മാരുതി സുസുകി ഇന്ത്യ ലി., ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലി. തുടങ്ങിയ രാജ്യത്തെ കാര്‍ നിര്‍മാതാക്കള്‍ വായ്പാ ദാതാക്കളുമായി ചേര്‍ന്ന് ഉപയോക്താക്കള്‍ക്ക് ഫ്ളക്സിബിള്‍ കാര്‍ വായ്പ സേവനം നല്‍കുന്നുണ്ട്.
മാരുതി സുസുകി ഇന്ത്യ ലി., ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലി. തുടങ്ങിയ രാജ്യത്തെ കാര്‍ നിര്‍മാതാക്കള്‍ വായ്പാ ദാതാക്കളുമായി ചേര്‍ന്ന് ഉപയോക്താക്കള്‍ക്ക് ഫ്ളക്സിബിള്‍ കാര്‍ വായ്പ സേവനം നല്‍കുന്നുണ്ട്.

സാധാരണ വായ്പയ്ക്ക് പകരമായി വായ്പാ അപേക്ഷകന് സ്റ്റെപ്പ് അപ്പ് സ്കീം, ബലൂണ്‍ സ്കീം, തുടങ്ങിയ വായ്പാ ഘടനകളില്‍ താത്പര്യമുള്ളത് തെരഞ്ഞെടുക്കാം. ഇതിനോടൊപ്പം കുറഞ്ഞ പലിശ നിരക്കും കൂടി ചേരുമ്പോള്‍ ഫ്ളക്സിബിള്‍ കാര്‍ വായ്പ കൂടുതല്‍ ആകര്‍ഷകമാകും. 7 മുതല്‍ 7.5 ശതമാനം വരെ കുറഞ്ഞ പലിശ നിരക്കില്‍ വരെയാണ് കാര്‍ വായ്പ ലഭിക്കും.
വായ്പ എടുക്കുന്ന വ്യക്തിയുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് വായ്പാ തിരിച്ചടവില്‍ അയവ് നല്‍കുക എന്നതാണ് ഈ പ്രത്യേക വായ്പാ ഘടനകളുടെ പ്രത്യകതകള്‍.
ഒരു വായ്പാ ഘടനയില്‍ തുടക്കത്തില്‍ ഇഎംഐ തുക ചെറിയ തുകയും പിന്നീട് കാലക്രമേണ ഉയര്‍ത്തുകയും ചെയ്യുന്നതാണ്. മറ്റൊരു വായ്പാ ഘടനയില്‍ ആദ്യത്തെ ആറ് മാസങ്ങളില്‍ ചെറിയ ഇഎംഐയും അതിന് ശേഷം നിശ്ചിത ഉയര്‍ന്ന തുക ഇഎംഐയും അടച്ചാല്‍ മതി.
സാധാരണ കാര്‍ വായ്പയില്‍ ഒരു നിശ്ചിത തുക ഇഎംഐ എല്ലാ മാസവും തിരിച്ചടവ് നടത്തുകയാണ് ചെയ്യുക. എന്നാല്‍ ഫ്ളെക്സിബിള്‍ തിരിച്ചടവ് പദ്ധതി എന്നത് വായ്പാ മോറട്ടോറിയത്തിന് സമാനമാണെന്ന് പറയാം.
തിരിച്ചടവ് കുറഞ്ഞിരിക്കുകയോ തീരെ ഇല്ലാതിരിക്കുകയോ ചെയ്യുന്ന മാസങ്ങളില്‍ മുതല്‍ തുകയോട് പലിശ ചേര്‍ക്കുകയാണ് ചെയ്യുക. ആ തുകയിന്മേല് പലിശ കണക്കാക്കുകയും ചെയ്യും.
സ്റ്റെപ്പ് അപ്പ് വായ്പകളില്‍ ഉയര്‍ന്ന വായ്പാ തുക ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. തുടക്കത്തില്‍ ഇഎംഐ തുക ചെറുതായതില്‍ അപേക്ഷന് ഉയര്‍ന്ന തുക വായ്പയായി ലഭിക്കും. തുടക്കില്‍ ചെറിയ തുക തിരിച്ചടച്ച് ക്രമേണ തിരിച്ചടവ് തുക ഉയര്‍ത്താം.
വായ്പ എടുത്ത വ്യക്തിയുടെ വരുമാനം വര്‍ധിക്കുമെന്ന കണക്കുകൂട്ടലിലാണ് ഈ വായ്പകള്‍ നല്‍കുന്നത്. ചെറിയ ഇഎംഐ തുകയായാതിനാല് സ്റ്റെപ്പ് അപ്പ് വായ്പകളുടെ ആകെ തിരിച്ചടവ് തുക സാധാരണ വായ്പകളെക്കാള്‍ അധികമാണ്.
കോവിഡ് രോഗ വ്യാപനം കാരണം സാമ്പത്തിക ഞെരുക്കങ്ങള്‍ അഭിമുഖീകരിക്കുന്നവരെയാണ് ഫ്ളെക്സിബിള്‍ വായ്പാ ഘടന ലക്ഷ്യമിടുന്നത്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ മെച്ചപ്പെടുമെന്ന വിശ്വാസം നിങ്ങള്‍ക്കുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ വായ്പകള്‍ സ്വീകരിക്കാവുന്നതാണ്.
നിങ്ങള്‍ വാഹനം വാങ്ങാന്‍ തയ്യാറെടുക്കുമ്പോള്‍ വാഹനത്തിനും വായ്പയ്ക്കും പ്രത്യേകം പ്രത്യേകം കിഴിവുകള്‍ ആവശ്യപ്പെടുക. രണ്ടും ഒന്നിച്ച് ആവശ്യപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് മതിയായ നേട്ടം ലഭിക്കണമെന്നില്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications