5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളില്‍ ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്ന 10 സ്വകാര്യ ബാങ്കുകള്‍ ഇവയാണ്

നിക്ഷേപം എന്ന് പറയുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം എത്തുന്നത് സ്ഥിര നിക്ഷേപങ്ങളായിരിക്കും.വ്യക്തതയുള്ള നിക്ഷേപവും, ഉറപ്പുള്ള ആദായവും പല കാലയളവുകളിലേക്ക് നിക്ഷേപം നടത്താനുള്ള സൗകര്യവും ഉയര്‍ന്ന ലിക്വിഡിറ്റിയുമാണ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിക്ഷേപം എന്ന് പറയുമ്പോള്‍ തന്നെ നമ്മുടെ മനസ്സിലേക്ക് ആദ്യം എത്തുന്നത് സ്ഥിര നിക്ഷേപങ്ങളായിരിക്കും.വ്യക്തതയുള്ള നിക്ഷേപവും, ഉറപ്പുള്ള ആദായവും പല കാലയളവുകളിലേക്ക് നിക്ഷേപം നടത്താനുള്ള സൗകര്യവും ഉയര്‍ന്ന ലിക്വിഡിറ്റിയുമാണ് പ്രധാനമായും സ്ഥിര നിക്ഷേപങ്ങളുടെ ഈ സ്വീകാര്യതയ്ക്ക് കാരണമെന്ന് പറയാം.

2021-ല്‍ ഐപിഒ തരംഗം; ഇതിനോടകം കമ്പനികള്‍ സ്വന്തമാക്കിയിരിക്കുന്നത് റെക്കോര്‍ഡ് തുകകള്‍, ഇനിയും വരാനേറെ

സ്ഥിര നിക്ഷേപങ്ങള്‍

സ്ഥിര നിക്ഷേപങ്ങള്‍

ഈ സവിശേഷതകള്‍ രാജ്യത്തേ ഏറ്റവും ജനപ്രീതിയുള്ള നിക്ഷേപങ്ങളിലൊന്നായി സ്ഥിര നിക്ഷേപത്തെ മാറ്റി. നിക്ഷേപങ്ങള്‍ക്ക് മേല്‍ റിസ്‌ക് എടുക്കുവാന്‍ താത്പര്യമില്ലാത്ത നിക്ഷേപര്‍ക്ക് പ്രത്യേകിച്ചും. ഉറപ്പുള്ളതും സ്ഥിരമായതുമായ ആദായം പ്രതീക്ഷിക്കുന്ന റിട്ടയര്‍ ചെയ്തു കഴിഞ്ഞ മുതിര്‍ന്ന പൗരന്മാരും കൂടുതലായും ബാങ്ക് സ്ഥിര നിക്ഷേപങ്ങളെയാണ് ആശ്രയിക്കുന്നത്. റിട്ടയര്‍മെന്റ് കാലത്ത് നിത്യച്ചിലവുകള്‍ക്കായി മറ്റാരെയും ആശ്രയിക്കാതെ മുടക്കമില്ലാതെ ഒരു തുക നേടുവാന്‍ അത്തരം വ്യക്തികള്‍ക്ക് സ്ഥിര നിക്ഷേപങ്ങളിലൂടെ സാധിക്കും.

ഒറ്റത്തവണ നിക്ഷേപത്തിലൂടെ പ്രതിമാസം 12,000 രൂപ പെന്‍ഷന്‍; എല്‍ഐസിയുടെ ഈ പെന്‍ഷന്‍ പ്ലാനിനെക്കുറിച്ച് അറിയാമോ?

പലിശ നിരക്ക് കുറയുന്നു

പലിശ നിരക്ക് കുറയുന്നു

മൂലധനത്തിന്മേലുള്ള സുരക്ഷയ്ക്കൊപ്പം മുന്‍ കാലങ്ങളില്‍ ആകര്‍ഷകമായ ആദായവും സ്ഥിര നിക്ഷേങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) റിപ്പോ നിരക്കുകള്‍ 4 ശതമാനം നിരക്കില്‍ മാറ്റമില്ലാതെ ഒരു വര്‍ഷത്തിന് മേലെയായി നിലനിര്‍ത്തുന്നതിനാല്‍ രാജ്യത്തെ മിക്ക ബാങ്കുകളും അവരുടെ സ്ഥിര നിക്ഷേപങ്ങളിലെ പലിശ നിരക്ക് കുറച്ചു കൊണ്ടിരിക്കുകയാണ്. നിക്ഷേപകരുടെ നികുതി സ്ലാബിന് അനുസരിച്ച് പൂര്‍ണമായും നികുതി ബാധ്യതയുള്ളതാണ് സ്ഥിര നിക്ഷേപങ്ങളിലെ ആദായം. ഇവ രണ്ടും കൂടി ചേര്‍ന്നപ്പോള്‍ സ്ഥിര നിക്ഷേപം നടത്തുവാന്‍ ആലോചിക്കുന്നവര്‍ക്ക് ആശങ്കപ്പെടാന്‍ കാരണമെന്തെങ്കിലും വേണോ?

നിങ്ങളുടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുകയാണോ? ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

എവിടെ നിക്ഷേപിക്കാം?

എവിടെ നിക്ഷേപിക്കാം?

ഇത്തരമൊരു സാഹചര്യത്തിലാണ് ശരാശരി പലിശ നിരക്കിനും മുകളില്‍ പലിശ ആദായം സ്ഥിര നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്ന ചില ബാങ്കുകളെപ്പറ്റി ഇവിടെ പറയുവാന്‍ പോകുന്നത്. ചില സ്വകാര്യ മേഖലാ ബാങ്കുകളും സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളുമാണ് നിലവില്‍ മികച്ച പലിശ നിരക്ക് സ്ഥിര നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. റിസ്‌ക് സാധ്യതകളെല്ലാം പൂര്‍ണമായും വിലയിരുത്തിയതിന് ശേഷം നിങ്ങളുടെ സ്ഥിര നിക്ഷേപത്തില്‍ നിന്നും ഒരു ഭാഗം ഇത്തരം സ്വകാര്യ ബാങ്കുകളിലോ, സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളിലോ നിക്ഷേപം നടത്തുന്നത് ആലോചിക്കാവുന്നത്. റിസ്‌ക് എടുക്കുവാനുള്ള നിങ്ങളുടെ താത്പര്യവും ആദായത്തിന്മേലുള്ള പ്രതീക്ഷയും അനുസരിച്ച് നിക്ഷേപ കാര്യത്തില്‍ തീരുമാനമെടുക്കാവുന്നതാണ്.

ക്യൂ നിന്ന് മുഷിയേണ്ട, ട്രഷറി സേവനങ്ങള്‍ ഓണ്‍ലൈനായി ചെയ്യാം

എഫ്ഡി ലാഡറിംഗ് അറിയാമോ?

എഫ്ഡി ലാഡറിംഗ് അറിയാമോ?

എഫ്ഡി ലാഡറിംഗ് എന്ന തന്ത്രവും സ്ഥിര നിക്ഷേപത്തിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദായം പരമാവധി ഉയര്‍ത്തുവാന്‍ സാധിക്കും. നിങ്ങളുടെ പക്കലുള്ള നിക്ഷേപ തുക പല ബാങ്കുകളില്‍ പല കാലയളവുകളിലേക്ക് പല സ്ഥിര നിക്ഷേപങ്ങളായി നിക്ഷേപം നടത്തുക എന്നതാണ് ഈ തന്ത്രം കൊണ്ട് അര്‍ഥമാക്കുന്നത്. ഒരൊറ്റ സ്ഥിര നിക്ഷേപത്തില്‍ നിങ്ങളുടെ മുഴുവന്‍ തുകയും നിക്ഷേപിക്കുന്നതിനേക്കാള്‍ ഏറെ സുരക്ഷിതവും അതേ സമയം കൂടുതല്‍ ആദായം നിങ്ങള്‍ക്ക് ലഭിക്കുന്നതുമായ പ്രക്രിയയാണിത്.

ലൈഫ് ഇന്‍ഷുറന്‍സ് ഗ്യാരണ്ടീഡ് റിട്ടേണ്‍സ് പ്ലാന്‍- നിങ്ങള്‍ അറിയേണ്ടതെല്ലാം

എഫ്ഡി ലാഡറിംഗ് എങ്ങനെ?

എഫ്ഡി ലാഡറിംഗ് എങ്ങനെ?

ഉദാഹരണത്തിന് നിങ്ങളുടെ പക്കല്‍ 5 ലക്ഷം രൂപയുണ്ടെന്നും അത് സ്ഥിര നിക്ഷേപമായി നിക്ഷേപം നടത്തുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു എന്നും കരുതുക. ആ 5 ലക്ഷം രൂപയെ നിങ്ങള്‍ക്ക് ഓരോ ലക്ഷം രൂപകളായി വിഭജിക്കാം. ശേഷം 1 ലക്ഷം 1 വര്‍ഷത്തേക്കും, അടുത്ത 1 ലക്ഷം 2 വര്‍ഷത്തേക്കും, മൂന്നാമത്തെ 1 ലക്ഷം 3 വര്‍ഷത്തേക്കും, അടുത്തത് 4 വര്‍ഷത്തേക്കും അവസാനത്തേത് 5 വര്‍ഷത്തേക്കും എന്ന രീതിയില്‍ സ്ഥിര നിക്ഷേപം നടത്താം. മെച്യൂരിറ്റി പൂര്‍ത്തിയാകുമ്പോള്‍ ഈ സ്ഥിര നിക്ഷേപങ്ങള്‍ പുനര്‍ നിക്ഷേപം നടത്തുകയും വേണം.

തൊഴില്‍ മാറുകയാണോ? ഇപിഎഫ്ഒയില്‍ പണം എങ്ങനെ കൈമാറ്റം ചെയ്യാമെന്നറിയാം

ഏറ്റവും മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന 10 സ്വകാര്യ ബാങ്കുകള്‍

ഏറ്റവും മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന 10 സ്വകാര്യ ബാങ്കുകള്‍

സ്ഥിര നിക്ഷേപം നടത്തുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കില്‍ നിലവില്‍ ഏറ്റവും മികച്ച പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന 10 സ്വകാര്യ ബാങ്കുകള്‍ ഏതൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം. 5 വര്‍ഷം വരെയുള്ള 1 കോടി രൂപയില്‍ താഴെയുള്ള സാധാരണ സ്ഥിര നിക്ഷേപങ്ങളുടെ പലിശയാണ് ഇവിടെ പറയുവാന്‍ പോകുന്നത്. സാധാരണ നിക്ഷേപകരെക്കാളും മുതിര്‍ന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് 50 ബേസിസ് പോയിന്റുകള്‍ വരെ അധിക പലിശ നിരക്ക് ലഭിക്കുമെന്നതും ഓര്‍ക്കുക.

വിമാന യാത്ര സാധാരണക്കാര്‍ക്കും കീശയിലൊതുങ്ങും; 70 വിമാനങ്ങളുമായി രാകേഷ് ജുന്‍ജുന്‍വാലയുടെ പുതിയ സംരംഭം

ബാങ്കുകളും പലിശ നിരക്കും

ബാങ്കുകളും പലിശ നിരക്കും

ബാങ്ക്  പലിശ നിരക്ക്
 ഡിസിബി ബാങ്ക് 5.70 - 6.50%
 ഇന്‍ഡസിന്‍ഡ് ബാങ്ക് 5.50-6.50%
 ആര്‍ബിഎല്‍ ബാങ്ക് 5.40 - 6.50%
 യെസ് ബാങ്ക് 5.25 - 6.50%
 ടിഎന്‍എസ്‌സി ബാങ്ക് 5.75 -6.00%
 ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് 5.25 -6.00%
 കരൂര്‍ വൈശ്യ ബാങ്ക് 4.25 - 6.00%
 ആക്‌സിസ് ബാങ്ക് 4.40 - 5.75%
 സൗത്ത് ഇന്ത്യന്‍ ബാങ്ക് 4.50 - 5.65%
 ഫെഡറല്‍ ബാങ്ക് 4.40 -5.60%

Read more about: fixed deposit
English summary

DCB bank to federal Bank; these 10 private banks will give you highest interest rate for fixed deposit up to 5 years | 5 വര്‍ഷം വരെയുള്ള സ്ഥിര നിക്ഷേപങ്ങളില്‍ ഉയര്‍ന്ന പലിശ നിരക്ക് നല്‍കുന്ന 10 സ്വകാര്യ ബാങ്കുകള്‍ ഇവയാണ്

DCB bank to federal Bank; these 10 private banks will give you highest interest rate for fixed deposit up to 5 years
Story first published: Friday, July 30, 2021, 16:58 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X