അത്യാവശ്യ ഘട്ടങ്ങളിൽ വ്യക്തിഗത വായ്പയെ ആശ്രയിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ മറ്റ് വായ്പ സംവിധാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ഉയർന്ന പലിശ നിരക്ക് വ്യക്തിഗത വായ്പകളെടുക്കുന്നതിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കാറുമുണ്ട്. എത്ര അടിയന്തര സാഹചര്യമാണെങ്കിലും വ്യക്തിഗത വായ്പ എടുക്കുന്നതിന് മുൻപ് പലിശ നിരക്ക് കൃത്യമായി മനസിലാക്കേണ്ടത് പ്രധാനമാണ്. ഈ നിരക്കുകള്‍ ലോണിന്റെ മൂല്യം തീരുമാനിക്കുകയും പ്രതിമാസ തിരിച്ചടവുകളിലടക്കം സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. ക്രെഡിറ്റ് സ്കോര്‍, വരുമാനം, കടവും വരുമാനവും തമ്മിലുള്ള അനുപാതം, വായ്പ നയങ്ങള്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ വ്യക്തിഗത വായ്പ പലിശ നിരക്കുകളെ സ്വാധീനിക്കുന്നു.
വ്യക്തിഗത വായ്പ പലിശ നിരക്കുകളെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങള്‍:
ക്രെഡിറ്റ് ഹിസ്റ്ററി: വ്യക്തിഗത വായ്പ അനുവദിക്കുന്നതിന് മുൻപ് ധനകാര്യ സ്ഥാപനങ്ങൾ പരിഗണിക്കുന്ന ഏറ്റവും നിര്‍ണായകമായ ഘടകങ്ങളില്‍ ഒന്നാണ് നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററി. സിബില്‍ പോലുള്ള ഏജന്‍സികള്‍ നല്കുന്ന ക്രെഡിറ്റ് സ്കോറുകള്‍ നിങ്ങളുടെ സമയബന്ധിതമായ തിരിച്ചടവുകളും ഉത്തരവാദിത്വത്തോടെയുള്ള കടമെടുക്കലുകളും സൂചിപ്പിക്കുന്നു. കൂടുതല്‍ ക്രെഡിറ്റ് സ്കോര്‍ ഉള്ള ഒരാള്‍ക്ക് അവരുടെ വായ്പ കാലയളവില്‍ പലിശ നിരക്ക് താരതമ്യേന കുറവായിരിക്കും.

സ്ഥിരമായ വരുമാനം: ഉയർന്ന സ്ഥിര വരുമാനം വ്യക്തിഗത വായ്പയിൽ കുറഞ്ഞ പലിശ നിരക്ക് ഉറപ്പാക്കുന്നതിൽ നിർണായകമാകുന്നു. നിങ്ങള്‍ക്ക് വായ്പ തിരിച്ചടയ്ക്കാനാകുമെന്ന ഉറപ്പ് വായ്പ ദാതാവിന് ഉണ്ടാക്കുന്നതിന് സ്ഥിര-ശമ്പളമുള്ള ജോലി സഹായിക്കുന്നു. നിലവിലുള്ള കടങ്ങള്‍ വിവേകത്തോടെ കൈകാര്യം ചെയ്യുന്നതിലൂടെയും അമിതമായ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം ഒഴിവാക്കുന്നതിലൂടെയും കടവും വരുമാനവും തമ്മിലുള്ള അനുപാതം കുറയ്ക്കുന്നതിനും ഇതുവഴി മികച്ച നിരക്കുകള്‍ ലഭിക്കുന്നതിനുള്ള നിങ്ങളുടെ സാധ്യത മെച്ചപ്പെടുകയും ചെയ്യുന്നതാണ്.
വായ്പ ദാതാവുമായുള്ള ബന്ധം: കടമെടുക്കുന്ന ബാങ്കുമായുള്ള നിങ്ങളുടെ ബന്ധം പലിശ നിരക്കിനെ സ്വാധീനിക്കുന്നതാണ്. ക്യത്യസമയത്ത് തിരിച്ചടവുകള്‍ നടത്തിയിട്ടുള്ള ആളാണ് നിങ്ങളെങ്കില്‍ കൂടുതല്‍ അനുകൂലമായ വ്യവസ്ഥകള്‍ ലഭിക്കുന്നതിന് സാധ്യതയുണ്ട്. ഇത് കുറഞ്ഞ പലിശ നിരക്കിലേക്കും മികച്ച വായ്പ വ്യവസ്ഥകളിലേക്കും നയിച്ചേക്കാം.
തൊഴില്‍: നിങ്ങളുടെ തൊഴിലിന്റെ സ്വഭാവം പലിശ നിരക്കിനെ സ്വാധീനിച്ചേക്കാം. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഒരാള്‍ക്ക് അവരുടെ തൊഴില്‍ സുരക്ഷിതത്വം കാരണം കുറഞ്ഞ പലിശ നിരക്കുകള്‍ ലഭിക്കുന്നതിന് സാധ്യത കൂടുതലാണ്. അറിയപ്പെടുന്ന സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയുള്ളവര്‍ക്കും കുറഞ്ഞ പലിശ നിരക്ക് ലഭിക്കുന്നതാണ്.
ലോണ്‍ ഡിഫോള്‍ട്ട് ഹിസ്റ്ററി: മോശമായ തിരിച്ചടവ് ചരിത്രമാണ് നിങ്ങളുടേതെങ്കിൽ അത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. കുറഞ്ഞ ക്രെഡിറ്റ് സ്കോര്‍ ഉയര്‍ന്ന പലിശ നിരക്കിനും വായ്പ അപേക്ഷകള്‍ നിരസിക്കുന്നതിനും കാരണമാകുന്നു. അതിനാല്‍ മികച്ച തിരിച്ചടവ് റെക്കോര്‍ഡ് നിലനിര്‍ത്തേണ്ടത് നിര്‍ണായകമാണ്.
തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ വ്യക്തിഗത വായ്പയെടുക്കുന്നതിന് മുൻപ് അതിന്റെ പലിശ നിരക്കുകളെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ മനസിലാക്കിയിരിക്കേണ്ടത് അനിവാര്യമാണ്. ശക്തമായ ക്രെഡിറ്റ് സ്കോര്‍ നിലനിര്‍ത്തുന്നതിലൂടെയും വിവേകപൂര്‍ണമായി കടം വാങ്ങുന്നതിലൂടെയും ഒന്നിലധികം വായ്പ ദാതക്കളുടെ പലിശനിരക്കും മാനദണ്ഡങ്ങളും മനസിലാക്കുന്നതിലൂടെയും ശരിയായ തീരുമാമമെടുക്കാൻ സാധിക്കും. ഉയര്‍ന്ന പലിശ നിരക്കുള്ള വായ്പകള്‍ കടക്കെണിയിലേക്ക് നയിക്കാന്‍ സാധ്യതയുള്ളതിനാല്‍ വ്യക്തിഗത വായ്പ അപേക്ഷിക്കുന്നതിന് മുമ്പ് ഒരു സാമ്പത്തിക ഉപദേഷ്ടാവിനെ സമീപിക്കുന്നതും പരിഗണിക്കുക.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications