അധികരിച്ചുവരുന്ന വിലക്കയറ്റവും രൂപയുടെ മൂല്യ തകർച്ചയും കണക്കിലെടുത്താൽ, 25 വർഷം കഴിഞ്ഞ് നിങ്ങൾ വെറുമൊരു കോടീശ്വരൻ മാത്രമായാൽ അത് മതിയാകില്ല. സന്തോഷകരമായതും എളുപ്പമുള്ളതുമായ ജീവിതം ആസ്വദിക്കാൻ, നിങ്ങൾക്ക് നല്ലൊരു തുക തന്നെ സമ്പാദ്യമായിട്ട് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഇത് മനസിലാക്കി നേരത്തെ തന്നെ വിരമിക്കൽ പദ്ധതി ആരംഭിച്ചാൽ മാത്രമേ, നിങ്ങളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ സാധിക്കുകയുള്ളൂ. നിങ്ങൾ വിരമിക്കുമ്പോൾ കുറഞ്ഞത് 1.5 കോടി രൂപയെങ്കിലും സമ്പാദ്യമായി ഉണ്ടായിരിക്കേണ്ടത് നിങ്ങളുടെ ആവശ്യങ്ങൾക്ക് മാത്രമല്ല. ഒപ്പം സമർദ്ദമില്ലാത്ത ജീവിതം നിങ്ങൾക്ക് നേടാനും കൂടിയാണ്.
ഇന്നത്തെ കാലത്ത്, മൂച്വൽ ഫണ്ട് എസ്.ഐ.പി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ)യാണ് വലിയ സമ്പാദ്യം ഉണ്ടാക്കിയെടുക്കാനുള്ള ഏറ്റവും മികച്ച മാർഗം. മാർക്കറ്റുമായി ബന്ധപ്പെട്ടതാണെങ്കിലും, മറ്റ് മിക്ക നിക്ഷേപ പദ്ധതികളെക്കാളും എസ്.ഐ.പികൾ മികച്ച ദീർഘകാല വരുമാനം വാഗ്ദാനം ചെയ്യുന്നു. നിങ്ങളുടെ കരിയറിന്റെ തുടക്കത്തിൽ അതായത് 25 വയസിൽ തന്നെ നിങ്ങൾ വിരമിക്കൽ ആസൂത്രണം ആരംഭിച്ചാൽ, നിങ്ങൾക്ക് നിക്ഷേപം നടത്താൻ ധാരാളം സമയവും അതിൽ ലാഭവും ഉണ്ടാകും. എന്നാൽ, നിങ്ങൾക്ക് ഇപ്പോൾ തന്നെ 35 വയസുണ്ടെങ്കിൽ, നിങ്ങൾക്ക് 60 വയസ് വരെ നിക്ഷേപത്തിനായി മാറ്റി വെക്കാൻ 25 വർഷം മാത്രമേ ബാക്കിയുള്ളൂ. അതിനാൽ, ഒരു കോടീശ്വരനാകാൻ നിങ്ങൾ എസ്.ഐ.പിയിൽ എത്ര നിക്ഷേപിക്കണം എന്നത് നിങ്ങളുടെ 25,30,35,40 എന്നിങ്ങനെയുള്ള വയസിനെ ആശ്രയിച്ചിരിക്കുന്നു.

നിങ്ങൾക്ക് 40 വയസുണ്ടെങ്കിൽ വിരമിക്കലിന് 20 വർഷമേ ഉണ്ടാകുകയുള്ളൂ. അങ്ങനെയാകുമ്പോൾ, പ്രതിമാസം 15,000 രൂപയെങ്കിലും എസ്.ഐ.പിയിൽ നിക്ഷേപിക്കണം. അങ്ങനെ 20 വർഷത്തിലെ നിങ്ങളുടെ ആകെ നിക്ഷേപം 36,00,000 രൂപയായിരിക്കും. ശരാശരി 12 ശതമാനം റിട്ടേണിൽ, നിങ്ങൾക്ക് പലിശയിനത്തിൽ മാത്രം 1,13,87,219 രൂപ ലഭിക്കും. 60 വയസാകുമ്പോൾ നിങ്ങളുടെ ആകെ സമ്പത്ത് 1,49,87,219 രൂപയാകും. ഇനി നിങ്ങൾക്ക് 35 വയസാണെങ്കിൽ, ഇനി വിരമിക്കുന്നതിന് 25 വർഷം കൂടിയേ ഉണ്ടാകുകയുള്ളൂ. അങ്ങനെയാകുമ്പോൾ, നിങ്ങൾ പ്രതിമാസം 8,000 രൂപയെങ്കിലും എസ്.ഐ.പിയിൽ നിക്ഷേപിക്കണം. 25 വർഷത്തിനുള്ളിൽ നിങ്ങൾ ആകെ നിക്ഷേപിക്കുന്ന തുക 24,00,000 രൂപയായിരിക്കും. ശരാശരി 12 ശതമാനം പലിശനിരക്കിൽ നിങ്ങൾക്ക് 1,27,81,081 രൂപ പലിശ ലഭിക്കും. 60 വയസാകുമ്പോൾ നിങ്ങളുടെ ആകെ സമ്പാദ്യം 1,51,81,081 രൂപയാകും.
30 വയസിലാണ് നിങ്ങൾ നിക്ഷേപം ആരംഭിക്കുന്നതെങ്കിൽ, പ്രതിമാസം 4,500 രൂപയിൽ നിങ്ങൾക്ക് നിക്ഷേപം ആരംഭിക്കാം. അങ്ങനെ 30 വർഷത്തിലെ നിങ്ങളുടെ മൊത്തം നിക്ഷേപം 16,20,000 രൂപയായിരിക്കും. 12 ശതമാനം നിരക്കിൽ നിങ്ങൾക്ക് 1,42,64,612 രൂപ പലിശ ലഭിക്കും. നിങ്ങൾക്ക് 60 വയസാകുമ്പോൾ ആകെ 1,58,84,612 രൂപ ലഭിക്കും. ഇനി നിങ്ങൾ 25 വയസിൽ തന്നെ എസ്.ഐ.പി ആരംഭിക്കുമ്പോൾ, നിങ്ങൾക്ക് 35 വർഷം വരെ നിക്ഷേപ കാലയളവ് ലഭിക്കും. 35 വർഷത്തിലെ നിങ്ങളുടെ നിക്ഷേപതുക 10,50,000 രൂപയായിരിക്കും. 12 ശതമാനം നിരക്കിൽ നിങ്ങൾക്ക് 1,51,88,173 രൂപ പലിശയായി ലഭിക്കും. അങ്ങനെ 60 വയസിൽ വിരമിക്കുന്ന സമയം എസ്.ഐ.പി നിക്ഷേപത്തിൽ നിന്ന് നിങ്ങൾക്ക് 1,62,38,173 രൂപ സമ്പാദ്യമുണ്ടാകും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം



Click it and Unblock the Notifications
