ഡിജിറ്റല്‍ രൂപത്തില്‍ സ്വര്‍ണം വാങ്ങിയാല്‍; അറിയണം ചില കാര്യങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സുരക്ഷിത നിക്ഷേപമായാണ് സ്വര്‍ണം എന്നും അറിയപ്പെടുന്നത്. സ്വര്‍ണത്തില്‍ നിക്ഷേപം നടത്തിയാല്‍ പൈസ നഷ്ടപ്പെടില്ലെന്ന ഉറപ്പ് സാധാരണക്കാരനുണ്ട്. ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയരുമ്പോള്‍ പൊന്ന് വാങ്ങുന്നതിനെ കുറിച്ച് ആലോചന ശക്തമാവുന്നു. ലോക്ക്ഡൗണ്‍ കാലത്ത് സ്വര്‍ണം ഡിജിറ്റല്‍ രൂപത്തില്‍ വാങ്ങുന്നതിനെ പറ്റിയാണ് പലരും ചിന്തിക്കുന്നത്. ഒറ്റ നോട്ടത്തില്‍ ഡിജിറ്റല്‍ സ്വര്‍ണമെന്ന ആശയം കൊള്ളാം. വാങ്ങാനും വില്‍ക്കാനും പ്രയാസമില്ല. 99.9 ശതമാനം പരിശുദ്ധിയുള്ള സ്വര്‍ണം പണിക്കൂലിയില്ലാതെ അക്കൗണ്ടിലെത്തും.

ഡിജിറ്റൽ സ്വർണം

എന്നാല്‍ ഇതുകൊണ്ടവസാനിക്കുന്നില്ല ഡിജിറ്റല്‍ രൂപത്തില്‍ സ്വര്‍ണം വാങ്ങിയാലുള്ള ഗുണങ്ങള്‍. കയ്യിലുള്ള പൈസയ്ക്ക് തത്തുല്യമായ പൊന്ന് വാങ്ങാന്‍ കിട്ടുമെന്നതാണ് ഡിജിറ്റല്‍ സ്വര്‍ണത്തിന്റെ പ്രധാന സവിശേഷത. അതായത് ഡിജിറ്റല്‍ രൂപത്തില്‍ സ്വര്‍ണം വാങ്ങാന്‍ വലിയ തുക കയ്യില്‍ കരുതേണ്ട. 10 രൂപ മുതല്‍ സ്വര്‍ണം വാങ്ങാന്‍ കിട്ടും (നിക്ഷേപം നടത്തുന്ന പ്ലാറ്റ്‌ഫോം അടിസ്ഥാനപ്പെടുത്തി).

രണ്ടുതരത്തിലാണ് ഡിജിറ്റല്‍ സ്വര്‍ണം വാങ്ങാന്‍ സാധിക്കുക. ഒന്നുകില്‍ സ്വര്‍ണത്തിന്റെ ഭാരം അടിസ്ഥാനപ്പെടുത്തി; അല്ലെങ്കില്‍ നിക്ഷേപിക്കുന്ന പണം അടിസ്ഥാനപ്പെടുത്തി. ഭാരമാണ് കണക്കാക്കുന്നതെങ്കില്‍ ഏറ്റവും കുറഞ്ഞത് 1 ഗ്രാം സ്വര്‍ണമെങ്കിലും നിക്ഷേപകന്‍ വാങ്ങണം.

കാലാവധി

നിലവില്‍ മൂന്നു മുന്‍നിര കമ്പനികളാണ് പേടിഎം പോലുള്ള മൊബൈല്‍ വാലറ്റുകളുമായി സഹകരിച്ച് ഇന്ത്യയില്‍ ഡിജിറ്റല്‍ സ്വര്‍ണ നിക്ഷേപം സാധ്യമാക്കുന്നത്. ഓഗ്‌മോണ്ട് ഗോള്‍ഡ്, സേഫ്‌ഗോള്‍ഡ്, എംഎംടിസി-പിഎഎംപി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനികള്‍ ഇക്കൂട്ടത്തില്‍പ്പെടും. നിക്ഷേപകന്റെ പേരിലാണ് ഡിജിറ്റല്‍ സ്വര്‍ണം കമ്പനികള്‍ സൂക്ഷിക്കുക. നിക്ഷേപങ്ങളുടെ കാലാവധി ഓരോ കമ്പനിയിലും വ്യത്യസ്തമായിരിക്കും.

ഡിജിറ്റല്‍ രൂപത്തില്‍ സ്വര്‍ണം വാങ്ങിയാല്‍

എപ്പോള്‍ വേണമെങ്കിലും വാങ്ങാനും വില്‍ക്കാനും സാധിക്കുമെന്നതാണ് ഡിജിറ്റല്‍ സ്വര്‍ണത്തിന്റെ മറ്റൊരാകര്‍ഷണം. സ്വര്‍ണം വില്‍ക്കുമ്പോള്‍ തുക അക്കൗണ്ടില്‍ നേരിട്ടെത്തും. ഡിജിറ്റല്‍ രൂപത്തില്‍ വാങ്ങിയ സ്വര്‍ണം ഭൗതിക രൂപത്തിലേക്ക് മാറ്റാനും കമ്പനികള്‍ അവസരം ഒരുക്കുന്നുണ്ട്.

ഡിജിറ്റല്‍ രൂപത്തില്‍ സ്വര്‍ണം വാങ്ങിയാല്‍

നികുതിയുടെ കാര്യം വരുമ്പോള്‍ സ്വര്‍ണം നേരിട്ട് കൈവശം വെയ്ക്കുന്നതും ഡിജിറ്റല്‍ രൂപത്തില്‍ അക്കൗണ്ടില്‍ സൂക്ഷിക്കുന്നതും തമ്മില്‍ വ്യത്യാസമില്ല. രണ്ടവസരത്തിലും സ്വര്‍ണം കൈവശമുള്ള കാലാവധി അടിസ്ഥാനപ്പെടുത്തി നികുതി അടയ്ക്കാന്‍ നിക്ഷേപകന്‍ ബാധ്യസ്തനാണ്.

നികുതി

36 മാസത്തില്‍ താഴെയാണ് ഡിജിറ്റല്‍ സ്വര്‍ണം വാങ്ങി സൂക്ഷിക്കുന്നതെങ്കില്‍ മൂലധന നേട്ടം ഹ്രസ്വകാലത്തേക്കായി കണക്കാക്കപ്പെടും. ഇവിടെ ഡിജിറ്റല്‍ സ്വര്‍ണത്തില്‍ നിന്നുള്ള നേട്ടങ്ങള്‍ വാര്‍ഷികാടിസ്ഥാനത്തിലുള്ള വരുമാനത്തിനൊപ്പമാണ് കൂട്ടുക.

ഇനി നിക്ഷേപം നടത്തി 36 മാസത്തിന് ശേഷമാണ് ഡിജിറ്റല്‍ സ്വര്‍ണം വില്‍ക്കുന്നതെങ്കില്‍ ദീര്‍ഘകാലം അടിസ്ഥാനപ്പെടുത്തിയാണ് മൂലധന നേട്ടം കണക്കാക്കുക. ഈ അവസരത്തില്‍ സ്വര്‍ണത്തില്‍ ലഭിച്ച നേട്ടത്തിന്റെ 20 ശതമാനം നികുതിയൊടുക്കണം. ഒപ്പം 4 ശതമാനം അധിക സെസും നല്‍കണം.

ഡിജിറ്റല്‍ സ്വര്‍ണത്തിന്റെ ഗുണം

ഡിജിറ്റല്‍ സ്വര്‍ണത്തിന്റെ ഗുണം

1. പരിമിതികളില്ല: ആര്‍ക്കും കയ്യിലെ പണത്തിന് തത്തുല്യമായ സ്വര്‍ണം വാങ്ങാം.
2. പരിശുദ്ധി: 99.9 ശതമാനം പരിശുദ്ധിയുള്ള 24 കാരറ്റ് സ്വര്‍ണമാണ് ഡിജിറ്റല്‍ രൂപത്തില്‍ വില്‍ക്കപ്പെടുന്നത്.
3. മാറ്റി വാങ്ങാം: ഡിജിറ്റല്‍ സ്വര്‍ണ നിക്ഷേപം വില്‍ക്കുന്നതിന് പുറമെ, ഭൗതിക രൂപത്തിലേക്ക് മാറ്റാനും (സ്വര്‍ണ നാണയങ്ങളായും തങ്കക്കട്ടികളായും) നിക്ഷേപകന് അവസരമുണ്ട്.
4. വായ്പ: ഡിജിറ്റല്‍ സ്വര്‍ണം ഈടുവെച്ച് ഓണ്‍ലൈനായി വായ്പകള്‍ നേടാം.
5. സുരക്ഷ: വീട്ടില്‍ സ്വര്‍ണം സൂക്ഷിക്കുക തലവേദന നിറഞ്ഞ കാര്യമാണ്. എന്നാല്‍ ഡിജിറ്റല്‍ സ്വര്‍ണം വാങ്ങുമ്പോള്‍ സുരക്ഷയെ ചൊല്ലി ആശങ്ക വേണ്ട.

Read more about: gold
English summary

Digital Gold: Should You Buy Digital Gold In 2021? Know The Pros And Cons

Digital Gold: Should You Buy Digital Gold In 2021? Know The Pros And Cons. Read in Malayalam.
Story first published: Thursday, May 13, 2021, 18:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X