സ്വർണ വില സർവ്വകാല റെക്കോർഡിലെത്തി. സാധാരണക്കാരായ ആളുകൾക്ക് സ്വർണം വാങ്ങാനുള്ള മോഹങ്ങൾ ഇല്ലാതാവുന്നു. 22 കാരറ്റ് ആഭരണങ്ങളാണ് താരതമ്യേന ഉയർന്ന പരിശുദ്ധിയുള്ളത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഒരു പവൻ സ്വർണത്തിന് 80,000 രൂപക്ക് മുകളിലെത്തിയിരിക്കുന്നു. ഇത് ആഭരണമായി വാങ്ങുമ്പോഴേക്കും വില 90,000 രൂപക്ക് അരികിലെത്തി. 10 വർഷം മുന്നേ ഒരു പവൻ സ്വർണത്തിന് വെറും 19,800 രൂപയായിരുന്നു വില.
ഇന്ത്യയിൽ സ്വർണം ഒരു വികാരമാണ്. വിവാഹങ്ങളിലും മറ്റു പരമ്പരാഗത ചടങ്ങുകളിലുമെല്ലാം സ്വർണം ഒരു സുപ്രധാന ഘടകമാണ്. അതിനാൽ ഇന്ത്യയിലെ സ്ത്രീകൾ വ്യാപകമായി സ്വർണം വാങ്ങിക്കൂട്ടിയിരുന്നു. ഇന്നും ഇന്ത്യയിൽ പലയിടത്തും പരമ്പരാഗത സ്വർണം കാത്തു സൂക്ഷിക്കുന്നവരുണ്ട്.
2025ൽ ഏപ്രിൽ മുതലാണ് സ്വർണ വില 70,000 രൂപക്ക് മുകളിൽ കത്തിക്കയറാൻ തുടങ്ങിയത്. ആഗസ്റ്റ് മുതൽ തുടർച്ചയായ കുതിപ്പായിരുന്നു കേരളത്തിലെ സ്വർണ വിലയിൽ പ്രകടമായത്. ഇതെല്ലാം 22 കാരറ്റ് ആഭരണം വാങ്ങാനുള്ള ആളുകളുടെ താത്പര്യത്തെ ഇല്ലാതാക്കുന്നു. ഈ വിലക്കയറ്റത്തിനിടയിലാണ് 9 കാരറ്റ് സ്വർണം വിപണിയിൽ എത്തുന്നത്. ഇത് സത്യത്തിൽ സാധാരണക്കാർക്ക് ഏറെ ആശ്വാസം നൽകുന്നു. പരിശുദ്ധി കുറവാണെങ്കിലും സ്വർണാഭരണം ധരിക്കാനുള്ള ആഗ്രഹം സാധിക്കാൻ 9 കാരറ്റിലൂടെ കഴിയും.

ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (BIS) സംവിധാനത്തിന് കീഴിൽ ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ടാണ് 9 കാരറ്റ് (9K) സ്വർണത്തിന് ഇന്ത്യൻ സർക്കാർ ഇപ്പോൾ ഹാൾമാർക്കിംഗ് അംഗീകരിച്ചത്. 14K, 18K, 20K, 22K, 24K പോലുള്ള പരിശുദ്ധികൾ BIS അംഗീകരിച്ചിരുന്നു. ഇതിലേക്കാണ് 9 കാരറ്റും എത്തിയിരിക്കുന്നത്. ഇതോടെ സർക്കാർ ഗുണനിലവാര ഗ്യാരണ്ടിയോടെ ജ്വല്ലറികൾക്ക് ഇപ്പോൾ 9 കാരറ്റ് ആഭരണങ്ങൾ വിൽക്കാൻ കഴിയും.
9 കാരറ്റ് സ്വർണത്തിൻ്റെ പരിശുദ്ധി എത്രയാണ്?
9 കാരറ്റ് സ്വർണത്തിൽ 37.5% മാത്രമേ സ്വർണം അടങ്ങിയിട്ടുള്ളൂ. ബാക്കി 62.5% ചെമ്പ്, വെള്ളി അല്ലെങ്കിൽ സിങ്ക് പോലുള്ള മറ്റ് ലോഹങ്ങളുടെ മിശ്രിതമാണ് ഉൾക്കൊള്ളുന്നത്. ഈ കാരണത്താലാണ് 9 കാരറ്റ് ആഭരണങ്ങൾക്ക് താരതമ്യേന വില കുറയുന്നത്. സ്വർണത്തേക്കാൾ കൂടുതൽ മറ്റു ലോഹങ്ങൾ ഉൾക്കൊള്ളുന്നതിനാൽ ഇത്തരം ആഭരണങ്ങൾ കൂടുതൽ ശക്തവും ഈടുനിൽക്കുന്നതുമായിരിക്കും.
9 കാരറ്റ് ആഭരണങ്ങൾ നല്ലതാണോ?
നിലവിലെ സ്വർണ വിലക്കയറ്റം ഭീതി പരത്തുന്നു. 22 കാരറ്റ് ആഭരണം ഒരു പവന് 1 ലക്ഷം രൂപയെങ്കിലും കരുതേണ്ടി വരുന്നു. 9 കാരറ്റ് ആഭരണം കൂടുതൽ താങ്ങാനാവുന്നതാണ്. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് ഇപ്പോൾ 10,000 രൂപക്ക് മുകളിൽ നൽകേണ്ടി വരും. പക്ഷേ 9 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 3,881.19 രൂപ മാത്രമേ നൽകേണ്ടി വരുള്ളൂ.
ഇത്തരം ആഭരണങ്ങൾ സ്ഥിരമായി ധരിക്കാവുന്നവയാണ്. മാത്രമല്ല സ്വർണത്തേക്കാൾ കൂടുതൽ മറ്റു ലോഹങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ കാഠിന്യം കൂടുതലായിരിക്കും. ഇതെല്ലാം കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നു. പക്ഷേ നിങ്ങൾ ഈ ആഭരണം പണയം വെക്കാനോ വിൽക്കാനോ ആഗ്രഹിക്കുന്നുണ്ടെങ്കിൽ വലിയ തുകയൊന്നും ലഭിക്കില്ല. സ്ഥിരമായി ധരിക്കാൻ ഇവ ധാരാളമാണ്.
വിലക്കയറ്റത്തിൽ നിന്നും രക്ഷനേടാം
ഇനി സ്വർണ വിലയിൽ ഒരു തിരിച്ചിറക്കം സംഭവിക്കില്ല. ഇത്രയും വിലയിൽ ആഭരണം വാങ്ങുന്നത് എളുപ്പവുമല്ല. അതിനാൽ ഈ വിലക്കയറ്റത്തിൽ നിങ്ങൾ വാങ്ങി സൂക്ഷിക്കാവുന്ന ഏറ്റവും മികച്ച ഓപ്ഷനായിരിക്കും 9 കാരറ്റ് ആഭരണങ്ങൾ. വിവാഹങ്ങൾക്ക് പോലും ഇത്തരം ആഭരണം ഉപയോഗിക്കുന്നതും നല്ല തീരുമാനമായിരിക്കും.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; നിക്ഷേപകർക്ക് നേട്ടമോ? അറിയേണ്ടതെല്ലാം

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം



Click it and Unblock the Notifications
