തിന്മയ്ക്കുമേൽ നന്മ തേടിയ വിജയത്തിന്റെ ആഘോഷമാണ് ദീപാവലി. പടക്കം പൊട്ടിച്ചും ചേരാത് വിളക്കുകൾ കത്തിച്ചും രാജ്യം മുഴുവൻ ദീപാവലി ആഘോഷിക്കുന്നു. ആഘോഷത്തിന് മാറ്റുകൂട്ടാൻ സ്വർണാഭരണങ്ങൾ വാങ്ങുകയാണ് ആഭരണ പ്രേമികൾ ചെയ്യുന്നത്. ദീപാവലി കാലത്ത് ആഭരണങ്ങൾ വാങ്ങുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നാണ് പൊതുവിലുള്ള വിശ്വാസം..
ദീപാവലി ആഘോഷത്തിന്റെ തുടക്കമാണ് ധൻ തേരസ് .സ്വർണ്ണം , വജ്രം മറ്റ് വിലപിടിപ്പുള്ള ആഭരണങ്ങൾ ഒക്കെ ഈ ദിവസം വാങ്ങുന്നത് സമൃദ്ധി വർദ്ധിക്കാൻ കാരണം ആകും എന്നതാണ് വിശ്വാസം. ധൻ തേരസിന്റെ അന്ന് സമ്പത്തിന്റെ ദേവതയായ മഹാലക്ഷ്മിയേയും , ധനത്തിന്റെ അധിപനായ കുബേരനെയും ആരാധിക്കുന്നു. ധൻ എന്നാൽ സമ്പത്ത് എന്നും തേരസ് എന്നാൽ ചന്ദ്ര ചക്രത്തിന്റെ പതിമൂന്നാം ദിനം എന്നുമാണ് അർഥം.

നവംബർ 12-നാണ് ദീപാവലി. ദീപാവലിയോടനുബന്ധിച്ച് തനിഷ്‌ക്, കല്യാൺ ജ്വല്ലേഴ്‌സ്, മലബാർ ഗോൾഡ് & ഡയമണ്ട്‌സ് തുടങ്ങിയ പ്രമുഖ ജ്വല്ലറി ബ്രാൻഡുകൾ ഉപഭോക്താക്കൾക്ക് വേണ്ടി നിരവധി ഡീലുകളും ഡിസ്‌കൗണ്ടുകളും നൽകുന്നുണ്ട്. ആ ഓഫറുകൾ ഉപയോഗിക്കുന്നത് ദീപാവലിനാളിൽ കുറഞ്ഞ വിലയ്ക്ക് സ്വർണ്ണം വാങ്ങിക്കാൻ സഹായിക്കും. പ്രമുഖ ജ്വല്ലറി ബ്രാൻഡുകൾ നൽകുന്ന ഓഫറുകളെ കുറിച്ച് വിശദമായി അറിയാം
തനിഷ്ക്
സ്വർണ്ണ, വജ്രാഭരണങ്ങൾക്കുള്ള ചാർജുകളിൽ തനിഷ്‌ക് 20% വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഏത് ജ്വല്ലറിയിൽ നിന്നും വാങ്ങിയതായാലും
പഴയ സ്വർണ്ണത്തിന് 100% എക്‌സ്‌ചേഞ്ച് മൂല്യവും നൽകുന്നു. എസ്ബിഐ കാർഡ് ഉപഭോക്താക്കൾക്ക് , കുറഞ്ഞത് 80,000 രൂപയുടെ ഇടപാടിന് 4,000 രൂപ തൽക്ഷണ കിഴിവ് ലഭ്യമാണ്. ഈ ഓഫർ നവംബർ 12 വരെ മാത്രമാണ്
കല്യാൺ ജ്വലേഴ്സ്
കല്യാൺ ജ്വല്ലേഴ്സിൽ ഡയമണ്ട് വിലയിൽ 20 ശതമാനം കിഴിവ് ലഭിക്കുന്നതാണ് . പ്രധാന ബാങ്കുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുമ്പോൾ 3 ശതമാനം കിഴിവും ലഭിക്കുന്നു
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
ഡയമണ്ടിന്റെ മൂല്യത്തിൽ 30 ശതമാനം കിഴിവ് ലഭിക്കും. എസ്ബിഐ കാർഡ് ഉടമകൾക്ക് നവംബർ 12 വരെ കുറഞ്ഞത് 25,000 രൂപയുടെ ഇടപാടുകൾക്ക് 5 ശതമാനം അധിക ക്യാഷ്ബാക്കും ലഭിക്കുക്കും.
കാരറ്റ് ലെയിൻ
കാരറ്റ് ലെയ്നിൽ വജ്രങ്ങൾക്കായി 4,000 രൂപയോ അതിൽ കൂടുതലോ ചെലവഴിക്കുമ്പോൾ 25 ശതമാനം ഇളവ് ലഭിക്കും. എസ്ബിഐ കാർഡ് ഉടമകൾക്ക് 5 ശതമാനം ഇളവ് ലഭിക്കും . ഓഫർ കാലവധി നവംബർ 12 വരെയാണ്
പി സി ജ്വല്ലേഴ്സ്
പിസി ജ്വല്ലറിയിൽ വജ്രങ്ങൾക്ക് പണിക്കൂലിയിൽ 25 ശതമാനം കിഴിവ് ലഭിക്കും. അതോടൊപ്പം വിലയിൽ 10 ശതമാനം ഇളവുമുണ്ട്. ഒരു ഗ്രാം സ്വർണ്ണാഭരണങ്ങൾക്ക് 100 രൂപ ഇളവും എല്ലാ ആഭരണങ്ങളുടെയും മേക്കിങ് ചാർജിൽ 25 ശതമാനം കിഴിവും ലഭിക്കും. നവംബർ 15 വരെയാണ് ഓഫർ.
ഇന്നത്തെ സർണ്ണ വില
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 240 രൂപ കൂടി ഒരു പവൻ സ്വർണത്തിന് 44,800 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 5,600 രൂപയാണ് വില. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1957 ഡോളറാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 44,560 രൂപയായിരുന്നു വില. ഈ മാസത്തെ ഏററവും കുറഞ്ഞ നിരക്കായിരുന്നു ഇത്.
വെള്ളി വില
ഇന്ന് വെള്ളി വിലയിൽ വർധന. ഒരു ഗ്രാം വെള്ളിക്ക് 77 രൂപയാണ് വില. എട്ടു ഗ്രാം വെള്ളിക്ക് 616 രൂപയും 10 ഗ്രാം വെള്ളിക്ക് 762 രൂപയുമാണ് വില. കിലോഗ്രാമിന് 77,000 രൂപയാണ് വില. ഇന്നലെ ഒരു കിലോഗ്രാമിന് 76,200 രൂപയായിരുന്നു വില.
ഇസ്രായേൽ-ഹമാസ് യുദ്ധം കാരണം സ്വർണത്തിന്റെയും വെള്ളിയുടെയും വില മൂന്നാഴ്ചയ്ക്കിടെ 10 ശതമാനം വരെ ഉയർന്നിരുന്നു. ഒരു ഘട്ടത്തിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില 2,000 ഡോളറിന് മുകളിലെത്താൻ ഇത് കാരണമായി.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications