റിട്ടയർമെന്റ് സമ്പാദ്യത്തിൽ നിന്ന് എങ്ങനെ പ്രതിമാസ വരുമാനം ഉണ്ടാക്കുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?. റിട്ടയർമെന്റ് സമയത്ത് സമ്പാദ്യമെല്ലാം ബാങ്കിൽ സ്ഥിരനിക്ഷേം നടത്താനാണ് പലരും നിർദേശിക്കാറുള്ളത്. എന്നാൽ, ഇതുവഴി നിങ്ങൾക്ക് 7-8% റിട്ടേൺ മാത്രമേ ലഭിക്കൂ. ഇത് കുറഞ്ഞ റിട്ടേൺ ആണ്. മാത്രമല്ല, 10-15 വർഷത്തിന് ശേഷം പലിശ നിരക്ക് ഗണ്യമായി കുറയാനും സാധ്യതയുണ്ട്.
പോസ്റ്റ് ഓഫീസിന്റെ സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം ഇപ്പോൾ 8.2% ഉയർന്ന പലിശ നൽകുന്നുണ്ട്. ഇവിടെ, നിങ്ങൾക്ക് 30 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപിക്കാൻ കഴിയില്ല. മാത്രമല്ല, അഞ്ചു വർഷത്തിനു ശേഷവും അതിനുശേഷവും ഇതേ നിരക്ക് ആവർത്തിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല. ആജീവനാന്ത പലിശ നിരക്ക് അതേപടി തുടരുന്ന ഒരു ആന്വിറ്റി പ്ലാനിൽ നിക്ഷേപിക്കാൻ മറ്റുള്ളവർ പറഞ്ഞേക്കാം. എന്നാൽ, നിങ്ങൾക്ക് 6-7% റിട്ടേൺ മാത്രമായിരിക്കും ലഭിക്കുക.

നിങ്ങൾക്ക് ഹ്രസ്വകാലത്തേക്ക് ഉയർന്ന റിട്ടേൺ നേടാൻ കഴിയും, എന്നാൽ സുരക്ഷിതവും കടാധിഷ്ഠിതവുമായ നിക്ഷേപങ്ങൾ മാത്രമാണ് പരിഗണിക്കുന്നതെങ്കിൽ, ദീർഘകാലത്തേക്ക് നിങ്ങൾ വളരെ കുറഞ്ഞ നിരക്ക് സ്വീകരിക്കേണ്ടിവരും. നിക്ഷേപങ്ങളിൽ സുരക്ഷിതത്വത്തിന് മുൻഗണന നൽകുന്നത് കുറഞ്ഞ പ്രതിമാസ വരുമാനത്തിന് കാരണമായേക്കാം. അപ്പോൾ പിന്നെ സുസ്ഥിരമായ വരുമാനം എങ്ങനെ നേടാൻ കഴിയും?.
സിസ്റ്റമാറ്റിക് വിഡ്രോവൽ പ്ലാൻ
റിട്ടേണുകൾ, റിസ്ക്, പ്രതിമാസ വരുമാന ആവശ്യകതകൾ എന്നിവയെ ആശ്രയിച്ച് നിക്ഷേപങ്ങൾ ക്രമീകരിക്കുകയാണ് വിരമിക്കൽ വരുമാനം നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാർഗം. ഇവിടെയാണ് മ്യൂച്വൽ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് വിഡ്രോവൽ പ്ലാൻ നിങ്ങളെ സഹായിക്കുന്നത്. മ്യൂച്വൽ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് വിഡ്രോവൽ പ്ലാനിലൂടെ പ്രതിമാസ വരുമാനം ഉറപ്പിക്കാനാകും. ഡെബ്റ്റ്, ഇക്വിറ്റി, സ്വർണം തുടങ്ങിയ വിവിധ അസറ്റ് ക്ലാസുകളിൽ നിക്ഷേപിക്കുന്നതിലൂടെ സ്ഥിര വരുമാനം നേടാനാകും. എന്നാൽ നിക്ഷേപ തുക വിപണിയിലെ ലാഭനഷ്ടങ്ങൾക്ക് വിധേയം ആയിരിക്കും.
എസ്ഡബ്ല്യുപി വഴി 25 വർഷത്തേക്ക് 25,000 രൂപ പ്രതിമാസ വരുമാനം എങ്ങനെ നേടാം
മ്യൂച്വൽ ഫണ്ടിലെ മൾട്ടി അസറ്റ് ഫണ്ടുകളിൽ തുക നിക്ഷേപിച്ച് സിസ്റ്റമാറ്റിക് പ്ലാനിലൂടെ 6% നിരക്കിൽ പ്രതിമാസം 25,000 രൂപ വരെ നേടാം. ഇതിനായി, 70 ലക്ഷം രൂപയുടെ നിക്ഷേപം ആവശ്യമാണ്. 70 ലക്ഷം രൂപ 25 വർഷത്തേക്ക് നിക്ഷേപിച്ചാൽ, 6% റിട്ടേണിൽ കാലാവധി പൂർത്തിയാകുമ്പോൾ 73.54 ലക്ഷം രൂപ കിട്ടും. 51 ലക്ഷം നിക്ഷേപിച്ചാൽ, 8% റിട്ടേണിൽ 51.77 ലക്ഷം ലഭിക്കും. 41 ലക്ഷം 10% റിട്ടേണിൽ 49.62 ലക്ഷം രൂപയും 34 ലക്ഷം 12% റിട്ടേണിൽ 49.39 ലക്ഷം ലഭിക്കും.
അറിയിപ്പ്: മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
