ചെറിയൊരു നിക്ഷേപ തുകയിലൂടെ ദീർഘകാലാടിസ്ഥാനത്തിൽ വലിയൊരു സമ്പാദ്യം നേടാൻ ആഗ്രഹിക്കുന്നവരാണോ?. അങ്ങനെയുള്ളവർക്ക് അനുയോജ്യമാണ് എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാൻ). പ്രതിദിനം 100 രൂപ മാറ്റിവച്ച് കോടികളുടെ ഫണ്ട് സൃഷ്ടിക്കാൻ കഴിയുന്ന ഒരു മാർഗമാണിത്. നിങ്ങളൊരു ശമ്പളമുള്ള വ്യക്തിയോ പ്രൊഫഷണലോ ആകട്ടെ, ശക്തമായ സാമ്പത്തിക അടിത്തറ സൃഷ്ടിക്കാൻ ഏറ്റവും എളുപ്പവും ലളിതവുമായ ഒരു മാർഗമാണ് എസ്ഐപി നിക്ഷേപം.
എസ്ഐപിക്ക് ദീർഘകാലാടിസ്ഥാനത്തിൽ നല്ലൊരു തുക സമ്പത്ത് സൃഷ്ടിക്കാൻ കഴിയും, എന്നാൽ ഇതിന് ചില അപകടസാധ്യതകളും (മ്യൂച്വൽ ഫണ്ട് എസ്ഐപി റിസ്ക്) ഉണ്ട്. മ്യൂച്വൽ ഫണ്ടുകളുടെ വിപണി അപകടസാധ്യതയെക്കുറിച്ച് നിക്ഷേപകർ എപ്പോഴും ജാഗ്രത പാലിക്കണം. ദിവസവും 100 രൂപ മ്യൂച്വൽ ഫണ്ട് എസ്ഐപിയിൽ നിക്ഷേപിച്ചാൽ അടുത്ത 10, 20, 30, 40 വർഷങ്ങളിൽ നിങ്ങൾക്ക് എത്ര പണം സമ്പാദിക്കാനാകുമെന്ന് കണക്കാക്കാം.

100 രൂപ നിക്ഷേപിച്ചാൽ 10 വർഷം കൊണ്ട് കിട്ടുന്ന തുക
പ്രതിദിനം 100 രൂപ നിക്ഷേപിച്ചാൽ, മാസാവസാനം എസ്ഐപിയിൽ ഏകദേശം 3000 രൂപ നിക്ഷേപിക്കും. ശരാശരി 12% വാർഷിക റിട്ടേൺ ലഭിക്കുകയാണെങ്കിൽ, 10 വർഷത്തിനുള്ളിൽ നിങ്ങളുടെ ഫണ്ട് 6,97,017 രൂപയാകും. ഇതിൽ നിക്ഷേപ തുക 3,60,000 രൂപയും പലിശയായി കിട്ടുക 3,37,017 രൂപയും ആയിരിക്കും.
100 രൂപ നിക്ഷേപിച്ചാൽ 20 വർഷം കൊണ്ട് കിട്ടുന്ന തുക
പ്രതിദിനം 100 രൂപ നിക്ഷേപിച്ചാൽ 20 വർഷം കൊണ്ടുള്ള നിക്ഷേപ തുക 7,20,000 രൂപയായിരിക്കും. ഈ തുക ഉപയോഗിച്ച് നിങ്ങൾക്ക് 29,97,444 രൂപയുടെ ഫണ്ട് സൃഷ്‌ടിക്കാം. ഇതിലെ മൂലധന നേട്ടം 22,77,444 രൂപ ആയിരിക്കും.
100 രൂപ നിക്ഷേപിച്ചാൽ 30 വർഷം കൊണ്ട് കിട്ടുന്ന തുക
30 വർഷത്തേക്ക് പ്രതിദിനം 100 രൂപ മാറ്റിവച്ചാൽ, എസ്ഐപിയിൽ 10,80,000 രൂപ നിക്ഷേപിച്ച് നിങ്ങൾക്ക് 1,05,89,741 രൂപയുടെ ഫണ്ട് സൃഷ്‌ടിക്കാം. ഇതിലെ മൂലധന നേട്ടം 95,09,741 ആയിരിക്കും.
100 രൂപ നിക്ഷേപിച്ചാൽ 40 വർഷം കൊണ്ട് കിട്ടുന്ന തുക
40 വർഷത്തേക്ക് ഈ രീതിയിൽ കണക്കാക്കിയാൽ 14,40,000 നിക്ഷേപിക്കുന്നതിലൂടെ 3,56,47,261 രൂപയുടെ ഫണ്ട് തയ്യാറാക്കാം. ഇതിൽ കണക്കാക്കിയ മൂലധന നേട്ടം 3,56,47,261 രൂപ ആയിരിക്കും.
20-ാം വയസിൽ എസ്ഐപി ആരംഭിച്ച് 60 വർഷത്തിനുള്ളിൽ 3.5 കോടി
നിങ്ങൾ 20-ാം വയസിൽ 3000 രൂപയുടെ പ്രതിമാസ എസ്ഐപി ആരംഭിക്കുകയാണെങ്കിൽ, 60 വയസാകുമ്പോൾ നിങ്ങൾക്ക് 3.5 കോടിയിലധികം നേടാനാകും.
More From GoodReturns

വാരാന്ത്യ എസ്.ഐ.പി: തിങ്കളാഴ്ചകളിൽ അക്കൗണ്ടിൽ നിന്ന് പണം കുറയുമ്പോൾ ശ്രദ്ധിക്കേണ്ടതെന്ത്?

ആർബിഐ യോഗം: പലിശ നിരക്ക് ഉയരുമോ? ഇഎംഐയും എഫ്ഡിയും ഇനി എന്ത് ചെയ്യണം?

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications