നൂറ്റാണ്ടുകളായി മനുഷ്യ ജീവിതത്തിന്റെ ഭാഗമാണ് സ്വർണം. വ്യാപാരത്തിനും ആഢംബരത്തിനുമെല്ലാം ഉപയോഗിച്ചിരുന്നു സ്വർണം പോകെ പോകെ ആളുകളുടെ നിക്ഷേപ മാർഗവുമായി. ഇന്ന് ഏറ്റവും മൂല്യമുള്ള നിക്ഷേപ രീതികളിൽ ഒന്നാണ് സ്വർണമെന്ന മഞ്ഞ ലോഹം. എന്നാൽ കൂടുതൽ ആളുകളും സ്വർണ നിക്ഷേപത്തെ കാണുന്നത് ആഭരണങ്ങളിലാണ്.
ഇതും ഒരു തരത്തിൽ നിക്ഷേപമാണെങ്കിലും കാര്യമായ റിട്ടേൺസ് തരുന്നില്ലെന്ന് മാത്രമല്ല പണിക്കൂലിയൊക്കെ കണക്കാക്കുമ്പോൾ നഷ്ടമാകാനുള്ള സാധ്യതയും കൂടുതലാണ്. എന്നാൽ മികച്ച റിട്ടേൺസ തരുന്ന നിരവധി സ്വർണ നിക്ഷേപ രീതികൾ ഇന്ന് വിപണിയിലുണ്ട്. 2024ൽ മികച്ച റിട്ടേൺസ് ലഭിക്കുന്ന സ്വർണ നിക്ഷേപങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
ഡിജിറ്റൽ ഗോൾഡ്: ഉപഭോക്താക്കൾക്ക് ഓൺലൈനായി തന്നെ സ്വർണം വാങ്ങാനും വിൽക്കാനും സംഭരിക്കാനും സാധിക്കുന്ന രീതിയാണ് ഡിജിറ്റൽ ഗോൾഡ്. സാധരണ ജീവിതത്തിൽ സ്വർണം വാങ്ങി സംഭരിക്കാനും സുരക്ഷിതമാക്കി വെക്കാനുമുള്ള ബുദ്ധിമുട്ടുകൾക്ക് ഇതൊരു പരിഹാരമാണ്. എന്നാൽ കൈവശവെക്കുന്ന സ്വർണത്തിന്റെ അതേ മൂല്യം തന്നെയാണ് ഡിജിറ്റൽ ഗോൾഡിനും ഉള്ളത്. അതേസമയം, ഇത്തരത്തിൽ ഡിജിറ്റൽ ഗോൾ ഇടപാടുകൾ നടത്തുന്ന പ്ലാറ്റ്ഫോമിന്റെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ഉപഭോക്താവിന്റേതാണ്.

ഗോൾഡ് ഇ.ടി.എഫ്: ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്സ് അഥവ ഇപിഎഫ് എന്നത് പരമ്പരാഗത സ്വർണ നിക്ഷേപത്തിന്റെ നേട്ടങ്ങളോടൊപ്പം സ്റ്റോക്ക് ട്രേഡിംഗിലും വഴക്കം നൽകുന്നു. ഇത് ഫിസിക്കൽ ഗോൾഡുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ഇടപാട് തുക വാഗ്ദാനം ചെയ്യുമ്പോഴും സ്വർണത്തിന്റെ മൂല്യത്തിൽ വ്യത്യാസം വരുന്നില്ല. സംഭരണം ആവശ്യമായി വരുന്നില്ലയെന്നതും നേട്ടമാണ്.
മ്യൂച്വൽ ഫണ്ട്: സ്വർണ നിക്ഷേപത്തിൽ പ്രെഫഷണൽ മാനേജ്മെന്റും വൈവിധ്യവൽക്കരണവും ആഗ്രഹിക്കുന്നവർക്ക്, ഗോൾഡ് മ്യൂച്വൽ ഫണ്ടുകൾ പ്രായോഗികമായ ഒരു തിരഞ്ഞെടുപ്പായിരിക്കും. പരിചയസമ്പന്നരായ ഫണ്ട് മാനേജർമാരുടെ വൈദഗ്ധ്യം ഈ ഫണ്ടുകളുടെ അപകടസാധ്യത ബാലൻസ് ചെയ്യുന്നു. സ്വർണം കൈവശംവെക്കാതെ സ്വർണ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും സ്വർണ മ്യൂച്വൽ ഫണ്ട് നിക്ഷേപം നടത്താവുന്നതാണ്.
സോവറീൻ ഗോൾഡ് ബോണ്ട്: സർക്കാർ പിന്തുണയോടെ എത്തുന്ന ഒരു നിക്ഷേപ രീതിയാണ് സോവറീൻ ഗോൾഡ് ബോണ്ട്. കേന്ദ്ര സർക്കാർ അവതരിപ്പിച്ചിരിക്കുന്ന ഈ പ്രത്യേക സ്വർണ നിക്ഷേപത്തിലൂടെ നിങ്ങൾക്കും നേട്ടമുണ്ടാക്കാം. സ്വർണത്തിന്റെ അതേ മൂല്യത്തിലാണ് ഇവിടെ ബോണ്ടുകൾ അവതരിപ്പിച്ചിരിക്കുന്നത്. നിക്ഷേപ തുകയ്ക്ക് 2.5 ശതമാനം അധിക റിട്ടേൺസാണ് എസ്.ജി.ബി വാഗ്ദാനം ചെയ്യുന്നത്.
ഫണ്ട്സ് ഓഫ് ഫണ്ട്സ്: മ്യൂച്വൽ ഫണ്ടുകളുടെ ഒരു ഗ്രൂപ്പിൽ പണം നിക്ഷേപിക്കുന്ന രീതിയാണ് ഫണ്ട്സ് ഓഫ് ഫണ്ട്സ് അഥവ എഫ്.ഒ.എഫ്. കൂടുതൽ ചെലവ് വരുന്നതും അപകടസാധ്യത കൂടുതലുമാണ്. ഇത്തരത്തിലുള്ള നിക്ഷേപങ്ങളും ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്സിലേക്കാണ് എത്തുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
