എല്ലാ മാസവും വരുമാനം ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും മികച്ച നിക്ഷേപ ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (POMIS). ഈ സർക്കാർ പദ്ധതി പൂർണമായും സുരക്ഷിതവും വിശ്വസനീയവുമായ ഓപ്ഷനാണ്. 7.4% വാർഷിക പലിശയും നൽകുന്നു. ഈ സ്കീമിന് കീഴിൽ, ഒരു അക്കൗണ്ട് വഴി പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ട് വഴി 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം. 18 വയസ്സ് കഴിഞ്ഞ ഏതൊരു വ്യക്തിക്കും ഇവിടെ നിക്ഷേപിക്കാൻ സാധിക്കും. എഫ്.ഡിയിൽ നിക്ഷേപിക്കുന്നതിനേക്കാൾ ഉയർന്ന വരുമാനം ഈ സ്കീമിലൂടെ നേടാൻ സാധിക്കും.
ആർക്കൊക്കെ അക്കൗണ്ട് തുടങ്ങാം
18 വയസോ അതിനു മുകളിൽ പ്രായമുള്ളവർക്കോ അക്കൗണ്ട് തുറക്കാം. പ്രായമായ മൂന്നുപേർക്ക് ചേർന്ന് ജോയിന്റ് അക്കൗണ്ട് തുറക്കാം. പ്രായപൂർത്തിയാകാത്തയാളുടെ പേരിൽ ഗാർഡിയന് അക്കൗണ്ട് തുടങ്ങാം. പ്രായപൂർത്തിയാകാത്തയാൾക്ക് 10 വയസ് തികഞ്ഞിട്ടുണ്ടെങ്കിൽ, സ്വന്തം പേരിൽ അക്കൗണ്ട് തുറക്കാം.

നിക്ഷേപ നിയമങ്ങൾ
കുറഞ്ഞത് 1000 രൂപയിൽ അക്കൗണ്ട് തുറക്കാം. സിംഗിൾ അക്കൗണ്ടിൽ പരമാവധി 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ടിൽ 15 ലക്ഷം രൂപയും നിക്ഷേപിക്കാം. ഒരു ജോയിന്റ് അക്കൗണ്ടിൽ, ഓരോ അക്കൗണ്ട് ഉടമയുടെയും വിഹിതം തുല്യമായിരിക്കും.
എങ്ങനെയാണ് പലിശ ലഭിക്കുന്നത്?
ഈ സ്കീം പ്രതിവർഷം 7.4% പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നു. എല്ലാ മാസവും പലിശ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും. ഉപഭോക്താവ് പലിശ തുക പിൻവലിച്ചില്ലെങ്കിൽ, അത് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിലേക്ക് ചേർക്കപ്പെടുകയും അതിനും പലിശ ലഭിക്കുകയും ചെയ്യും. ഈ സ്‌കീമിന്റെ മെച്യൂരിറ്റി കാലയളവ് 5 വർഷമാണ്, അതിന് ശേഷം പുതിയ പലിശ നിരക്കിൽ ഇത് നീട്ടാവുന്നതാണ്.
പ്രതിമാസം 9250 രൂപ എങ്ങനെ നേടാം?
ഈ സ്കീമിൽ ജോയിന്റ് അക്കൗണ്ടിൽ 5 വർഷത്തേക്ക് 15 ലക്ഷം നിക്ഷേപിക്കുക. വാർഷിക പലിശയായി കിട്ടുക 1,11,000 രൂപയാണ്. അതായത് പ്രതിമാസം 9250 രൂപ നിങ്ങളുടെ അക്കൗണ്ടിൽ എത്തും. സിംഗിൾ അക്കൗണ്ടിൽ 9 ലക്ഷം നിക്ഷേപിച്ചാൽ പലിശയായി കിട്ടുക 66,600 രൂപയാണ്. അതായത്, പ്രതിമാസം 5550 രൂപ കയ്യിൽ കിട്ടും.
സ്കീമിന്റെ നേട്ടങ്ങൾ
ബാങ്ക് എഫ്ഡിയെക്കാൾ ഉയർന്ന വരുമാനം നൽകുന്നുവെന്നതാണ് സ്കീമിന്റെ പ്രത്യേകത. 5 വർഷം പൂർത്തിയാകുമ്പോൾ പുതിയ പലിശ നിരക്കിൽ സ്കീം നീട്ടാവുന്നതാണ്. നിക്ഷേപകന് പദ്ധതി തുടരാൻ താൽപ്പര്യമില്ലെങ്കിൽ, 5 വർഷത്തിന് ശേഷം മുഴുവൻ നിക്ഷേപ തുകയും ലഭിക്കും.
കാലാവധി പൂർത്തിയാകുന്നതിന് മുൻപ് അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനുള്ള നിയമങ്ങൾ
ഒരു വർഷത്തിന് മുമ്പ് അക്കൗണ്ട് ക്ലോസ് ചെയ്യാൻ കഴിയില്ല. 1 മുതൽ 3 വർഷം വരെ തുടർന്നശേഷം അക്കൗണ്ട് ക്ലോസ് ചെയ്താൽ 2% തുക കുറയ്ക്കും. 3 മുതൽ 5 വർഷം വരെ ആയശേഷം അക്കൗണ്ട് ക്ലോസ് ചെയ്താൽ 1% തുക കുറയ്ക്കും.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
