ഉറപ്പുള്ള വരുമാനം നൽകുന്ന ചെറുകിട സേവിങ്സ് സ്കീമുകളാണ് ഫിക്സഡ് ഡെപ്പോസിറ്റ് (എഫ്ഡി) സ്കീമുകൾ. നിരവധി ബാങ്കുകളും പോസ്റ്റ് ഓഫീസുകളും മറ്റു ബാങ്കിങ് ഇതര സ്ഥാപനങ്ങളും ഈ സ്കീം വാഗ്‌ദാനം ചെയ്യുന്നുണ്ട്. പോസ്റ്റ് ഓഫീസുകളിൽ ഈ സ്കീം പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട് (ടിഡി) എന്ന പേരിലാണുള്ളത്. പക്ഷേ, പോസ്റ്റ് ഓഫീസ് എഫ്ഡി എന്നാണ് പൊതുവെ അറിയപ്പെടുന്നത്.
ഫിക്സഡ് ഡെപ്പോസിറ്റ് സ്കീമുകളിൽ ഒറ്റത്തവണ നിക്ഷേപം നടത്തി പലിശ ഇനത്തിൽ മാസം നല്ലൊരു തുക നേടാനാകും. പോളിസി കാലാവധി പൂർത്തിയാകുമ്പോൾ അടച്ച വ്യക്തിക്ക് മുഴുവൻ തുകയും തിരികെ ലഭിക്കും. 1 വർഷം, 2 വർഷം, 3 വർഷം, 5 വർഷം എന്നിങ്ങനെ പോസ്റ്റ് ഓഫീസിൽ നാലു തരത്തിലുള്ള എഫ്ഡികളുണ്ട്. 5 വർഷത്തെ പോളിസി പ്രതിവർഷം 7.50 ശതമാനം പലിശ നിരക്ക് നൽകുന്നു. മൂന്നുമാസത്തിലൊരിക്കലായിട്ടാണ് പലിശ കണക്കാക്കുന്നത്. 5 വർഷത്തെ എഫ്ഡിയിൽ ഒരാൾക്ക് 2,24,974 രൂപ പലിശ ലഭിക്കും.

5 വർഷത്തെ എഫ്ഡിയിൽ ഒരാൾക്ക് നിക്ഷേപിക്കാവുന്ന മിനിമം തുക 1000 ആണ്. പരമാവധി നിക്ഷേപിക്കാവുന്ന തുകയ്ക്ക് പരിധിയില്ല. വാർഷിക പലിശ അക്കൗണ്ട് ഉടമയുടെ സേവിങ്സ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. എഫ്ഡി പോളിസികളുടെ കാലാവധി വേണമെങ്കിൽ നീട്ടാവുന്നതാണ്. 5 വർഷത്തെ എഫ്ഡി പോളി കാലാവധി പൂർത്തിയായശേഷം 18 മാസം കൂടി നീട്ടാം.
5 വർഷത്തെ എഫ്ഡി പോളിസി നീട്ടിയാലും കാലാവധി തീരുന്നതിനു മുൻപേ അക്കൗണ്ട് വേണമെങ്കിൽ ക്ലോസ് ചെയ്യാവുന്നതാണ്. ഒരു വർഷത്തിനു ശേഷം എഫ്‌ഡി അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെങ്കിൽ, കാലാവധി പൂർത്തിയാകുന്ന സമയത്തെ എഫ്‌ഡി പലിശ നിരക്കിനേക്കാൾ (അതായത്, 1/2/3 വർഷം) പലിശ 2 ശതമാനം കുറവായിരിക്കും. ഒരു വർഷത്തിനുള്ളിൽ ക്ലോസ് ചെയ്യുന്നവയ്ക്ക് പിഒ സേവിങ്സ് പലിശ നിരക്കുകൾ ബാധകമായിരിക്കും.
പലിശയായി 2,24,974 രൂപ എങ്ങനെ നേടാം
5 വർഷ എഫ്ഡി പോളിസിയിൽ നിങ്ങൾ 5 ലക്ഷം രൂപ നിക്ഷേപിച്ചാൽ, കാലാവധി പൂർത്തിയായശേഷം തുക പിൻവലിക്കുമ്പോൾ, നിങ്ങൾക്ക് പലിശയായി 2,24,974 രൂപ ലഭിക്കും. നിങ്ങളുടെ മൊത്തം തുക 7,24,974 രൂപ ആയിരിക്കും.
5 ലക്ഷമോ 10 ലക്ഷമോ 5 വർഷ എഫ്ഡിയിൽ നിക്ഷേപിച്ചാൽ എന്ത് കിട്ടും
7.50 ലക്ഷം രൂപ 5 വർഷ എഫ്ഡിയിൽ നിക്ഷേപിച്ചാൽ പലിശയായി 3,37,461 രൂപ ലഭിക്കും. കാലാവധി പൂർത്തിയാകുമ്പോൾ കിട്ടുന്ന മൊത്തം തുക 10,37,461 ആയിരിക്കും. 10 ലക്ഷം രൂപ നിക്ഷേപിച്ചാൽ 4,49,948 രൂപ പലിശയായി കിട്ടും. കാലാവധി പൂർത്തിയാകുമ്പോൾ നിങ്ങൾക്ക് 14,49,948 രൂപ കയ്യിൽ കിട്ടും.
More From GoodReturns

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

ക്രെഡിറ്റ് കാർഡ് ബില്ലും ഇഎംഐയും ഇന്ന് അടയ്ക്കേണ്ടതുണ്ടോ? അക്കൗണ്ടിൽ പണം ഉറപ്പാക്കി പിഴ ഒഴിവാക്കാം!

പണപ്പെരുപ്പം ഉയരുന്നു: നിങ്ങളുടെ ലോണുകളും നിക്ഷേപങ്ങളും സുരക്ഷിതമാണോ? അറിയേണ്ടതെല്ലാം

വിലക്കയറ്റം 4.45 ശതമാനത്തിലേക്ക്; ഇഎംഐ ഭാരം കുറയുമോ? നിക്ഷേപകർ അറിയേണ്ട കാര്യങ്ങൾ

സ്വാതന്ത്ര്യദിന അവധി: ബാങ്ക് അടച്ചിട്ടാലും ഇ.എം.ഐയും എസ്.ഐ.പിയും മുടങ്ങുമോ?

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!



Click it and Unblock the Notifications