ആരോഗ്യസംബന്ധമായ ചെലവുകൾക്ക് ആശ്വാസം പകരാൻ ആരോഗ്യ ഇൻഷുരൻസ് പോളിസികൾ സഹായിക്കും. ഇന്ത്യയിൽ ചികിത്സാച്ചെലവ് പ്രതിവർഷം 10 ശതമാനത്തിലേറെ ഉയരുകയാണ്. ഇതിന് അനുസരിച്ച് ശമ്പളം വർധിക്കുന്നില്ല. അത്തരമൊരു സാഹചര്യത്തിൽ ഒരു വ്യക്തിക്കോ കുടുംബത്തിനോ ഒരു മെഡിക്കൽ ഇൻഷുറൻസ് പോളിസി ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
എന്നാൽ, ഒരു ആരോഗ്യ ഇൻഷുറൻസ് പോളിസിക്കായി നോക്കുമ്പോൾ ഏത് പോളിസി തിരഞ്ഞെടുക്കണം, പോളിസിയിൽ ലഭ്യമാകുന്ന സൗകര്യങ്ങൾ, തിരഞ്ഞെടുക്കേണ്ട ഇൻഷുറൻസ് തുക എന്നിവയെക്കുറിച്ച് പലരും ആശയക്കുഴപ്പത്തിലാകും. ആരോഗ്യ ഇൻഷുറൻസ് പോളിസി തിരഞ്ഞെടുക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കേണ്ട 5 പ്രധാന കാര്യങ്ങൾ ഇവയാണ്.

1. ഇൻഷുറൻസ് തുക
ചികിത്സാച്ചെലവ് പ്രതിവർഷം 10-12 ശതമാനം വർധിക്കുന്നു. ഇപ്പോൾ മതിയെന്നു തോന്നുന്ന പോളിസി ഭാവിയിലെ ചെലവുകൾ താങ്ങാൻ സഹായിച്ചേക്കില്ല. അതിനാൽ, പണപ്പെരുപ്പത്തിൽ നിന്നും അപ്രതീക്ഷിത മെഡിക്കൽ അത്യാഹിതങ്ങളിൽ നിന്നും പരിരക്ഷിക്കുന്നതിന് ഒരാൾ കുറഞ്ഞത് 10-15 ലക്ഷം രൂപയുടെ കവറേജ് തിരഞ്ഞെടുക്കണം.
2. ടോപ്പ് അപ്പ് പ്ലാൻ നിർബന്ധം
ഒരു ടോപ്പ്-അപ്പ് പ്ലാനിലൂടെ ഒരു നിശ്ചിത പരിധിക്ക് ശേഷവും ഉയർന്ന ആശുപത്രി ചെലവുകൾ കവർ ചെയ്തുകൊണ്ട് നിങ്ങളെ സഹായിക്കുന്നു. കൂടിയ പ്രീമിയം വർധനയില്ലാതെ കുടുംബത്തിന്റെ ആരോഗ്യ പരിരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ചെലവ് കുറഞ്ഞ മാർഗമാണിത്.
3. നിലവിലുള്ള രോഗങ്ങൾ അറിയിക്കുക
ആരോഗ്യ ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ, നിലവിലുള്ള രോഗങ്ങൾ കൃത്യമായി അറിയിക്കണം. അത്തരം വിവരങ്ങൾ മറച്ചുവയ്ക്കുന്നത് ചില അത്യാവശ്യ ഘട്ടങ്ങളിൽ ക്ലെയിം നിരസിക്കലിന് കാരണമാകും.
4. പോളിസിയുമായി ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ച് കൃത്യമായി അറിയുക
പോളിസിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി ചോദിച്ച് മനസിലാക്കുക. സമർപ്പിച്ച എല്ലാ വിശദാംശങ്ങളും ശരിയാണെന്ന് ഉറപ്പാക്കാൻ അപേക്ഷ ശ്രദ്ധാപൂർവ്വം വായിക്കുക. പോളിസിയിൽ ഉൾപ്പെടാത്ത ചെലവുകളെക്കുറിച്ചും ക്ലെയിം കിട്ടാനുള്ള കാലതാമസവും കൃത്യമായി പരിശോധിക്കുക. പോളിയിൽ കവർ ചെയ്തിരിക്കുന്നതും അല്ലാത്തതും എന്താണെന്ന് അറിയുന്നതിലൂടെ അനാവശ്യ വാഗ്‌വാദങ്ങൾ ഒഴിവാക്കാനാകും.
5. നികുതി ഇളവ് നോക്കുക
സെക്ഷൻ 80D പ്രകാരമുള്ള നികുതി കിഴിവുകൾ ഒരു ബോണസാണ്. എന്നാൽ, പരമാവധി നികുതി ലാഭിക്കുന്നതിന് പകരം കുടുംബത്തിന് മികച്ച സംരക്ഷണം ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം.
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
