കയ്യിലെ പണം നിക്ഷേപിച്ച് വലിയ വരുമാനം നേടാനാണ് പലരും ആഗ്രഹിക്കുന്നത്. താഴ്ന്ന വരുമാനക്കാരുടെ സമ്പാദ്യം വർധിപ്പിക്കുന്നതിനായി സർക്കാർ നിരവധി സമ്പാദ്യ പദ്ധതികൾ നടത്തുന്നുണ്ട്. നല്ല പലിശ നിരക്കും നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വവും ഈ സ്കീമുകൾ ഉറപ്പു നൽകുന്നു. അത്തരത്തിലുള്ള ഒരു ചെറുകിട സമ്പാദ്യ പദ്ധതിയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീം. നിക്ഷേപത്തിന് നല്ല വരുമാനത്തോടൊപ്പം, നിക്ഷേപകർക്ക് നികുതി ആനുകൂല്യങ്ങളും ഈ സ്കീം നൽകുന്നു. അതിനാൽതന്നെ, കുറഞ്ഞ വരുമാനമുള്ള നിക്ഷേപകർക്കിടയിൽ ജനപ്രിയ പദ്ധതിയാണിത്.
ആദായ നികുതിയിൽ ഇളവ്
ഇലക്ട്രോണിക് മോഡിലൂടെയും പാസ്ബുക്ക് മോഡിലൂടെയും നിക്ഷേപത്തിനുള്ള സൗകര്യം നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീം നൽകുന്നു. ഇതിലെ നിക്ഷേപങ്ങൾക്ക് ആദായനികുതിയുടെ സെക്ഷൻ 80 സി പ്രകാരം നികുതി ഇളവ് ആനുകൂല്യം ലഭിക്കുന്നുണ്ട്. ഈ സ്കീമിൽ നിക്ഷേപിക്കുന്നതിലൂടെ, നല്ല വരുമാനം മാത്രമല്ല, 1.5 ലക്ഷം രൂപ വരെ ആദായ നികുതി ഇളവും ലഭിക്കും. അതിനാലാണ് ആളുകൾക്കിടയിൽ ഈ സ്കീം ഇത്രയധികം പ്രചാരം നേടിയത്. സ്ഥിര നിക്ഷേപത്തിൽ നിന്ന് വ്യത്യസ്തമായി, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റിന്റെ പലിശ തുകയ്ക്ക് ടിഡിഎസ് ബാധകമല്ല.

എൻഎസ്‌സിയിൽ ആർക്കൊക്കെ നിക്ഷേപിക്കാം
ഏതൊരു ഇന്ത്യക്കാരനും എൻസിസിയിൽ അക്കൗണ്ട് തുറക്കാം. രണ്ടു പേർ ചേർന്ന് ജോയിന്റ് അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യവും നൽകുന്നുണ്ട്. പ്രായപൂർത്തിയാകാത്തവർക്കും ഈ സ്കീമിൽ അക്കൗണ്ട് തുറക്കാം. ഈ സ്കീമിൽ നിക്ഷേപിക്കുന്നതിന് ഓൺലൈനിലും ഓഫ്‌ലൈനിലും സൗകര്യം ലഭ്യമാണ്. പോസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഇന്റർനെറ്റ് ബാങ്കിംഗ് വഴി ഓൺലൈനായി നിക്ഷേപിക്കാം, ഓഫ്‌ലൈനായി നിക്ഷേപിക്കാൻ അടുത്തുള്ള പോസ്റ്റ് ഓഫീസിൽ പോയാൽ മതിയാകും.
എത്ര കാലത്തേക്ക് നിക്ഷേപിക്കാം
അഞ്ച് വർഷമാണ് ഈ സ്കീമിലെ നിക്ഷേപ കാലാവധി. ഈ കാലയളവിന് മുമ്പ് എൻഎസ്‌സി അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള ഓപ്ഷനില്ല. എന്നിരുന്നാലും, നിക്ഷേപകൻ മരിച്ചാൽ, ഒരു ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം പ്രകാരമോ അല്ലെങ്കിൽ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലോ അക്കൗണ്ട് ക്ലോസ് ചെയ്യാം.
എത്രയാണ് പലിശ നിരക്ക്
ഈ സ്കീമിൽ ഒരാൾക്ക് കുറഞ്ഞത് 1000 രൂപയിൽ നിക്ഷേപം ആരംഭിക്കാം. അതേസമയം, 100 രൂപയുടെ ഗുണിതങ്ങളിൽ പരമാവധി നിക്ഷേപത്തിന് പരിധിയില്ല. നിലവിൽ, സർക്കാർ ഈ സ്കീമിൽ 7.7 ശതമാനം വാർഷിക പലിശ വാഗ്‌ദാനം ചെയ്യുന്നു. മൂന്നു മാസം കൂടുമ്പോൾ പലിശ നിരക്കിൽ മാറ്റം വരുത്തിയേക്കാം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാങ്ക് എഫ്ഡിയേക്കാൾ സുരക്ഷിതം; ആർബിഐ ട്രഷറി ബില്ലുകളിൽ നിക്ഷേപിക്കുന്നത് എങ്ങനെ?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications