വ്യാജ നിക്ഷേപപദ്ധതികളില്‍ ചേര്‍ന്ന് പണം നഷ്ടമായോ? പറ്റിക്കപ്പെടാതിരിക്കാന്‍ ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോന്‍സി സ്‌കീമുകള്‍ പ്രാദേശിക തലത്തില്‍ പിടിമുറുക്കിയ ഒരു കാലമുണ്ടായിരുന്നു. തട്ടിപ്പുകാരന്‍ ഏതെങ്കിലും സ്ഥലത്ത് ഒരു ഓഫീസ് തുറക്കുകയും സമീപ പ്രദേശങ്ങളിലെ വ്യക്തികളെ നിക്ഷേപത്തിലേക്ക് ആകര്‍ഷിക്കുകയുമാണ് ചെയ്യുക. എന്താണ് പോന്‍സി സ്‌കീം എന്നാണോ ഇപ്പോള്‍ ആലോചിക്കുന്നത്? അതൊരു വ്യാജ നിക്ഷേപ പദ്ധതിയാണ്. നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച് അവരുടെ പണം കൈക്കലാക്കി തട്ടിപ്പുകാര്‍ സ്ഥലം വിടും. കുറഞ്ഞ നിരക്കില്‍ വളരെ ഉയര്‍ന്ന ആദായം സ്വന്തമാക്കാം എന്ന പ്രലോഭനത്തിലാണ് നിക്ഷേപകര്‍ ഈ തട്ടിപ്പുകാരുടെ പിടിയില്‍ പെടുന്നത്.

 

തട്ടിപ്പുകള്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമുകളിലും

തട്ടിപ്പുകള്‍ വെര്‍ച്വല്‍ പ്ലാറ്റ്‌ഫോമുകളിലും

ആദ്യത്തെ നിക്ഷേപകര്‍ക്ക് ആദായം നല്‍കുന്നത് പിന്നീട് വരുന്ന നിക്ഷേപകരില്‍ നിന്നാണ്. പണം ലഭിക്കുന്നതോടെ സ്വാഭാവികമായും വിശ്വാസവും ഏറുമല്ലോ. പുതിയ നിക്ഷേപകരുടെ വരവാണ് അവരുടെ നിലനില്‍പ്പിന്റെ അടിത്തറ. ആ വരവ് നിലയ്ക്കുമ്പോള്‍ പദ്ധതി തകരുകയും ചെയ്യും. ഇന്ന് ഇത്തരം സ്‌കീമുകള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് അവരുടെ കളം മാറ്റിയിരിക്കുകയാണ്. മെബൈല്‍ അപ്ലിക്കേഷനുകള്‍ വഴിയും വെബ്‌സൈറ്റുകളിലൂടെയുമായി ഓണ്‍ലൈന്‍ രീതിയിലാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.

പവര്‍ ബാങ്ക് ആപ്പ് തട്ടിപ്പ്

പവര്‍ ബാങ്ക് ആപ്പ് തട്ടിപ്പ്

കുറച്ചു നാളുകള്‍ക്ക് മുമ്പ് ഡല്‍ഹി പോലീസ് ഇത്തരമൊരു ആപ്പ് തട്ടിപ്പിന്റെ കഥ പുറം ലോകത്തെ അറിയിച്ചിരുന്നു. പവര്‍ ബാങ്ക്, ഇസ്പ്ലാന്‍ എന്നീ അപ്ലിക്കേഷനുകള്‍ വഴിയായിരുന്നു തട്ടിപ്പ്. ഒരു പോന്‍സി സ്‌കീമിന്റെ എല്ലാ പ്രത്യകതകളും ഈ തട്ടിലുണ്ടായിരുന്നു.

ആദായം നേടുന്നതിനായി നിക്ഷേപര്‍ ആദ്യം പണം നിക്ഷേപിക്കേണ്ടതുണ്ട്. ഓരോ ദിവസവും 5 ശതമാനം വീതം ആദായമാണ് നിക്ഷേപകര്‍ക്ക് ലഭിച്ചു കൊണ്ടിരുന്നത്. 399 രൂപ നിക്ഷേപിക്കുന്ന ഒരു വ്യക്തിയ്ക്ക് ദിവസേന 20 രൂപ ആപ്പ് തിരികെ നല്‍കി.കൂടാതെ പുതിയ നിക്ഷേപകരെ ചേര്‍ക്കുന്ന നിലവിലെ നിക്ഷേപകര്‍ക്ക് കമ്മീഷനും ലഭിക്കും. ചുരുക്കിപ്പറഞ്ഞാല്‍ കൃത്യമായും ഒരു മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് പദ്ധതിയുടെ അതേ പ്രവര്‍ത്തന രീതി.

എന്നാല്‍ പ്രസ്തുത അപ്ലിക്കേഷന് ലഭിച്ച ജനപ്രീതി വളരെ വലുതായിരുന്നു. അടുത്ത കാലത്ത് ആപ്പ് സ്റ്റോറുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകളില്‍ ഒന്നായിരുന്നു ഇത്.

അപകട സാധ്യതകള്‍ മുന്‍കൂട്ടി തിരിച്ചറിയാം

അപകട സാധ്യതകള്‍ മുന്‍കൂട്ടി തിരിച്ചറിയാം

ഒരു പോന്‍സി സ്‌കീമില്‍ തട്ടിപ്പുകാര്‍ എപ്പോഴും വാഗ്ദാനം ചെയ്യുക അവിശ്വസനീയമായ ആദായമായിരിക്കും. ഒപ്പം ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന തുക കമ്മീഷനായും നല്‍കും. പറഞ്ഞ നിരക്കിലുള്ള ആദായം തുടക്കത്തില്‍ നല്‍കുകയും നിക്ഷേപകരില്‍ വിശ്വാസ്യത വളര്‍ത്തുകയും ചെയ്യും. എന്നാല്‍ പെട്ടെന്നൊരു ദിവസം തട്ടിപ്പുകാര്‍ അപ്രത്യക്ഷരാവുകയും നിക്ഷേപകര്‍ക്ക് അവരുടെ പണം നഷ്ടമാവുകയുമാണ് സംഭവിക്കുക. അത്തരം പോന്‍സി പദ്ധതികളെ തിരിച്ചറിയുന്നത് ഏറെ പ്രയാസമുള്ള കാര്യമൊന്നുമല്ല. നിങ്ങളുടെ നിക്ഷേപത്തിന്മേല്‍ ഉയര്‍ന്ന ആദായം വാഗ്ദാനം ചെയ്യന്ന പദ്ധതികളിലെ അപകട സാധ്യതകള്‍ മുന്‍കൂട്ടി തിരിച്ചറിയുവാന്‍ ചില മാര്‍ഗങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഉയര്‍ന്ന ആദായവും കുറഞ്ഞ റിസ്‌കും

ഉയര്‍ന്ന ആദായവും കുറഞ്ഞ റിസ്‌കും

ഒരു നിക്ഷേപ പദ്ധതിയ്ക്കും ചെറിയ റിസ്‌കില്‍ ഉയര്‍ന്ന ആദായം നിക്ഷേപന് നല്‍കുവാന്‍ സാധിക്കുകയില്ല. ഉറപ്പുള്ള ഉയര്‍ന്ന ആദായം എന്നത് ഏറെക്കുറെ അസാധ്യമാണ് താനും. നിക്ഷേപങ്ങളില്‍ ഓരോ ദിവസവും 1 ശതമാനം മുതല്‍ 5 ശതമാനം വരെ ആദായം വാഗ്ദാനം ചെയ്യുന്ന കമ്പനികളില്‍ നിന്നും, ചുരുങ്ങിയ കാലം കൊണ്ട് പണം ഇരട്ടിയാക്കിത്തരാമെന്നുമുള്ള വാഗ്ദാനങ്ങളില്‍ നിന്നും ദൂരെ നില്‍ക്കുക എന്നതാണ് അഭികാമ്യമായ തീരുമാനം. 12 ശതമാനത്തിന് മുകളില്‍ പ്രതിവര്‍ഷ ആദായം വാഗ്ദാനം ചെയ്യുന്ന ഏതൊരു നിക്ഷേപവും തട്ടിപ്പാകാനുള്ള സാധ്യതയുണ്ട്.

ഇത്രയും ഉയര്‍ന്ന ആദായം എങ്ങനെ?

ഇത്രയും ഉയര്‍ന്ന ആദായം എങ്ങനെ?

ദീര്‍ഘകാലത്തേക്ക് ഇക്വിറ്റി നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന ആദായം 10 മുതല്‍ 12 ശതമാനം വരെയാണെന്നാണ് കണക്കാക്കിയിരിക്കുന്നത്. ദീര്‍ഘകാല നിക്ഷേപങ്ങളില്‍ ഇക്വിറ്റികളെക്കാള്‍ ഉയര്‍ന്ന ആദായം നിക്ഷേപകന് ലഭ്യമാക്കുന്ന മറ്റൊരു നിക്ഷേപ പദ്ധതിയുമില്ലെന്ന് പറയാം. നിക്ഷേപങ്ങള്‍ ഇരട്ടിയാകുന്നതിനും സമയം ആവശ്യമാണ്. 12 ശതമാനം ആദായം നിങ്ങള്‍ക്ക് നല്‍കുന്ന ഒരു നിക്ഷേത്തില്‍ നിങ്ങളുടെ നിക്ഷേപ തുക ഇരട്ടിയാകണമെങ്കില്‍ 6 വര്‍ഷത്തിലധികം സമയമെടുക്കും. 10 ശതമാനം ആദായം വാഗ്ദാനം ചെയ്യുന്ന നിക്ഷേപമാണെങ്കില്‍ തുക ഇരട്ടിക്കാനെടുക്കുന്ന സമയം 7 വര്‍ഷത്തിനും മുകളിലാകും. അധികം പരിചയമില്ലാത്ത കമ്പനികളില്‍ നിന്നും നിക്ഷേപ വാഗ്ദാനങ്ങള്‍ വരുമ്പോള്‍ ഇത്തരം കണക്കുകള്‍ മനസ്സിലോര്‍ത്ത് മാത്രം തീരുമാനങ്ങളെടുക്കുക.

ബിസിനസ് മോഡല്‍ മനസ്സിലാക്കുവാന്‍ പ്രയാസം

ബിസിനസ് മോഡല്‍ മനസ്സിലാക്കുവാന്‍ പ്രയാസം

നിങ്ങള്‍ക്ക് ഒരു കമ്പനിയുടെ ബിസിനസ് മോഡല്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്നില്ല എങ്കില്‍ മാറി നില്‍ക്കുക എന്നതാണ് ബുദ്ധിപരമായ തീരുമാനം. തട്ടിപ്പുകാര്‍ എപ്പോഴും നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കുന്നതിനായി സങ്കീര്‍ണമായ രീതികളിലാണ് അവരുടെ ബിസിനസ് മോഡല്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്നൊക്കെ വിശദീകരിച്ചു നല്‍കുക. ഏറ്റവും നവീനമായ ബിസിനസ് ഐഡിയകളെക്കുറിച്ചാകും അവര്‍ നിങ്ങളോട് സംസാരിക്കുക. ഉദാഹരണത്തിന് വലിയ ആദായം ലഭിക്കുന്ന ക്രിപ്‌റ്റോ കറന്‍സി ബിസിനസ് കമ്പനി ചെയ്യുന്നുണ്ട് എന്നൊക്കെ പറഞ്ഞേക്കാം.

ഇന്റര്‍നെറ്റിലൂടെ വിവരങ്ങള്‍ പരിശോധിക്കാം

ഇന്റര്‍നെറ്റിലൂടെ വിവരങ്ങള്‍ പരിശോധിക്കാം

ഇന്റര്‍നെറ്റ് ഇന്ന് നമുക്ക് മുന്നിലുള്ള വലിയൊരു വിവര ശ്രോതസ്സാണ്. കമ്പനിയെക്കുറിച്ച് ഇന്റര്‍നെറ്റില്‍ എന്തൊക്കെ കാര്യങ്ങള്‍ ലഭ്യമാണെന്ന് പരിശോധിക്കാം. ഒപ്പം അവരുടെ വിശ്വസനീയതയും മുന്‍കാല പ്രവര്‍ത്തനങ്ങളും പരിശോധിച്ച് വിലയിരുത്താം. കമ്പനിയ്ക്ക് എത്ര പ്രായമുണ്ടെന്നും നോക്കേണ്ടതുണ്ട്. രണ്ട്- മൂന്ന് വര്‍ഷത്തെ പഴക്കം മാത്രമേ കമ്പനിയ്ക്ക് ഉള്ളൂവെങ്കില്‍ അതൊരു അപകട സൂചനയാണ്. ആദായത്തെ മനസ്സിലാക്കുന്നതിനും താരതമ്യം ചെയ്യുന്നതിനും സമാനമായ മറ്റൊരു ബിസിനസ് മോഡല്‍ നിങ്ങള്‍ക്ക് മുന്നില്‍ ഇല്ല എങ്കില്‍ അത്തരം നിക്ഷേപ വാഗ്ദാനങ്ങളെ രണ്ടാമതൊരു ആലോചനയില്ലാതെ കണ്ണുംപൂട്ടി നിരസിച്ചേക്കണം.

പുതിയ നിക്ഷേപകരെ ചേര്‍ക്കുന്നതിനായി ഉയര്‍ന്ന കമ്മീഷന്‍

പുതിയ നിക്ഷേപകരെ ചേര്‍ക്കുന്നതിനായി ഉയര്‍ന്ന കമ്മീഷന്‍

സാധാരണയായി പോന്‍സി സ്‌കീമുകള്‍ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് രീതിയാണ് പിന്തുടരുന്നത്. മറ്റ് നിക്ഷേപകരെ ചേര്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അവര്‍ കമ്മീഷന്‍ വാഗ്ദാനം ചെയ്‌തേക്കാം. ഉയര്‍ന്ന ആദായവും ചെറിയ റിസ്‌കും ഒപ്പം മറ്റുള്ളവരെ ചേര്‍ത്താല്‍ കമ്മീഷന്‍ ലഭിക്കുമെന്നതും ചേര്‍ന്നതാണ് വാഗ്ദാനമെങ്കില്‍ ഉറപ്പിച്ചോളൂ അത് തട്ടിപ്പാണ്.

എല്ലാ തട്ടിപ്പുകാരും മുതലെടുക്കുന്നത് വ്യക്തികളുടെ ഭയത്തേയോ അത്യാര്‍ത്തിയേയോ ആണെന്ന് എപ്പോഴും ഓര്‍മയിലുണ്ടാകട്ടെ.

Read more about: smart investment
English summary

Did You Lost Money By Investing In Fake Schemes? Here Are The Tips For Avoiding Such Mistakes Anymore | വ്യാജ നിക്ഷേപ പദ്ധതികളില്‍ ചേര്‍ന്ന് പണം നഷ്ടമായോ? ഇനി പറ്റിക്കപ്പെടാതിരിക്കാന്‍ ഈ മൂന്ന് കാര്യങ്ങള്‍ നിരീക്ഷിക്കൂ

Did You Lost Money By Investing In Fake Schemes? Here Are The Tips For Avoiding Such Mistakes Anymore
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X