ഇന്ത്യയുടെ കേന്ദ്ര ബാങ്കായ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ഫെബ്രുവരിക്ക് ശേഷം ഏപ്രിൽ 9ന് വീണ്ടും റിപ്പോ നിരക്ക് കുറച്ചിരുന്നു. 6.25% ൽ നിന്ന് 6.00% ആയിട്ടാണ് റിപ്പോ നിരക്ക് കുറച്ചത്. ഇതിൻ്റെ ഭാഗമായി രാജ്യത്തെ വിവിധ ബാങ്കുകൾ അവരുടെ നിക്ഷേപ നിരക്കുകളിലും മാറ്റം വരുത്തി. ഇപ്പോൾ ഡിസിബി ബാങ്കും അവരുടെ റെസിഡന്റ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളുടെ പലിശ നിരക്കുകൾ പരിഷ്കരിച്ചുവെന്ന് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി.
2025 ഏപ്രിൽ 16 മുതൽ ഡിസിബി ബാങ്കിൻ്റെ പുതിയ പലിശ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. റിപ്പോ നിരക്ക് കുറക്കുന്നതോടെ നിക്ഷേപങ്ങളിൽ നിന്നും ലഭിക്കുന്ന പലിശയിലും ഇടിവ് സംഭവിക്കും. ഡിസിബി ബാങ്കിന്റെ നിരവധി ബാലൻസ് സ്ലാബുകളിൽ ഇപ്പോൾ 8% വരെയുള്ള പലിശ നിരക്കുകൾ ലഭ്യമാണ്. ഡിസിബി ബാങ്കിന്റെ പുതുക്കിയ സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്കുകൾ അറിയാം.....
ഡിസിബി ബാങ്ക് സേവിംഗ്സ് അക്കൗണ്ട് നിരക്കുകൾ
ഡിസിബി ബാങ്ക് സേവിംഗ്സ് അക്കൗണ്ടിലെ 1 ലക്ഷം രൂപ വരെയുള്ള ബാലൻസുകൾക്ക് ബാങ്ക് ഇപ്പോൾ 1.50% പലിശ നിരക്ക് നൽകുന്നു, എന്നാൽ 1 ലക്ഷം രൂപയിൽ കൂടുതലും 5 ലക്ഷം രൂപയിൽ താഴെയുമുള്ള ബാലൻസുകൾക്ക് 2.50% പലിശയാണ് ഡിസിബി വാഗ്ദാനം ചെയ്യുന്നത്. 5 ലക്ഷം മുതൽ 10 ലക്ഷം രൂപയിൽ താഴെയുള്ള ബാലൻസ് സ്ലാബുകൾക്ക്, ഡിസിബി ബാങ്ക് ഇപ്പോൾ 4.50% പലിശ നിരക്ക് നൽകുന്നു. 10 ലക്ഷം മുതൽ 50 ലക്ഷം രൂപയിൽ താഴെയുള്ള ബാലൻസ് സ്ലാബുകൾക്ക് 6.60% ആയിരിക്കും പലിശ നിരക്ക്.

50 ലക്ഷം മുതൽ 1 കോടി രൂപയിൽ താഴെ ബാലൻസുള്ള ഡിസിബി ബാങ്ക് സേവിംഗ്സ് അക്കൗണ്ടുകളുടെ പലിശ നിരക്ക് ഇനി മുതൽ 7.25% ആയിരിക്കും. എന്നാൽ ഒരു കോടി മുതൽ 2 കോടി രൂപ വരെ ബാലൻസുള്ള അക്കൗണ്ടുകളുടെ പലിശ നിരക്ക് ഇപ്പോൾ 7.50% ആയിരിക്കും.
സേവിംഗ്സ് അക്കൗണ്ട് ബാലൻസ് 2 കോടി രൂപയ്ക്ക് മുകളിലും 3 കോടി രൂപയ്ക്ക് താഴെയുമാണെങ്കിൽ ഡിസിബി ബാങ്ക് നിലവിൽ 8.00% പലിശ നിരക്ക് നൽകുന്നു. അതേസമയം ഡിസിബി ബാങ്ക് നിലവിൽ 3 കോടി രൂപയ്ക്കും 50 കോടി രൂപയ്ക്ക് താഴെയുമുള്ള ബാലൻസുകൾക്ക് 7.00% പലിശ നിരക്ക് നൽകും.
50 കോടി രൂപയ്ക്കും 300 കോടി രൂപയ്ക്ക് താഴെയുമുള്ള അക്കൗണ്ടുകളിലെ ബാലൻസുകൾക്ക് ഉപഭോക്താക്കൾക്ക് ഇപ്പോൾ 8.00% പലിശ ലഭിക്കും. 300 കോടി രൂപയോ അതിൽ കൂടുതലോ ഉള്ള അക്കൗണ്ടുകൾക്ക് ഡിസിബി ബാങ്ക് ഇപ്പോൾ 5.50% പലിശ നിരക്ക് നൽകും.
ഡിസിബി ബാങ്കിലെ സേവിംഗ്സ് അക്കൗണ്ടിലെ പലിശ മൂന്ന് മാസത്തിലൊരിക്കലാണ് നൽകുന്നത്. ഓരോ ദിവസത്തിന്റെയും അവസാനം അക്കൗണ്ടിന്റെ ക്ലിയർ ബാലൻസ് അനുസരിച്ച് ദിവസേന കണക്കാക്കും. ഈ പലിശ നിരക്കുകൾ റസിഡന്റ്, എൻആർഇ, എൻആർഒ സേവിംഗ്സ് അക്കൗണ്ടുകൾക്കും ബാധകമാണ്.
ഡിസിബി ബാങ്ക് അതിന്റെ വെബ്‌സൈറ്റിൽ പറയുന്നത്; "സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്കും കറന്റ് അക്കൗണ്ടുകൾക്കും ഓവർഡ്രോ ചെയ്ത തുകകൾക്ക് അധിക പലിശ ഈടാക്കും. " എന്നാണ്. ഈ നിരക്കുകൾ നിലവിൽ നിക്ഷേപകർക്ക് ആശ്വാസം നൽകുന്നു. പല പൊതുമേഖലാ ബാങ്കുകളും 7.50% പലിശ നിരക്കിനും കുറവാണ് നിക്ഷേപകർക്ക് നൽകുന്നത്.
അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
