2023-24 സാമ്പത്തിക വർഷത്തേക്ക് നികുതി ലാഭിക്കൽ നിക്ഷേപം നടത്താനുള്ള അവസാന തീയതി മാർച്ച് 31 ആണ്. തൊഴിലുടമകൾ ജീവനക്കാരോട് നിക്ഷേപ തെളിവുകൾ സമർപ്പിക്കാൻ ജീവനക്കാരോട് ആവശ്യപ്പെടാൻ തുടങ്ങി. റിസ്ക് പ്രൊഫൈലും സാമ്പത്തിക ലക്ഷ്യങ്ങളും അനുസരിച്ച് നിക്ഷേപം വിവേകത്തോടെ തിരഞ്ഞെടുക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് , നാഷണൽ പെൻഷൻ സ്കീം, സുകന്യ സമൃദ്ധി യോജന , ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകൾ, എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട്, ലൈഫ് ഇൻഷുറൻസ് പ്രീമിയങ്ങൾ തുടങ്ങിയവയിലെ നിക്ഷേത്തിലൂടെ നികുതി ലാഭിക്കാൻ സാധിക്കും.

താഴ്ന്ന നികുതി ബ്രാക്കറ്റിലുള്ളവർക്കും സുരക്ഷിതമായ നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കുന്നവർക്കും നികുതി ലാഭിക്കുന്ന സ്ഥിര നിക്ഷേപങ്ങൾ (എഫ്ഡി) അനുയോജ്യമാണ്. ഒരു കോടി രൂപയിൽ താഴെയുള്ള നികുതി ലാഭിക്കുന്ന എഫ്ഡി
നിക്ഷേപങ്ങൾക്ക് മികച്ച പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ പരിശോധിക്കാം.
ആക്‌സിസ് ബാങ്ക് : നികുതി ലാഭിക്കുന്ന നിക്ഷേപങ്ങൾക്ക് 7 ശതമാനം വരെ പലിശ ആക്‌സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. നിക്ഷേപിച്ച 1.5 ലക്ഷം രൂപ അഞ്ച് വർഷത്തിനുള്ളിൽ 2.12 ലക്ഷം രൂപയായി വളരും.
എച്ച്‌ഡിഎഫ്‌സി ബാങ്ക് : 7 ശതമാനം വരെ പലിശയാണ് നികുതി ലാഭിക്കുന്ന നിക്ഷേപങ്ങൾക്ക് എച്ച്‌ഡിഎഫ്‌സി ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപിച്ച 1.5 ലക്ഷം രൂപ അഞ്ച് വർഷത്തിനുള്ളിൽ 2.12 ലക്ഷം രൂപയായി വളരും.
ഐസിഐസിഐ ബാങ്ക് : നികുതി ലാഭിക്കുന്ന നിക്ഷേപങ്ങൾക്ക് 7 ശതമാനം വരെ പലിശ ആക്‌സിസ് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. നിക്ഷേപിച്ച 1.5 ലക്ഷം രൂപ അഞ്ച് വർഷത്തിനുള്ളിൽ 2.12 ലക്ഷം രൂപയായി വളരും.
കാനറ ബാങ്ക് : പൊതുമേഖലാ ബാങ്കുകളിൽ മികച്ച പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നത് കാനറ ബാങ്കാണ്. നികുതി ലാഭിക്കുന്ന നിക്ഷേപങ്ങൾക്ക് കാനറ ബാങ്ക് 6.7 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. നിക്ഷേപിച്ച 1.5 ലക്ഷം രൂപ അഞ്ച് വർഷത്തിനുള്ളിൽ 2.09 ലക്ഷം രൂപയായി വളരും.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ : മുൻനിര പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നികുതി ലാഭിക്കുന്നതിനുള്ള നിക്ഷേപങ്ങൾക്ക് 6.5 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. നിക്ഷേപിച്ച 1.5 ലക്ഷം രൂപ അഞ്ച് വർഷത്തിനുള്ളിൽ 2.07 ലക്ഷം രൂപയായി വളരും.
ബാങ്ക് ഓഫ് ബറോഡ : 6.50 ശതമാനം വരെ പലിശയാണ് നികുതി ലാഭിക്കുന്ന നിക്ഷേപങ്ങൾക്ക് ബാങ്ക് ഓഫ് ബറോഡ വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപിച്ച 1.5 ലക്ഷം രൂപ അഞ്ച് വർഷത്തിനുള്ളിൽ 2.07 ലക്ഷം രൂപയായി വളരും.
പഞ്ചാബ് നാഷണൽ ബാങ്ക് : നികുതി ലാഭിക്കുന്നതിനുള്ള നിക്ഷേപങ്ങൾക്ക് 6.5 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. നിക്ഷേപിച്ച 1.5 ലക്ഷം രൂപ അഞ്ച് വർഷത്തിനുള്ളിൽ 2.07 ലക്ഷം രൂപയായി വളരും.
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ : 6.50 ശതമാനം വരെ പലിശയാണ് നികുതി ലാഭിക്കുന്ന നിക്ഷേപങ്ങൾക്ക് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്. നിക്ഷേപിച്ച 1.5 ലക്ഷം രൂപ അഞ്ച് വർഷത്തിനുള്ളിൽ 2.07 ലക്ഷം രൂപയായി വളരും.
ഇന്ത്യൻ ബാങ്ക് : നികുതി ലാഭിക്കുന്ന നിക്ഷേപങ്ങൾക്ക് 6.25 ശതമാനം വരെ പലിശ ഇന്ത്യൻ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. നിക്ഷേപിച്ച 1.5 ലക്ഷം രൂപ അഞ്ച് വർഷത്തിനുള്ളിൽ 2.05 ലക്ഷം രൂപയായി വളരും.
ബാങ്ക് ഓഫ് ഇന്ത്യ : നികുതി ലാഭിക്കുന്ന നിക്ഷേപങ്ങൾക്ക് 6 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്യുന്നു. നിക്ഷേപിച്ച 1.5 ലക്ഷം രൂപ അഞ്ച് വർഷത്തിനുള്ളിൽ 2.02 ലക്ഷം രൂപയായി വളരും.
ആർബിഐയുടെ അനുബന്ധ സ്ഥാപനമായ ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരൻ്റി കോർപ്പറേഷൻ (ഡിഐസിജിസി) 5 ലക്ഷം രൂപ വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ഗ്യാരണ്ടി നൽകുന്നു എന്നത് നിഷേപത്തിന് സുരക്ഷ നൽകുന്ന കാര്യമാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
