രാജ്യത്തെ ഏറ്റവും വിപുലമായ ശൃംഖലകളിൽ ഒന്നാണ് പോസ്റ്റൽ വകുപ്പ്. കാലത്തിനനുസരിച്ച് ഈ മേഖലയിൽ ശ്രദ്ധേയമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിലാണ് പോസ്റ്റൽ വകുപ്പ്. ഇവരുടെ സമീപകാലത്തെ ഒരു പ്രധാന പരിഷ്കരണമായിരുന്നു രജിസ്‌റ്റേർഡ് പോസ്റ്റ് സേവനം നിർത്തലാക്കിയത്. ഇപ്പോഴിതാ "പോസ്റ്റ്ഇൻഫോ" എന്ന മൊബൈൽ ആപ്പും പോസ്റ്റ് ഓഫീസ് നിർത്തലാക്കിയിരിക്കുന്നു. ഇതിനു പകരം ധക് സേവ എന്ന എന്ന പുതിയ ആപ്പ് വരുന്നു.
സൗകര്യപ്രദമായ തപാൽ സേവനങ്ങൾ നിങ്ങളുടെ വിരൽത്തുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മൊബൈൽ ആപ്പുമായി പോസ്റ്റ് ഓഫീസ് എത്തുന്നത്. സെന്റർ ഫോർ എക്സലൻസ് ഇൻ പോസ്റ്റൽ ടെക്നോളജി (സിഇപിടി) വികസിപ്പിച്ചെടുത്ത ധക് സേവാ ആപ്പ് എല്ലാ തരത്തിലുള്ള തപാൽ സേവനങ്ങളും ലളിതവൽക്കരിക്കുന്നു. പോസ്റ്റ് ഓഫീസ് ഇനി മുതൽ നിങ്ങളുടെ പോക്കറ്റിലായിരിക്കും.
ഇന്ത്യൻ പോസ്റ്റിന്റെ ഡിജിറ്റൽ കുതിപ്പ്: 'ധക് സേവ, ജൻ സേവ'
ഇന്ത്യൻ പോസ്റ്റൽ വകുപ്പ് ഡിജിറ്റൽ യുഗത്തിലേക്ക് ചുവടുവെച്ചുകൊണ്ട് ധക് സേവ എന്ന പുതിയ മൊബൈൽ ആപ്ലിക്കേഷൻ ഔദ്യോഗികമായി പുറത്തിറക്കി. "ധക് സേവ, ജൻ സേവ" എന്ന മുദ്രാവാക്യവുമായാണ് തപാൽ വകുപ്പ് ഈ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിടുന്നത്. ഈ ഡിജിറ്റൽ പരിഷ്‌കരണം, തപാൽ സേവനങ്ങളെ കൂടുതൽ ജനകീയമാക്കാൻ സഹായിക്കും.
2015ലാണ് ആദ്യമായി തപാൽ വകുപ്പ് ഒരു മൊബൈൽ ആപ്പ് പുറത്തിറക്കുന്നത്. "പോസ്റ്റ്ഇൻഫോ" എന്ന് പേരിട്ടിരുന്ന ആപ്പ് നിരവധി സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകിയിരുന്നു. പത്ത് വർഷങ്ങൾക്കിപ്പുറം പോസ്റ്റ്ഇൻഫോ ആപ്പ് പൂർണമായും നീക്കം ചെയ്യുകയും, പകരം പുതിയ ഫീച്ചറുകളോടെ ധക് സേവ എന്ന ആപ്പ് കൊണ്ടു വരികയും ചെയ്തു.

ധക് സേവാ ആപ്പിന്റെ പ്രധാന സവിശേഷതകൾ
1. ട്രാക്കിംഗ്
സ്പീഡ് പോസ്റ്റ്, രജിസ്റ്റർ ചെയ്ത കത്ത്, ഇൻഷ്വർ ചെയ്ത കത്ത്, VPL, IVPL, രജിസ്റ്റർ ചെയ്ത പാക്കറ്റുകൾ, ആനുകാലികങ്ങൾ, പാഴ്സലുകൾ, VPP/IVPP, ബിസിനസ് പാഴ്സലുകൾ, COD കൺസൈൻമെന്റുകൾ, ഇ-എംഒകൾ എന്നിവ ലൈവായി ട്രാക്ക് ചെയ്യാൻ ഈ ആപ്പിലൂടെ എളുപ്പം സാധിക്കും.
2. പോസ്റ്റ് ഓഫീസ് തിരയാം
പേരോ പിൻ കോഡോ ഉപയോഗിച്ച് ഏത് പോസ്റ്റ് ഓഫീസും ഈ ആപ്പിലൂടെ എളുപ്പത്തിൽ തിരയാം.
3. തപാൽ കാൽക്കുലേറ്റർ
ഭാരവും ദൂരവും അടിസ്ഥാനമാക്കിയാണ് പോസ്റ്റൽ വകുപ്പ് വഴി അയക്കുന്ന പാർസലുകളുടെ വില നിശ്ചയിക്കുന്നത്. ഈ വില നിങ്ങൾക്ക് ആപ്പിലൂടെ മനസിലാക്കാം. സാധാരണ/രജിസ്റ്റേർഡ് കത്തുകൾ, പാഴ്സലുകൾ, പുസ്തക പാക്കറ്റുകൾ, സ്പീഡ് പോസ്റ്റ്, അങ്ങനെ പലതിനും വ്യത്യസ്ത വില കണക്കാക്കേണ്ടി വരും.
4. കംപ്ലെയിൻ്റ് മാനേജ്മെൻ്റ്
തപാൽ വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ നിങ്ങൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്ത് ട്രാക്ക് ചെയ്യാം.
5. പ്രീമിയം കാൽക്കുലേറ്റർ
പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് (PLI) , റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് (RPLI) പോളിസികൾക്ക് നൽകേണ്ട പ്രീമിയം കണക്കാക്കാൻ ആപ്പിൽ പ്രത്യേക പ്രീമിയം കാൽക്കുലേറ്റർ നൽകിയിട്ടുണ്ട്.
6. പലിശ കാൽക്കുലേറ്റർ
എല്ലാ ചെറുകിട സമ്പാദ്യ പദ്ധതികൾക്കുമുള്ള പലിശ കണക്കാക്കുന്നതിന് ഈ പ്രത്യേത കാൽക്കുലേറ്ററുകൾ ഉപയോഗിക്കാം. സുകന്യ സമൃദ്ധി യോജന (SSY), റിക്കറിംഗ് ഡെപ്പോസിറ്റ് (RD), ടൈം ഡെപ്പോസിറ്റ് (TD), പ്രതിമാസ വരുമാന പദ്ധതി (MIS), സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS), ദേശീയ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC), കിസാൻ വികാസ് പത്ര (KVP), മഹിള സമ്മാൻ സേവിംഗ്സ് സർട്ടിഫിക്കേറ്റ് (MSSC) തുടങ്ങിയ നിക്ഷേപങ്ങളുടെയെല്ലാ പലിശ നിരക്ക് കണക്കാക്കാൻ ധക് സേവ ആപ്പിലൂടെ സാധിക്കും.
എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ഗൂഗിൾ പ്ലേ സ്റ്റോർ വഴിയോ ആപ്പ് സ്റ്റോർ വഴിയോ ധക് സേവ ആപ്പ് ഡൗൺലോഡ് ചെയ്യാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ "ധക് സേവ" എന്ന് തിരയുക. എന്നാൽ ആപ്പ് സ്റ്റോറിൽ "ധക് സേവ 2.0" എന്ന് തിരയണം. അല്ലെങ്കിൽ ക്യുആർ കോഡ് സ്കാൻ ചെയ്ത് ഡൗൺലോഡ് ചെയ്യാനും സാധിക്കും. ഡൗൺലോഡ് ചെയ്തു കഴിഞ്ഞാൽ ബയോമെട്രിക്സ് ഓപ്ഷൻ വഴി ലോഗിൻ ചെയ്യാം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications