'വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിനായി പ്രവർത്തിക്കുന്ന എല്ലാ സർക്കാർ ജീവനക്കാരുടെയും ശ്രമങ്ങളിൽ നമുക്കെല്ലാവർക്കും അഭിമാനമുണ്ട്.
എട്ടാം ശമ്പള കമ്മീഷൻ സംബന്ധിച്ച മന്ത്രിസഭയുടെ തീരുമാനം ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ഉപഭോഗത്തിന് ഉത്തേജനം നൽകുകയും ചെയ്യും'
കേന്ദ്ര സർക്കാർ ജീവനക്കാർക്കായി എട്ടാം ശമ്പള കമ്മീഷൻ രൂപീകരണത്തിന് അംഗീകാരം നൽകിയ മന്ത്രി സഭയെ പുകഴ്ത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ വാക്കുകളാണ് ഇവ. ആളുകളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ രാജ്യവും പുരോഗമിക്കും എന്ന വസ്തുതയാണ് ഇതിലൂടെ കേന്ദ്രം വ്യക്തമാക്കുന്നത്.

വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിലൂടെ എട്ടാം ശമ്പള കമ്മീഷൻ രൂപീകരണത്തിന് അംഗീകാരം നൽകിയ കാര്യം വ്യക്തമാക്കിയത്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനത്തിന് മുകളിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എട്ടാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ചത്.
2025 ജൂലൈ ഒന്ന് മുതലാണ് ശമ്പള പരിഷ്കരണത്തിൽ മാറ്റം വരുന്നത്. ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനം ക്ഷാമബത്ത/റിലീഫ് ആയി ലഭിക്കുമെന്നതാണ് പ്രത്യേകത. കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2025 ജനുവരി മുതൽ ക്ഷാമബത്ത/റിലീഫ് വർധിപ്പിക്കാൻ ഉണ്ടെന്ന്
ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നിലവിൽ ജീവനക്കാർക്ക് ശമ്പളവും പെൻഷനും ലഭിക്കുന്നത്. 2016 ജനുവരി ഒന്ന് മുതലാണ് ശമ്പള കമ്മീഷൻ ശുപാർശകൾ നടപ്പിലാക്കി തുടങ്ങിയത്. എട്ടാം ശമ്പള കമ്മീഷൻ ശുപാർശകൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏഴാം ശമ്പള കമ്മീഷൻ 2016ൽ ആണ് പ്രഖ്യാപിച്ചത്.
ശമ്പള കമ്മീഷന്റെ പ്രവർത്തന ടൈംലൈൻ
അനുമതി: 2025 ജനുവരി (കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു).
അവസാന ശുപാർശകൾ: 2025 അവസാനത്തോടെ പ്രതീക്ഷിക്കുന്നു.
പ്രാബല്യ തീയതി: 2026 ആദ്യം.
ശമ്പള മാറ്റം എങ്ങനെ കണക്കാക്കാം
ഫിറ്റ്‌മെന്റ് ഫാക്ടർ വർദ്ധനവ്:
ശമ്പളത്തെ പുതുക്കാൻ ഉപയോഗിക്കുന്ന പ്രധാന ഘടകം ഫിറ്റ്‌മെന്റ് ഫാക്ടറാണ്. 7-ാം ശമ്പള കമ്മീഷനിൽ 2.57 ഫാക്ടർ ആയിരുന്നു. 8-ാം കമ്മീഷനിൽ 3.0 മുതൽ 3.5 വരെ ഉയരാൻ സാധ്യതയുണ്ട്.
എങ്ങനെ ശമ്പളം കണക്ക് കൂട്ടാം
ഫിറ്റ്‌മെന്റ് ഫാക്ടറുമായി ബന്ധപ്പെട്ടാണ് പുതുക്കിയ ശമ്പളം കണക്കാക്കുന്നത്.
നിലവിലെ സാലറി × ഫിറ്റ്മെന്റ് ഫാക്ടർ = പുതുക്കിയ സാലറി
ഉദാഹരണം 1: ലെവൽ 1 ജീവനക്കാരൻ
നിലവിലെ ശമ്പളം (7-ാം ശമ്പള കമ്മീഷൻ): ₹18,000
ഫിറ്റ്‌മെന്റ് ഫാക്ടർ: 2.28
കണക്കാക്കൽ:
പുതിയ ശമ്പളം = ₹18,000 × 2.28
പുതിയ ശമ്പളം = ₹40,944
8-ാം ശമ്പള കമ്മീഷനിൽ: ഈ ജീവനക്കാരന്റെ ശമ്പളം ഏകദേശമായി ₹41,000 ആയി ഉയരും.
ഉദാഹരണം 2: ലെവൽ 2 ജീവനക്കാരൻ
നിലവിലെ ശമ്പളം (7-ാം ശമ്പള കമ്മീഷൻ): ₹19,900
ഫിറ്റ്‌മെന്റ് ഫാക്ടർ: 2.28
കണക്കാക്കൽ:
പുതിയ ശമ്പളം = ₹19,900 × 2.28
പുതിയ ശമ്പളം = ₹45,372
താങ്കളുടെ ലെവലിനും അടിസ്ഥാന ശമ്പളത്തിനും അനുസരിച്ച്, ഫിറ്റ്‌മെന്റ് ഫാക്ടർ ഉപയോഗിച്ച് പുതിയ ശമ്പളം കണക്കാക്കാം.
ഡിയർനെസ് അലവൻസ് (DA)
ഡിയർനെസ് അലവൻസ് തൊഴിലാളികൾക്ക് ആദ്യഘട്ടത്തിൽ തന്നെ നൽകിയാൽ അത് പണപ്പെരുപ്പം വർധിക്കാൻ കാരണമാകും. അതുകൊണ്ട് തന്നെ DA ആദ്യഘട്ടത്തിൽ 0% ആക്കുകയും പിന്നീട് 6 മാസം ഇടവിട്ടു വർദ്ധിപ്പിക്കുകയും ചെയ്യും.
3. അനുകൂല്യങ്ങൾ:
ഹൗസ് റന്റ് അലവൻസ് (HRA), ട്രാൻസ്പോർട്ട് അലവൻസ്, മെഡിക്കൽ അലവൻസ് എന്നിവയും ഉയരും.
4. കുറഞ്ഞ ശമ്പളം മുതൽ ഉയർന്ന ശമ്പളം വരെ വർദ്ധനവ്
കുറഞ്ഞ ശമ്പളം ₹18,000 ൽ നിന്ന് ₹54,000 ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു (3.0 ഫിറ്റ്‌മെന്റ് ഫാക്ടറിന് അനുസൃതമായി).
മുതിർന്ന ഉദ്യോഗസ്ഥരുടെ ശമ്പളം അനുപാതികമായി ഉയരും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications