ആസൂത്രിതമായി നിക്ഷേപം സാധ്യമാക്കുന്നതിലൂടെ സാമ്പത്തിക സ്വാതന്ത്ര്യവും ദീർഘകാല സാമ്പത്തിക സുരക്ഷയും ഉറപ്പാക്കാൻ സ്ത്രീകൾക്ക് സാധിക്കുന്നു. ഇതിലൂടെ മുഴുവൻ കുടുംബത്തിലേക്കുമായി സമ്പത്ത് സൃഷ്ടിക്കാനും അടിയന്തര സാഹചര്യങ്ങളെ അഭിമുഖീകരിക്കാനും പ്രാപ്തമായ അവസ്ഥയിലേക്ക് നിക്ഷേപം വളർത്താൻ സ്ത്രീ നിക്ഷേപകർക്ക് സാധിക്കും. എന്നാൽ ശരിയായ നിക്ഷേപ മാർഗം തിരഞ്ഞെടുക്കുന്നത് നിർണ്ണായകമാണ്. സ്ഥിര നിക്ഷേപ മാർഗങ്ങളായ എഫ്ഡി, സ്വർണം, ബോണ്ടുകൾ എന്നിവയും അസ്ഥിരമായ നിക്ഷേപ രീതികളായ മ്യൂച്വൽ ഫണ്ടുകൾ, സ്റ്റോക്കുകൾ, ഷെയറുകൾ തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു. ഇക്വിറ്റി അല്ലെങ്കിൽ മ്യൂച്വൽ ഫണ്ടുകൾ വഴിയാണെങ്കിലും ഓഹരികളിൽ നിക്ഷേപിക്കുന്നത് വിപണിയിലെ ഏറ്റക്കുറച്ചിലുകൾ മൂലമുള്ള സാമ്പത്തിക നഷ്ടത്തിന് വഴിയൊരുക്കുന്നതാണ്.
ഇതിൽ സ്ത്രീ നിക്ഷേപകർ സാധാരണയായി തിരഞ്ഞെടുക്കുന്ന രീതിയാണ് സ്വർണത്തിലുള്ള നിക്ഷേപം. സ്ഥിരത, സാമ്പത്തിക സുരക്ഷ, മറ്റ് അസറ്റ് സെഗ്‌മെൻ്റുകളിലെ നഷ്ടം എന്നിവയ്‌ക്കെതിരായ ഒരു സംരക്ഷണമായി പ്രവർത്തിക്കുന്നതാണ് സ്വർണം ജനപ്രിയമാക്കുന്നത്. ഇതോടൊപ്പം തന്നെ പണപ്പെരുപ്പം മുന്നോട്ടു വയ്ക്കുന്ന അപകടസാധ്യതകളിൽ നിന്ന് സംരക്ഷണവും സ്വർണ നിക്ഷേപം വാഗ്ദാനം ചെയ്യുന്നു.

നാണയങ്ങൾ, ബാറുകൾ തുടങ്ങി ഭൗതിക രീതിയിൽ നിക്ഷേപിക്കുന്ന സ്വർണം, സമ്പത്ത് സംരക്ഷിക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ്. റോസ് ഗോൾഡ്, വൈറ്റ് ഗോൾഡ്, ജെംസ്റ്റോൺ ഹെവി ജ്വല്ലറി തുടങ്ങിയ വകഭേദങ്ങളേക്കാൾ എന്തുകൊണ്ടും യെല്ലോ ഗോൾഡ് ആണ് ഇതിന് ഏറ്റവും ഉചിതം. കാരണം, ഏത് അടിയന്തിര സാഹചര്യത്തിലും ഈ സ്വർണത്തിന്റെ വില നിർണ്ണയിക്കാൻ എളുപ്പത്തിൽ സാധിക്കും. സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളിൽ ഭൗതികമായ ഈ സ്വർണം അടിയന്തിരമായി ഉപയോഗപ്പെടുത്താനും കഴിയും. പണം ആവശ്യമുള്ള അടിയന്തിരഘട്ടങ്ങളിൽ സ്വർണപ്പണയ വായ്‌പയും ഒരു മികച്ച മാർഗമാണ്. സമകാലിക സാമ്പത്തിക തന്ത്രങ്ങളിലൂടെ സ്വർണത്തിൽ നിക്ഷേപിക്കാൻ കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ രീതികൾ ഉണ്ട്. ചില ജനപ്രിയ രീതികൾ ഏതെല്ലാമെന്ന് നോക്കാം,
സോവറിൻ ഗോൾഡ് ബോണ്ടുകൾ (എസ്‌ജിബി): ഗവൺമെൻ്റ് ഇഷ്യൂ ചെയ്യുന്ന ഈ ബോണ്ടുകൾ സ്വർണ്ണത്തിൻ്റെ അടിസ്ഥാന മൂല്യത്തോടൊപ്പം ഗ്യാരണ്ടീഡ് റിട്ടേൺ വാഗ്ദാനം ചെയ്യുന്നു. സുരക്ഷിതവും അപകട സാധ്യത കുറഞ്ഞതുമായ ഈ രീതിയ്ക്ക് 8 വർഷത്തെ ഫിക്സഡ് ലോക്ക് - ഇൻ കാലയളവാണുള്ളത്. കൂടാതെ പ്രതിവർഷം 2.5% എന്ന സ്ഥിര പലിശ നിരക്ക് കുറഞ്ഞത് 1 ഗ്രാം മുതൽ 20 കിലോഗ്രാം വരെയുള്ള നോമിനൽ വാല്യൂവിൽ അർദ്ധ വാർഷികമായി ലഭിക്കും. എസ്‌ജിബിയുടെ ഗോൾഡ് സർട്ടിഫിക്കറ്റുകൾ ഫിസിക്കൽ ഗോൾഡാക്കി മാറ്റാം എന്നതും ഇതിന്റെ പ്രത്യേകതയാണ്.
ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്): അടിസ്ഥാനപരമായി സ്വർണ്ണത്തിൻ്റെ വില ട്രാക്ക് ചെയ്യുന്ന മ്യൂച്വൽ ഫണ്ടുകളാണ് ഇത്. ഉയർന്ന പണലഭ്യത വാഗ്ദാനം ചെയ്യുന്ന ഈ രീതിയിലൂടെ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ എളുപ്പത്തിൽ വിൽക്കൽ വാങ്ങൽ സാധ്യമാണ്. ഇതോടൊപ്പം തന്നെ, സംഭരണ - സുരക്ഷാ ആശങ്കകളും ഇല്ലാതാക്കുന്നുണ്ട്. എന്നാൽ, എസ്‌ജിബിയിലെ പോലെ അവ റിട്ടേൺ ഉറപ്പ് നൽകുന്നില്ല എന്ന് മാത്രമല്ല അവയുടെ മൂല്യം സ്വർണ്ണ വിലയനുസരിച്ച് മാറുകയും ചെയ്യുന്നു.
ഡിജിറ്റൽ ഗോൾഡ്: 500 രൂപ മുതലുള്ള ഗോൾഡ് സിപ്, ഇഎംഐ ഗോൾഡ് തുടങ്ങി എളുപ്പത്തിൽ ഭൗതിക സ്വർണ്ണത്തിലേക്ക് മാറ്റാവുന്ന ചെറിയ അളവിലുള്ള സ്വർണ്ണത്തിൽ നിക്ഷേപിക്കുന്നതിനുള്ള സൗകര്യപ്രദമായ രീതിയാണിത്. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഈ പ്ലാറ്റ്‌ഫോമിൽ ലഭ്യമായ നിശ്ചിത അളവിലുള്ള സ്വർണത്തെ പ്രതിനിധീകരിക്കുന്ന യൂണിറ്റുകൾ ഓൺലൈനായി വാങ്ങിക്കൊണ്ട് ഒരു കാലയളവിലേക്കായി നിക്ഷേപം നടത്താം. ഡിജിറ്റൽ സ്വർണ്ണത്തിൻ്റെ സുരക്ഷ പ്ലാറ്റ്‌ഫോമിൻ്റെ വിശ്വാസ്യതയെ ആശ്രയിച്ചിരിക്കുന്നു. ചില പ്ലാറ്റ്‌ഫോമുകൾ സ്റ്റോറേജ് ഫീസ് ഈടാക്കിയേക്കാം. നിസ്സാരമായ സംഭരണചെലവും വെല്ത് ടാക്സ് ബാധകമല്ലാത്തതും ഈ രീതിയുടെ പ്രത്യേകതകളാണ്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!



Click it and Unblock the Notifications
