എല്ലാവരുടെയും സ്വപ്നമാണ് സ്വന്തമായൊരു വീട്. റിയൽ എസ്റ്റേറ്റ് രംഗത്ത് വില ദിനംപ്രതി കുതിച്ചുയരുമ്പോൾ സ്വന്തം ഭവനം കെട്ടിപ്പൊക്കാനായി പലരും ആശ്രയിക്കുന്നത് ഭവന വായ്പകളെയാണ്. ഭവന വായ്പ എടുക്കുന്നതിനു മുൻപ് മാസങ്ങളുടെ സാമ്പത്തിക വിലയിരുത്തലും ആസൂത്രണവും ആവശ്യമാണ്. ഭവന വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ്, അത് എങ്ങനെയാണ് നിങ്ങൾക്ക് കിട്ടുന്നത് എന്നതിനെക്കുറിച്ച് അറിയണം. ഭവന വായ്പകൾ കുറഞ്ഞ പലിശ നിരക്കിലും വേഗത്തിലും കിട്ടുന്നതിന് മികച്ച ക്രെഡിറ്റ് സ്കോർ ആവശ്യമാണ്.
ലാഭിച്ചുകൊണ്ട് സമ്പാദിക്കാം; ഈ 6 നിയമങ്ങൾ നിങ്ങളുടെ ജീവിതം മാറ്റിമറിക്കും...
കുറഞ്ഞ പലിശനിരക്കിൽ നല്ലൊരു തുക തന്നെ വായ്പയായി ലഭിക്കാൻ ഉയർന്ന ക്രെഡിറ്റ് സ്കോർ സഹായിക്കും. അങ്ങനെയെങ്കിൽ എന്താണ് ക്രെഡിറ്റ് സ്കോർ? ഭവന വായ്പയ്ക്ക് നല്ലൊരു ഓഫർ ലഭിക്കാൻ നിങ്ങളുടെ ക്രെഡിറ്റ് സ്കോർ എത്രയായിരിക്കണം?. ഇതിനെക്കുറിച്ച് കൂടുതൽ വിശദമായി അറിയാം.

എന്താണ് ക്രെഡിറ്റ് സ്കോർ?
നിങ്ങളുടെ ക്രെഡിറ്റ് യോഗ്യത നിർണയിക്കുന്ന മൂന്നക്ക സംഖ്യയാണ് ക്രെഡിറ്റ് സ്കോർ. 300 നും 900 നും ഇടയിലായിരിക്കും സ്കോർ. 300 ഏറ്റവും താഴ്ന്നതും 900 ഏറ്റവും ഉയർന്നതുമാണ്. ഉയർന്ന ക്രെഡിറ്റ് സ്കോർ, കുറഞ്ഞ പലിശ നിരക്കിൽ മികച്ച ലോൺ ഓഫറുകൾ നൽകുന്നു.
ഭവന വായ്പയോ, കാർ ലോണോ, പേഴ്സണൽ ലോണോ ഏതുമാകട്ടെ, കടം നൽകുന്നയാൾ ആദ്യം പരിഗണിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് ക്രെഡിറ്റ് സ്കോർ. ക്രെഡിറ്റ് യോഗ്യതയും കടം തിരിച്ചടക്കാനുള്ള നിങ്ങളുടെ ശേഷിയും നിർണ്ണയിക്കാനാണ് ഈ നമ്പർ അവർ ഉപയോഗിക്കുന്നത്. ഭവന വായ്പയ്ക്ക് നിങ്ങൾക്ക് യോഗ്യതയുണ്ടോയെന്നും നിങ്ങളിൽ നിന്ന് എന്ത് പലിശയാണ് ഈടാക്കേണ്ടതെന്നും നിർണയിക്കാൻ ക്രെഡിറ്റ് സ്കോർ ഉപയോഗിക്കുന്നു.
നല്ല ക്രെഡിറ്റ് സ്‌കോർ, യാതൊരു ബുദ്ധിമുട്ടും കൂടാതെ ഭവന വായ്പ ലഭിക്കാനുള്ള സാധ്യതകൾ വർധിപ്പിക്കും. മറ്റുള്ളവരെ അപേക്ഷിച്ച് മികച്ച പലിശ നിരക്ക് ലഭിക്കുകയും ചെയ്യുന്നു. കുറഞ്ഞ ക്രെഡിറ്റ് സ്കോർ ഉയർന്ന പലിശനിരക്കിലേക്കോ ഭവനവായ്പ നിരസിക്കലിനോ ഇടയാക്കിയേക്കാം.
ക്രെഡിറ്റ് സ്കോർ റേഞ്ചുകൾ
NA/NH: ഈ ക്രെഡിറ്റ് സ്കോർ നിങ്ങൾക്ക് ക്രെഡിറ്റ് ചരിത്രമൊന്നുമില്ല അല്ലെങ്കിൽ ക്രെഡിറ്റ് സൗകര്യങ്ങൾ ഉപയോഗിച്ചിട്ടില്ല എന്നാണ് അർത്ഥമാക്കുന്നത്. ഇതൊരിക്കലും നിങ്ങളുടെ ക്രെഡിറ്റ് യോഗ്യതയെ പ്രതിഫലിപ്പിക്കുന്നില്ല.
300-549: ഇതിന് ഇടയിലുള്ള ക്രെഡിറ്റ് സ്‌കോർ മോശമായി കണക്കാക്കപ്പെടുന്നു. ലോണുകളുടെ മുടങ്ങിയ ഇഎംഐകളെയാണ് കാണിക്കുന്നത്. ഈ ക്രെഡിറ്റ് സ്കോർ ഉപയോഗിച്ച് വായ്പ നേടുന്നത് ബുദ്ധിമുട്ടാണ്.
550-649: ഈ നമ്പറിന് ഇടയിലുള്ള ക്രെഡിറ്റ് സ്കോർ കുഴപ്പമില്ലെന്ന രീതിയിൽ കണക്കാക്കപ്പെടുന്നു. എന്നാൽ, വായ്പ ലഭിക്കുന്നതിൽ അല്ലെങ്കിൽ കുറഞ്ഞ പലിശ നിരക്കിൽ അവ ലഭിക്കുന്നതിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം.
650-749: നിങ്ങളുടെ ക്രെഡിറ്റ് സ്കോർ 650 നും 749 നും ഇടയിലാണെങ്കിൽ നല്ലതാണ്. നിങ്ങൾക്ക് നല്ലൊരു ക്രെഡിറ്റ് ഹിസ്റ്ററി ഉണ്ടെന്നും ലോണുകൾ കൂടുതൽ വേഗത്തിൽ ലഭിക്കുമെന്നും മനസിലാക്കാം.
750-900: ഈ നമ്പറിന് ഇടയിൽ ക്രെഡിറ്റ് സ്‌കോറുകൾ മികച്ചതായി കണക്കാക്കുന്നു. നിങ്ങൾക്ക് ശക്തമായ ക്രെഡിറ്റ് ചരിത്രമുണ്ടെന്ന് കാണിക്കുന്നു. കടം കൊടുക്കുന്നവർ നിങ്ങൾക്ക് മികച്ച ലോൺ ഓഫറുകൾ നൽകും.
ക്രെഡിറ്റ് ബ്യൂറോയെ അടിസ്ഥാനമാക്കി റേഞ്ചിൽ വ്യത്യാസം വരാം. നിലവിൽ, ഇന്ത്യയിൽ ക്രെഡിറ്റ് സ്‌കോറുകൾ നൽകുന്നത് നാല് ക്രെഡിറ്റ് ബ്യൂറോകളാണ് - ട്രാൻസ് യൂണിയൻ സിബിൽ, എക്സ്പീരിയൻ, ഇക്വിഫാക്സ്, സിആർഐഎഫ് ഹൈ മാർക്ക്.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. സ്വന്തം റിസ്‌കില്‍ മാത്രം തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
