സമ്പാദ്യം വർധിപ്പിക്കണമെങ്കിൽ നിക്ഷേപം കൂടിയേ തീരു. എത്ര രൂപ നിക്ഷേപിക്കണം, നിക്ഷേപത്തിനായി ഏത് പദ്ധതി തിരഞ്ഞെടുക്കണം എന്നതിൽ ഓരോ വ്യക്തികളുടേയും വരുമാനത്തിന് അനുസരിച്ച് മാറ്റമുണ്ടാകും. ഏറ്റവും കുറഞ്ഞത് 500 രൂപ വരെ നിക്ഷേപിച്ച് തുടങ്ങാൻ സാധിക്കുന്ന നിരവധി നിക്ഷേപ പദ്ധതികൾ ഇന്ന് നിലവിലുണ്ട്. ദീർഘകാലം അത്തരം പദ്ധതികളിൽ നിക്ഷേപിക്കുന്നതിലൂടെ മികച്ച വരുമാനവും ഉണ്ടാക്കാൻ സാധിക്കും.
സർക്കാർ പിന്തുണയുള്ള പദ്ധതികളിൽ നിക്ഷേപിക്കുമ്പോൾ, പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പിപിഎഫ്) തിരഞ്ഞെടുക്കുന്നത് നല്ലതാണ്. പോസ്റ്റ് ഓഫീസിൻ്റെ ജനപ്രിയ പദ്ധതികളിൽ ഒന്നാണിത്. ഗവൺമെൻ്റ് ഗ്യാരണ്ടിയുള്ള ഈ സ്കീമിൽ നിങ്ങൾക്ക് കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ നമുക്ക് നോക്കാം.
പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട്
ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ സര്‍ക്കാര്‍ പിന്തുണയുള്ള സമ്പാദ്യ പദ്ധതികളില്‍ ഒന്നാണിത്. ഉറപ്പായ വരുമാനത്തിനൊപ്പം നികുതി ഇളവുകളും പദ്ധതി വാഗ്ധാനം ചെയ്യുന്നു. നിക്ഷേപിച്ച തുക, നേടിയ പലിശ, മെച്യൂരിറ്റി തുക എന്നിവയെല്ലാം നികുതിയില്‍ നിന്ന് ഒഴിവാക്കിയിക്കുന്ന ഇഇഇ സ്റ്റാറ്റസ് പിപിഎഫിന് ബാധകമാണ്.

കാലാവധിയും പലിശ നിരക്കും
15 വർഷത്തെ ദീർഘകാല സേവിംഗ്സ് പദ്ധതിയാണ് പിപിഎഫ്. വേണമെങ്കിൽ അക്കൗണ്ട് 5 വർഷം വീതം നീട്ടാം. പലിശ പ്രതിവർഷം 7.10 ശതമാനം ആണ്. വിരമിക്കൽ, കുട്ടികളുടെ വിദ്യാഭ്യാസം പോലുള്ള ദീർഘകാല നിക്ഷേപ ലക്ഷ്യങ്ങൾക്കുള്ള നല്ലൊരു മാർഗമാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്.
വായ്പാ സൗകര്യം
സാമ്പത്തിക വർഷം അവസാനിച്ചതിനു ശേഷം, നിക്ഷേപ കാലാവധി ഒരു വർഷം തികഞ്ഞതിനു ശേഷം ഡെപ്പോസിറ്റ് തുകയിൻമേൽ 25% വരെ വായ്പ ലഭിക്കും. വായ്പ, 36 മാസത്തിനുള്ളിൽ തിരിച്ചടയ്ക്കുകയാണെങ്കിൽ 1% വാർഷിക പലിശ മാത്രമായിരിക്കും ബാധകമാവുന്നത്.
നിക്ഷേപത്തിലൂടെ 8 ലക്ഷം
ഈ സ്കീമിൽ നിങ്ങൾ എല്ലാ മാസവും 1,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, ഒരു വർഷത്തിൽ നിങ്ങൾ 12,000 രൂപ നിക്ഷേപിക്കും. സ്കീം 15 വർഷത്തിന് ശേഷം പദ്ധതിയുട കാലാവധി പൂർത്തിയാവുകയും ചെയ്യു. എന്നാൽ നിങ്ങൾ ഇത് 5 വർഷം വീതമുള്ള ബ്ലോക്കുകളായി രണ്ട് തവണ നീട്ടുകയും തുടർച്ചയായി 25 വർഷത്തേക്ക് നിക്ഷേപം തുടരുകയും വേണം.
നിങ്ങൾ 25 വർഷത്തേക്ക് എല്ലാ മാസവും 1,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ മൊത്തം 3,00,000 രൂപ നിക്ഷേപിക്കും. എന്നാൽ 7.1 ശതമാനം പലിശ നിരക്കിൽ പലിശയിൽ നിന്ന് 5,24,641 രൂപ നേടാം. അതായത് 25 വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ 8 ലക്ഷം രൂപ സമ്പാദിക്കാൻ കഴിയും.

15 വർഷം കൊണ്ട് 40 ലക്ഷം രൂപ
15 വർഷം കൊണ്ട് 40 ലക്ഷം രൂപ പിപിഎഫ് നിക്ഷേപത്തിലൂടെ സമ്പാദിക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ എല്ലാമാസവും 12,500 രൂപ നിക്ഷേപിക്കണം. അതായത് വർഷം 1,50,000 രൂപ. ഈ രീതിയിൽ 15 വർഷത്തെ കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങളുടെ അക്കൗണ്ടിൽ 40,68,209 രൂപയുണ്ടാകും. ഇതിൽ നിക്ഷേപ തുക 22,50,000 രൂപയും ബാക്കിയുള്ള 18,18,209 രൂപ പലിശയിലൂടേയും ലഭിച്ച തുകയാണ്.
പലിശ നിരക്കുകൾ വർധിക്കാൻ സാധ്യത
എല്ലാ ക്വാർട്ടറുകളിലും, സ്മാൾ സേവിങ്സ് പലിശ നിരക്കുകൾ സർക്കാർ പുതുക്കി നിശ്ചയിക്കാറുണ്ട്. അതായത് ഇനി വരുന്ന പാദങ്ങളിൽ, നിലവിലെ 7.1% പലിശ നിരക്കുകൾ ആയിരിക്കില്ല. സമീപ ഭാവിയിൽത്തന്നെ, ശരാശരി 8% പലിശ നിരക്കുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
More From GoodReturns

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

സ്ത്രീകൾക്ക് സൗജന്യ ബസ് യാത്രയ്ക്കായി ഡൽഹി പിങ്ക് സഹേലി സ്മാർട്ട് കാർഡ് പുറത്തിറക്കി



Click it and Unblock the Notifications