സുരക്ഷിതവും വിശ്വസനീയവുമായ നിക്ഷേപ പദ്ധതികൾക്ക് പേരുകേട്ടതാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ. മധ്യവർഗ കുടുംബങ്ങൾക്കും വിപണിയിലെ അപകടസാധ്യതകൾ ഏറ്റെടുക്കാതെ ഉറപ്പായ വരുമാനം തേടുന്ന ശമ്പളക്കാരായ വ്യക്തികൾക്കും വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളെല്ലാം. ഇതിൽ ഏറ്റവും ജനപ്രിയമായ പദ്ധതികളിലൊന്നാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് (പോസ്റ്റ് ഓഫീസ് ടിഡി). ദീർഘകാല നിക്ഷേപകർക്ക് സമ്പാദ്യം വളർത്താൻ ഏറ്റവും മികച്ച മാർഗമാണ് ഇത്. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ നോക്കാം.
പോസ്റ്റ് ഓഫീസ് ടിഡി
1 മുതൽ 5 വർഷം വരെയാണ് പോസ്റ്റ് ഓഫീസ് എഫ്ഡികളുടെ കാലാവധി. കാലാവധിക്ക് അനുസരിച്ച് പലിശ നിരക്കിൽ മാറ്റമുണ്ടാകും. 1 വർഷത്തെ കാലാവധിയുള്ള നിക്ഷേപത്തിന്‍റെ പലിശ 6.9 ശതമാനമാണ്. 7,7.10 എന്നിങ്ങനെയാണ് 2,3 വർഷം കാലാവധിയുള്ള നിക്ഷേപത്തിന്‍റെ പലിശ. അതേസമയം നിക്ഷേപ കാലാവധി അഞ്ച് വർഷമാണെങ്കിൽ 7.5 ശതമാനം പലിശ നേടാൻ സാധിക്കും. രാജ്യത്തെ പ്രമുഖ ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് വാഗ്ധാനം ചെയ്യുന്നതിനേക്കാൾ ഉയർന്ന പലിശയാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് സ്കീം നൽകുന്നത്.
അക്കൗണ്ട് തുറക്കാനുള്ള യോഗ്യത
ഈ സ്കീമിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1,000 രൂപയാണ്. എന്നാൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. അതിനാൽ നിങ്ങൾക്ക് ഇഷ്ടമുള്ള തുക നിക്ഷേപിക്കാം. പ്രായപൂർത്തിയായ ഏതൊതു ഇന്ത്യൻ പൌരനും പോസ്റ്റ് ഓഫീസ് ടിഡിയുടെ ഭാഗമാകാൻ സാധിക്കും. വ്യക്തിപരമായോ സംയുക്തമായോ അക്കൌണ്ട് തുറക്കാം. ഓഫ്‌ലൈനായും ഓൺലൈനായും ഈ എഫ്ഡി അക്കൗണ്ട് തുറക്കാൻ സാധിക്കും. അതിനാൽ പോസ്റ്റ് ഓഫീസിൽ നേരിട്ടെത്തിയും അക്കൗണ്ട് ആരംഭിക്കാം. 5 വർഷത്തെ പോസ്റ്റ് ഓഫീസ് എഫ്ഡി സെക്ഷൻ 80C പ്രകാരം നികുതി കിഴിവിന് അർഹമാണ് . ഇത് നിക്ഷേപത്തിന്‍റെ 1,50,000 രൂപ വരെ നികുതി കിഴിവ് വാഗ്ദാനം ചെയ്യുന്നു.
പ്രയോജനങ്ങൾ
1. സർക്കാർ പിന്തുണ നിങ്ങളുടെ പണത്തിന് പൂർണ്ണ സുരക്ഷ ഉറപ്പാക്കുന്നു.
2. സാധാരണ ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാൾ ഉയർന്ന ആകർഷകമായ പലിശ നിരക്കുകൾ.
3. ഓഹരി വിപണി അല്ലെങ്കിൽ മ്യൂച്വൽ ഫണ്ടുകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ അപകട സാധ്യത
4. ഇന്ത്യയിലുടനീളമുള്ള ഏതെങ്കിലും പോസ്റ്റ് ഓഫീസ് ശാഖയിലൂടെ എളുപ്പത്തിൽ പദ്ധതിയുടെ ഭാഗമാകാം.

നിക്ഷേപത്തിന്റെ ഇരട്ടി നേടാം
പോസ്റ്റ് ഓഫീസ് എഫ്ഡിയിൽ നിങ്ങൾ 7.5% പലിശ നിരക്കിൽ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ, 2,24,974 രൂപയാകും പലിശയായി കാലാവധിയിൽ ലഭിക്കുക. അതായത് മുതലും പലിശയും ചേരുമ്പോൾ 7,24,974 രൂപ. നമ്മുടെ ലക്ഷം നിക്ഷേപത്തിന്റെ ഇരട്ടി ആയതുകൊണ്ട് തന്നെ 5 വർഷത്തേക്ക് കൂടി നിക്ഷേപം നീട്ടേണ്ടി വരും. അങ്ങനെ വരുമ്പോൾ പലിശയായി മാത്രം 5,51,175 രൂപ ഭിക്കും. അതായത് 10 വർഷത്തിനുശേഷം ആകെ തുക 10,51,175 രൂപയാകും.
ഓൺലൈനിലൂടെ അക്കൗണ്ട് തുറക്കാം
ആദ്യം ഇന്ത്യ പോസ്റ്റിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അതിനു ശേഷം 'പോസ്റ്റ് ഓഫീസ് ടിഡി അക്കൗണ്ട് തുറക്കുക' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. നിക്ഷേപിക്കേണ്ട തുക, നിക്ഷേപ കാലാവധി, ഡെബിറ്റ് രീതി എന്നിവ തിരഞ്ഞെടുക്കുക. ഇതോടെ അക്കൗണ്ട് തുറക്കും.
ഈ സ്കീമിൽ ആരാണ് നിക്ഷേപിക്കേണ്ടത്..?
ശമ്പളക്കാരായ ജീവനക്കാർ, ചെറുകിട ബിസിനസ്സ് ഉടമകൾ, അല്ലെങ്കിൽ അപകടസാധ്യതയുള്ള നിക്ഷേപങ്ങളേക്കാൾ ഉറപ്പായ വരുമാനം ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും ഈ പദ്ധതി അനുയോജ്യമാണ്. മുതിർന്ന പൗരന്മാർക്കും ഇത്തരം പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളിൽ നിന്ന് പ്രയോജനം നേടാം, കാരണം അവ സമ്പാദ്യത്തിൽ സ്ഥിരവും സുരക്ഷിതവുമായ വളർച്ച നൽകുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications