2024-ലെ രണ്ടാം പകുതിയിൽ ആർബിഐ പലിശ നിരക്കുകൾ കുറയ്ക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെ സംഭവിച്ചാൽ ഇന്ത്യയിലെ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും കുറച്ചേക്കും. നിലവിൽ ബാങ്കുകൾ സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ നിരക്കുകളാണ് നൽകുന്നത്. രാജ്യത്തെ വിവിധ ബാങ്കുകൾ നൽകുന്ന സ്ഥിര നിക്ഷേപങ്ങളുടെ ഏറ്റവും ഉയർന്ന പലിശ നിരക്കുകൾ പരിശോധിക്കാം.
സ്വകാര്യ ബാങ്കുകൾ
1. ഇൻഡസ്ഇൻഡ് ബാങ്ക്
7 മാസം മുതൽ 2 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഇൻഡസ്ഇൻഡ് ബാങ്ക് 7.75 ശതമാനം മുതൽ 8.25 ശതമാനം വരെ പലിശ നൽകുന്നുണ്ട്. മുതിർന്ന പൗരന്മാർക്കാണ് 8.25 ശതമാനം പലിശ ലഭിക്കുക.
2. കൊട്ടക് ബാങ്ക്
മുതിർന്ന പൗരന്മാർക്ക് 7.90 ശതമാനം പലിശ കൊട്ടക് ബാങ്ക് വാഗ്ധാനം ചെയ്യുന്നുണ്ട്. 391 ദിവസം മുതൽ 23 മാസത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്കാണ് ഈ പലിശ. അതേ സമയം സാധാരണ പൗരന്മാർക്ക് 7.40 ശതമാനം പലിശ നേടാം.

3. എച്ച്ഡിഎഫ്സി ബാങ്ക്
18 മാസം മുതൽ 21 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനം പലിശ നൽകുന്നു. സാധാരണ പൗരന്മാർക്ക് ലഭിക്കുന്ന പലിശ 7.25 ശതമാനമാണ്.
4. ആക്സിസ് ബാങ്ക്
7.85 ശതമാനം പലിശയാണ് ബാങ്ക് 17 മാസം മുതൽ 18 മാസം വരെ കാലാവധിയുള്ള മുതിർന്ന പൗരന്മാരുടെ സ്ഥിര നിക്ഷേപത്തിന് വാഗ്ധാനം ചെയ്യുന്നത്. സാധാരണ പൗരന്മാർക്ക് 7.20 ശതമാനം പലിശ നേടാം.
5. ഐസിഐസിഐ ബാങ്ക്
18 മുതൽ 2 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും സാധാരണ പൗരന്മാർക്ക് 7.20 ശതമാനവും പലിശ നൽകുന്നു.
6. ആർബിഎൽ ബാങ്ക്
8.60 ശതമാനം പലിശ നിരക്ക് 546 ദിവസം മുതൽ 24 മാസം വരെയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് നൽകുന്നു. മുതിർന്ന പൗരന്മാർക്കാണ് ഈ പലിശ ലഭിക്കുക.
7. ഡിസിബി ബാങ്ക്
25 മാസം മുതൽ 26 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 8.6 ശതമാനവും സാധാരണ പൗരന്മാർക്ക് 8 ശതമാനവും പലിശ നൽകുന്നു
പൊതുമേഖലാ ബാങ്കുകൾ
1. ബാങ്ക് ഓഫ് ബറോഡ
മുതിർന്ന പൗരന്മാരുടെ 2 വർഷം മുതൽ 3 വർഷം വരെയുള്ള സ്ഥിര നിക്ഷേപത്തിന് 7.75 ശതമാനം പലിശയാണ് ബാങ്ക് ഓഫ് ബറോഡ നൽകുന്നത്. അതേ സമയം സാധാരണ പൗരന്മാർക്ക് 7.25 ശതമാനം നേടാം.
2. ബാങ്ക് ഓഫ് ഇന്ത്യ
2 വർഷത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും സാധാരണ പൗരന്മാർക്ക് 7.25 ശതമാനവും പലിശ നൽകുന്നു.

3. കാനറ ബാങ്ക്
444 ദിവസത്തെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് കാനറാ ബാങ്ക് മുതിർന്ന പൗരന്മാർക്ക് 7.75 ശതമാനവും സാധാരണ പൗരന്മാർക്ക് 7.25 ശതമാനം പലിശയും നൽകുന്നു.
4. എസ്.ബി.ഐ
2 വർഷം മുതൽ 3 വർഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 7 ശതമാനവും സാധാരണ പൗരന്മാർക്ക് 7.5 ശതമാനവും പലിശ നൽകുന്നു.
ചെറുകിട ധനകാര്യ ബാങ്കുകൾ
1. യൂണിറ്റി സ്മോൾ ഫിനാൻസ് ബാങ്ക്
1001 ദിവസം കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് 9.50 ശതമാനം പലിശയാണ് ബാങ്ക് മുതിർന്ന പൗരന്മാർക്ക് നൽകുന്നത്. അതേ സമയം സാധാരണ പൗരന്മാർക്ക് 9 ശതമാനം പലിശയും ബാങ്ക് നൽകുന്നു.
2. ശിവാലിക് സ്മോൾ ഫിനാൻസ് ബാങ്ക്
12 മാസം മുതൽ 18 മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 9.4 ശതമാനവും സാധാരണ പൗരന്മാർക്ക് 8.90 ശതമാനം പലിശയും നൽകുന്നു.
3. സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്ക്
2 വർഷവും രണ്ട് ദിവസവും കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് ബാങ്ക് മുതിർന്ന പൗരന്മാർക്ക് 9.10 ശതമാനവും സാധാരണ പൗരന്മാർക്ക് 8.65 ശതമാനം പലിശയും നൽകുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications