സ്വർണ്ണത്തിൽ നിക്ഷേപം നടത്തുന്നത് ഇന്ത്യക്കാർക്കിടയിൽ വളരെ സാധാരണമാണ്. സ്വർണം മാത്രമല്ല മികച്ച നിക്ഷേപ മാർഗം എന്ന് മനസ്സിലാക്കാൻ സാധിക്കാത്തതാണ് ഇതിന് കാരണം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വർണം മികച്ച വരുമാനം നൽകുന്ന ഒരു നിക്ഷേപ മാർഗമല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സ്വർണത്തിൽ നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങൾ തീർച്ചയായും അറിയേണ്ട ചില പോരായ്മകൾ താഴെ പറയുന്നവയാണ്.
ആഗോള സാമ്പത്തിക അനിശ്ചിതത്വം
ലോകമെമ്പാടുമുള്ള ബിസിനസ്സ് മേഖലയിലെ അനിശ്ചിതത്വ സമയത്താണ് നിക്ഷേപകർ സ്വർണത്തെ കൂടുതലും ആശ്രയിക്കുന്നത്. എന്നാൽ, സമ്പദ്‌വ്യവസ്ഥ വീണ്ടെടുക്കുന്ന നിമിഷം തന്നെ സ്വർണ നിക്ഷേപം നഷ്ടത്തിലാകും. നിലവിലെ സാഹചര്യങ്ങളിലും ഇക്കാര്യം ബാധകമാണ്. ഒരു വ്യക്തിക്ക് അവരുടെ ആവശ്യമനുസരിച്ച് സ്വർണ്ണത്തിൽ നിക്ഷേപം നടത്താം. എന്നാൽ നിരക്ക് ആഗോള സാമ്പത്തിക, രാഷ്ട്രീയ പ്രശ്നങ്ങളെ ആശ്രയിച്ചിരിക്കും.
സ്വർണ്ണാഭരണങ്ങൾ വാങ്ങരുത്
ഒരു നിക്ഷേപമായി സ്വർണ്ണാഭരണങ്ങൾ വാങ്ങരുതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. ആഭരണങ്ങൾ നിർമ്മിക്കുന്നതിന് 22 കാരറ്റ് ഗുണനിലവാരമുള്ള സ്വർണമാണ് ഉപയോഗിക്കുന്നത്. ആഭരണത്തിന്റെ രൂപകൽപ്പനയെ അടിസ്ഥാനമാക്കി, നിർമ്മാണ നിരക്കുകൾ വർദ്ധിപ്പിക്കാൻ ജ്വല്ലറിക്കാർ ശ്രമിക്കും. എന്നാൽ അതേ ആഭരണം വിൽക്കുമ്പോൾ ജ്വല്ലറികൾ നിർമ്മാണ ചെലവുകൾ ഒരിയ്ക്കലും പരിഗണിക്കുകയുമില്ല.
ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ (ഇടിഎഫ്)
പ്രത്യേക ഫണ്ട് ഹൌസുകൾ ഈടാക്കുന്ന മാനേജ്മെന്റ് ഫീസ് ഉൾപ്പെടുത്തുന്നതിനാൽ സ്വർണ്ണ ഇടിഎഫുകൾ ഭൌതിക സ്വർണ്ണത്തേക്കാൾ അൽപ്പം വിലയേറിയതായിരിക്കാം. കൂടാതെ, നിക്ഷേപകർക്ക് ബ്രോക്കറുടെ സഹായവും ആവശ്യമായി വന്നേക്കാം. അത് ഇടിഎഫിന്റെ ഒരു യൂണിറ്റിന്റെ വില വർദ്ധിപ്പിക്കും.
സ്വർണ്ണ നാണയം
സ്വർണ്ണ നാണയങ്ങളിലും ബാറുകളിലും പണം നിക്ഷേപിക്കുന്നതും മറ്റൊരു നഷ്ടമാണ്, കാരണം ഇവ വിൽക്കുമ്പോഴും വാങ്ങിയതിനേക്കാൾ കുറഞ്ഞ തുകയേ ലഭിക്കുകയുള്ളൂ. സ്വർണ്ണക്കട്ടകളും നാണയങ്ങളും വിറ്റുകഴിഞ്ഞാൽ ബാങ്കുകളും മറ്റും അത് തിരികെ വാങ്ങുകയുമില്ല.
സ്ഥിര വരുമാനമില്ല
സ്വർണം വാങ്ങിയതു കൊണ്ട് ഒരിയ്ക്കലും നിങ്ങൾക്ക് ഒരു സ്ഥിര വരുമാനം ലഭിക്കില്ല. എന്നാൽ മ്യൂച്വൽ ഫണ്ടുകൾ, റിയൽ എസ്റ്റേറ്റ്, ഓഹരികൾ എന്നിവയിൽ നിക്ഷേപിക്കുന്നത് വഴി നിങ്ങൾക്ക് ലാഭവിഹിത ഇനത്തിലും വാടക ഇനത്തിലും മറ്റുമായി സ്ഥിരവരുമാനം നേടാനാകും.
അന്താരാഷ്ട്ര വിപണികൾ നിശ്ചയിക്കുന്ന വില
അന്താരാഷ്ട്ര വിപണിയെ ആശ്രയിച്ച് ഇന്ത്യൻ സ്വർണ്ണ വിലയിലും മാറ്റമുണ്ടാകുമെന്ന വസ്തുത പല നിക്ഷേപകർക്കും അറിയില്ല. അന്താരാഷ്ട്ര തലത്തിൽ ഉണ്ടാകുന്ന ഏതെങ്കിലും വലിയ ഏറ്റക്കുറച്ചിലുകൾ ഇന്ത്യൻ വിലയെയും ബാധിക്കും. സ്വർണ വിലയിൽ ഡോളർ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
സുരക്ഷിതത്വം
സ്വർണാഭരണങ്ങൾ സൂക്ഷിക്കുക എന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. നിങ്ങളുടെ ആഭരണങ്ങളും സ്വർണ നാണയങ്ങളും മറ്റും ബാങ്ക് ലോക്കറിൽ സൂക്ഷിക്കുകയാണെങ്കിൽ ഓരോ വർഷവും ഒരാൾ ലോക്കർ മെയിന്റനൻസ് ചാർജുകൾ നൽകേണ്ടതുണ്ട്. ഇത്തരത്തിൽ സ്വർണം ലോക്കറിൽ സൂക്ഷിക്കുന്നതിന് പകരം പണമാണ് ബാങ്കിൽ നിക്ഷേപിക്കുന്നതെങ്കിൽ പലിശ ഇനത്തിൽ നിങ്ങൾക്ക് ഇങ്ങോട്ട് വരുമാനം ലഭിക്കും.
More From GoodReturns

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ



Click it and Unblock the Notifications