മുഖേന മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുമ്പോൾ, ആ തുകയ്ക്ക് അനുയോജ്യമായ നെറ്റ് അസറ്റ് വാല്യൂ യൂണിറ്റുകൾ നിങ്ങൾ വാങ്ങുന്നു. എൻഎവിയുടെ വില സ്ഥിരമല്ല. ഫണ്ടിന്റെ ഓഹരികളും ആസ്തികളും പ്രവർത്തിക്കുന്നതുപോലെ വില മാറിക്കൊണ്ടിരിക്കും. ദീർഘകാല നിക്ഷേപകർ വിവിധ നിരക്കുകളിൽ എൻഎവി യൂണിറ്റുകൾ വാങ്ങും. ഇവയുടെ ശരാശരി നിരക്കിലാണ് മ്യൂച്വൽ ഫണ്ടിന്റെ ലാഭം നിർണ്ണയിക്കുന്നത്.
വിപണി മൂല്യം കണക്കാക്കെണ്ടാവശ്യമില്ല
എസ്പിഐ വഴി നിക്ഷേപിക്കുന്നതിന്റെ ഒരു പ്രധാന ആനുകൂല്യം വിപണി മൂല്യം കണ്ടെത്തേണ്ടതില്ല.എല്ലാ നിക്ഷേപ ചക്രത്തിലും വ്യത്യസ്ത നിരക്കുകളിൽ എൻഎവി യൂണിറ്റുകൾ വാങ്ങുന്നതിനാലാണ് ഇങ്ങനെ. വിപണിയിലെ മാറ്റങ്ങൾ സ്വാഭാവികമാണ്. താത്കാലിക നഷ്ടം വന്നാലും, മാർക്കറ്റ് ഉയർന്നുവരുമ്പോൾ നിക്ഷേപം തിരിച്ചുപിടിക്കാൻ അവസരമുണ്ടാകും.
ദീർഘകാല നിക്ഷേപത്തിന്റെ പ്രധാന്യം
ദീർഘകാല നിക്ഷേപം നിക്ഷേപകന് കോമ്പൗണ്ടിംഗിന്റെ കരുത്തിലൂടെ കൂടുതൽ ലാഭം നൽകുന്നു. ഉദാഹരണത്തിന് നിക്ഷേപകൻ പ്രതിമാസം 6,000 നിക്ഷേപിക്കുന്നു അതിന് 12 ശതമാനം വാർഷിക ലാഭം ലഭിക്കുന്നുവെന്നും കരുതുക. ദീർഘകാലം നിക്ഷേപിച്ചാൽ സംയുക്ത വളർച്ചയുടെ ശക്തി മൂലം നിക്ഷേപം വലിയ ആസ്തിയായി മാറും. ഇത്തരത്തിൽ എസ്പിഐ നിക്ഷേപം ദീർഘകാലം തുടരുമ്പോൾ സമ്പാദ്യം എങ്ങനെ വളരുന്നുവെന്ന് നോക്കാം
20 വർഷത്തിൽ:
ആകെ നിക്ഷേപം = 14,40,000 രൂപ
കോർപ്പസ് = 59,94,888 രൂപ
30 വർഷത്തിൽ:
ആകെ നിക്ഷേപം = 21,60,000 രൂപ
കോർപ്പസ് = 2,11,79,483 രൂപ
40 വർഷത്തിൽ:
ആകെ നിക്ഷേപം = 28,80,000 രൂപ
കോർപ്പസ് = 7,12,94,521 രൂപ
നിക്ഷേപ തുക ഒരേപോലെയാണ് എന്നിട്ടും 10 വർഷം കഴിഞ്ഞപ്പോൾ കോർപ്പസ് ഇരട്ടിയായി വർദ്ധിക്കുന്നു. ഇത് കോമ്പൗണ്ടിംഗിന്റെ വളർച്ച മൂലമാണ് സംഭവിക്കുന്നത്. ഇത്തരത്തിൽ 500 രൂപ പ്രതിദിന നിക്ഷേപവും 15,000 രൂപ പ്രതിമാസ നിക്ഷേപവും നടത്തുമ്പോൾ നേട്ടം കൂടുതൽ എവിടെയെന്ന് നോക്കാം.
500 ദൈനംദിന എസ്പിഐ vs 15,000 പ്രതിമാസ എസ്പിഐ
500 ദൈനംദിന എസ്ഐപി എന്നൊരു ഉദാഹരണമെടുത്താൽ, ഒരു വർഷത്തിൽ 365 എസ്പിഐ നിക്ഷേപങ്ങൾ ഉണ്ടാകും അതുപോലെ തന്നെ പ്രതിമാസ നിക്ഷേപം 15,000 രൂപയാണെങ്കിലും അതിന്റെ പ്രതിദിന കണക്കെടുത്താൽ ഏകദേശം സമാന തുകയാണ്. എസ്പിഐ നിക്ഷേപമെടുത്താൽ ഒരു വർഷത്തിൽ 12 മാസം, ഓരോ മാസവും 30 ദിവസമായി കണക്കാക്കും. ഈ എസ്പിഐ 360 ദിവസത്തെ അടിസ്ഥാനത്തിലാകും കണക്കാക്കുക. ഇവയുടെ വാർഷിക തിരിച്ചടവ് 12 ശതമാനമാണെന്ന് കണക്കാക്കിയാൽ 10, 20, 30 വർഷങ്ങൾക്ക് ശേഷം എത്ര ലാഭം ലഭിക്കും എന്നത് നോക്കാം.
500 രൂപ ദൈനംദിന എസ്പിഐ-യുടെ 10 വർഷത്തെ റിട്ടേൺസ്
ആകെ നിക്ഷേപം: 18,25,000 രൂപ
മൂലധന ലാഭം : 17,03,675 രൂപ
ആകെ കോർപ്പസ് മൂല്യം: 35,28,675 രൂപ
10 വർഷത്തിനുള്ളിൽ, നിക്ഷേപിച്ച തുകയ്ക്ക് സമാനമായ ലാഭം ലഭിച്ച്, ആകെ സമ്പാദ്യം ഇരട്ടിയേക്കാൾ കൂടുതൽ ആയിരിക്കും.
500 രൂപ ദൈനംദിന എസ്പിഐയുടെ 20 വർഷത്തെ റിട്ടേൺസ്
ആകെ നിക്ഷേപം: 36,50,000 രൂപ
മൂലധന ലാഭം : 1,15,91,979 രൂപ
ആകെ കോർപ്പസ് മൂല്യം: 1,52,41,979 രൂപ
20 വർഷത്തിനുള്ളിൽ, നിക്ഷേപിച്ച തുകയേക്കാൾ മൂലധന ലാഭം കാര്യമായി ഉയരും. ദീർഘകാല സംയുക്ത വളർച്ച മൂലം നിക്ഷേപം വൻതോതിൽ വർദ്ധിക്കും.
500 രൂപ ദൈനംദിന എസ്പിഐ-യുടെ 30 വർഷത്തെ റിട്ടേൺസ്
ആകെ നിക്ഷേപം: 54,75,000 രൂപ
മൂലധന ലാഭം : 4,86,48,848 രൂപ
ആകെ കോർപ്പസ് മൂല്യം: 5,41,23,848 രൂപ
30 വർഷത്തിനുള്ളിൽ, നിക്ഷേപിച്ച തുകയേക്കാൾ അനവധി ലാഭം ലഭിക്കും. സംയുക്ത വളർച്ച മൂലം ദീർഘകാല നിക്ഷേപം കൂടുതൽ ലാഭകരമാകും.
15,000 രൂപ പ്രതിമാസ എസ്പിഐ-യുടെ 10 വർഷത്തെ റിട്ടേൺസ്
ആകെ നിക്ഷേപം: 18,00,000 രൂപ
മൂലധന ലാഭം : 16,85,086 രൂപ
ആകെ കോർപ്പസ് മൂല്യം: 34,85,086 രൂപ
10 വർഷത്തിനുള്ളിൽ, നിക്ഷേപിച്ച തുകയ്ക്ക് സമാനമായ ലാഭം ലഭിക്കും, ആകെ സമ്പാദ്യം രണ്ടിരട്ടിയിലധികം ആയിരിക്കും.
15,000 രൂപ പ്രതിമാസ എസ്പിഐ-യുടെ 20 വർഷത്തെ റിട്ടേൺസ്
ആകെ നിക്ഷേപം: 36,00,000 രൂപ
മൂലധന ലാഭം : 1,13,87,219 രൂപ
ആകെ കോർപ്പസ് മൂല്യം: 1,49,87,219 രൂപ
20 വർഷത്തിനുള്ളിൽ, നിക്ഷേപിച്ച തുകയേക്കാൾ മൂന്നിരട്ടിയിലധികം ലാഭം ലഭിക്കും, സംയുക്ത വളർച്ച മൂലം സമ്പാദ്യം ഉയരുകയും ചെയ്യും.
15,000 രൂപ പ്രതിമാസ എസ്പിഐ-യുടെ 30 വർഷത്തെ റിട്ടേൺസ്
ആകെ നിക്ഷേപം: 54,00,000 രൂപ
മൂലധന ലാഭം : 4,75,48,707 രൂപ
ആകെ കോർപ്പസ് മൂല്യം: 5,29,48,707 രൂപ
30 വർഷത്തിനുള്ളിൽ, നിക്ഷേപിച്ച തുകയേക്കാൾ അനവധി ലാഭം ലഭിക്കും, സംയുക്ത വളർച്ച മൂലം സമ്പാദ്യം അതിവേഗം വളരുകയും ചെയ്യും.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications