നിക്ഷേപകര്‍ക്കിടയില്‍ ഏറെ ജനപ്രീതിയുള്ള ഒരു നിക്ഷേപോപാധിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്കീം അഥവാ പിപിഎഫ്. ഈ പദ്ധതി പ്രകാരം ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഒരു വ്യക്തിയ്ക്ക് ഒരു അക്കൗണ്ട് ആണ് ആരംഭിക്കുവാന്‍ സാധിക്കുക. ഒരേ വ്
നിക്ഷേപകര്‍ക്കിടയില്‍ ഏറെ ജനപ്രീതിയുള്ള ഒരു നിക്ഷേപോപാധിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്കീം അഥവാ പിപിഎഫ്. ഈ പദ്ധതി പ്രകാരം ബാങ്കിലോ പോസ്റ്റ് ഓഫീസിലോ ഒരു വ്യക്തിയ്ക്ക് ഒരു അക്കൗണ്ട് ആണ് ആരംഭിക്കുവാന്‍ സാധിക്കുക. ഒരേ വ്യക്തിയുടെ പേരില്‍ ഒന്നിലധികം അക്കൗണ്ടുകള്‍ ഉണ്ടായാല്‍ ആദ്യത്തെ അക്കൗണ്ട് മാത്രം നിലനിര്‍ത്തിക്കൊണ്ട് മറ്റുള്ള അക്കൗണ്ടുകള്‍ ക്രമരഹിതമായ അക്കൗണ്ടുകളായി കണക്കാക്കും.
എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ മള്‍ട്ടിപ്പിള്‍ പിപിഎഫ് അക്കൗണ്ടുകളുടെ കാര്യത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം ചില ഇളവുകള്‍ നല്‍കാറുണ്ട്. ഇത് സംബന്ധിച്ചുള്ള വിശദമായ ഒരു സര്‍ക്കുലര്‍ തപാല്‍ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഒന്നിലധികം പിപിഎഫ് അക്കൗണ്ടുകള്‍ ആരംഭിച്ചിരിക്കുന്ന വ്യക്തികളുടെ പേരിലുള്ള അക്കൗണ്ടുകള്‍ സംയോജിപ്പിക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ഇതില്‍ വ്യക്തിമാക്കിയിട്ടുണ്ട്.
പിപിഎഫ്
നിലവില്‍ 7.1 ശതമാനം പ്രതിവര്‍ഷ പലിശ നിരക്കാണ് പിപിഎഫ് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും ചുരുങ്ങിയത് 500 രൂപയും പരമാവധി 1.50 ലക്ഷം രൂപയുമാണ് ഒരു വ്യക്തിയ്ക്ക് പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപം നടത്തുവാന്‍ സാധിക്കുക. ഗഡുക്കളായോ ഒറ്റത്തവണയായോ നിക്ഷേപകന്റെ സൗകര്യമനുസരിച്ച് നിക്ഷേപം നടത്താവുന്നതാണ്.
നികുതിയിളവിന് അര്‍ഹമാണ്
നിക്ഷേപ തുക ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരം നികുതിയിളവിന് അര്‍ഹമാണ്. അതേ സമയം പിപിഎഫില്‍ നിന്നും ലഭിക്കുന്ന പലിശ ആദായവും ആദായ നികുതി നിയമ പ്രകാരം നികുതി ഇളവിന് അര്‍ഹമാണ്. പിപിഎഫ് നിക്ഷേപത്തിന് കീഴില്‍ വായ്പാ സേവനവും നിക്ഷേപകര്‍ക്ക് ലഭിക്കും. ഒരു സാമ്പത്തിക വര്‍ഷത്തില്‍ പിപിഎഫ് പദ്ധതിയില്‍ ഒരു വായ്പ മാത്രമാണ് എടുക്കുവാന്‍ സാധിക്കുക. ആദ്യം എടുത്തിരിക്കുന്ന വായ്പ പൂര്‍ണമായും തിരിച്ചടവ് നടത്താതെ വീണ്ടും വായ്പ അനുവദിക്കുകയുമില്ല.
ഒരു വ്യക്തിയുടെ പേരില്‍ ഒന്നിലധികം പിപിഎഫ് അക്കൗണ്ടുകള്‍
ഇനി ഒരു വ്യക്തിയുടെ പേരില്‍ ഒന്നിലധികം പിപിഎഫ് അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ അവയുടെ സംയോജനം എങ്ങനെയാണെന്ന് നമുക്ക് നോക്കാം. അക്കൗണ്ട് ഉടമയുടെ പേരിലുള്ള അക്കൗണ്ടുകളിലെ ആകെ നിക്ഷേപ തുക നിശ്ചയിക്കപ്പെട്ട പരമാവധി നിക്ഷേപ പരിധിയ്ക്കുള്ളിലാണെങ്കില് അക്കൗണ്ടുകള്‍ സംയോജിപ്പിക്കുവാന്‍ അനുമതിയുണ്ട്. നിക്ഷേപകന്റെ താത്പര്യം അനുസരിച്ച് അക്കൗണ്ട് നിലനിര്‍ത്തുകയും ചെയ്യാം.
അക്കൗണ്ടുകള്‍ സംയോജിപ്പിക്കുവാന്‍
ഒരേ ഓപ്പറേറ്റിംഗ് ഏജന്‍സിയ്ക്ക് കീഴിലുള്ള പിപിഎഫ് അക്കൗണ്ടുകള്‍ ആണെങ്കില്‍ അവ എളുപ്പത്തില്‍ സംയോജിപ്പിക്കുവാന്‍ സാധിക്കും. എന്നാല്‍ വ്യത്യസ്ത ഓപ്പറേറ്റിംഗ് ഏജന്‍സികള്‍ക്ക് കീഴിലാണ് അക്കൗണ്ടുകള്‍ ആരംഭിച്ചിരിക്കുന്നത് എങ്കില്‍ ഇരു ഏജന്‍സികളും തമ്മിലുള്ള പരസ്പര ആശയ വിനിമയത്തിന് ശേഷം മാത്രമേ അക്കൗണ്ടുകള്‍ സംയോജിപ്പിക്കുവാന്‍ സാധിക്കുകയുള്ളൂ.
അപേക്ഷ സമര്‍പ്പിക്കാം
അത്തരം സാഹചര്യങ്ങളില്‍ നിക്ഷേപകന് അയാള്‍ എവിടെയാണോ അക്കൗണ്് നിലനിര്‍ത്തുവാന്‍ ആഗ്രഹിക്കുന്നത് അവിടുത്തെ അക്കൗണ്ട്സ് ഓഫീസില്‍ അക്കൗണ്ടുകള്‍ സംയോജിപ്പിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷയോടൊപ്പം പാസ്ബുക്കോ അല്ലെങ്കില്‍ അക്കൗണ്ട് സ്റ്റേറ്റ്മെന്റോ നല്‍കുകയും വേണം.
നിക്ഷേപ തുക നിശ്ചിത പരിധിയ്ക്ക് മുകളിലാണെങ്കില്‍
ഇരു അക്കൗണ്ടുകളിലെയും നിക്ഷേപ തുക നിശ്ചിത പരിധിയ്ക്കും മുകളിലാണെങ്കില്‍ അത് പലിശ കൂടാതെ നിക്ഷേപകന് തിരികെ നല്‍കും. പിപിഎഫ് അക്കൗണ്ട് ഉടമയുടെ ഒരു അക്കൗണ്ട് പോസ്റ്റ് ഓഫീസിലും, മറ്റൊന്ന് ബാങ്കിലുമാണ് ആരംഭിച്ചിരിക്കുന്നത് എങ്കില്‍ പോസ്റ്റ് ഓഫീസില്‍ തുടര്‍ന്ന് അക്കൗണ്ട് നിലനിര്‍ത്തുവാന്‍ ആഗ്രഹിക്കുമ്പോള്‍ ഇടപാടുകളുടെ വിവരങ്ങള്‍ക്കൊപ്പം ചെക്ക് ഇഷ്യൂ ചെയ്യുകയാണ് ബാങ്ക് ചെയ്യുക.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications