ഭാവി ജീവിതം സുരക്ഷിതമാക്കുന്നതിനുള്ള മാർഗമാണ് നിക്ഷേപങ്ങൾ. പലരും കോടീശ്വരരാകാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, ഈ അഭിലാഷം കൈവരിക്കുന്നതിനുള്ള പാതയിൽ നിക്ഷേപകർക്ക് വലിയ വെല്ലുവിളികൾ ഉണ്ടാകാറുണ്ട്. ഇങ്ങനെ കോടികളുടെ സമ്പത്ത് സമ്പാദിക്കുന്നതിന്, ഒരാളുടെ സാമ്പത്തിക സ്ഥിതിക്ക് അനുയോജ്യമായ നിക്ഷേപ മാർഗങ്ങൾ തിരഞ്ഞെടുക്കണം. 10, 20 വർഷം കൊണ്ട് കോടീശ്വരരാകാൻ സഹായിക്കുന്നതിന് പിന്തുടരേണ്ട ചില നിയമങ്ങളുണ്ട്.
1. പണം ഇരട്ടിയാക്കുക
പണം ഒരു നിശ്ചിത റിട്ടേൺ നിരക്കിൽ ഇരട്ടിയാക്കാൻ എത്ര വർഷമെടുക്കുമെന്ന് മനസിലാക്കുക. 20 വർഷത്തിനുള്ളിൽ ഒരു കോടീശ്വരനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, 12%-15% റിട്ടേൺ ഉള്ള നിക്ഷേപം തിരഞ്ഞെടുക്കുക. ഈ കാലയളവിൽ നിങ്ങളുടെ പണം പല മടങ്ങ് ഇരട്ടിയാക്കാം.

2. 10 വർഷത്തെ ലക്ഷ്യം
12% വാർഷിക റിട്ടേൺ നൽകുന്ന സ്കീമിൽ 10 വർഷത്തേക്ക് പ്രതിമാസം 10,000 രൂപ നിക്ഷേപിക്കുന്നതിലൂടെ ഏകദേശം 23-24 ലക്ഷം രൂപ സമാഹരിക്കാനാകും. 10 വർഷത്തിനുള്ളിൽ ഒരു കോടി രൂപയിലെത്താൻ, കൂടുതൽ കാര്യക്ഷമമായി നിക്ഷേപിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, ശരാശരി 12% വാർഷിക വരുമാനമുള്ള ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലോ ഓഹരികളിലോ പ്രതിമാസം 43,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, 10 വർഷത്തിനുള്ളിൽ നിങ്ങൾക്ക് ഏകദേശം 1 കോടി രൂപ സമാഹരിക്കാം.
3. 20 വർഷത്തെ ലക്ഷ്യം
12% വാർഷിക വരുമാനം നൽകുന്ന ഒരു സ്കീമിൽ 20 വർഷത്തേക്ക് പ്രതിമാസം 10,000 രൂപ നിക്ഷേപിക്കുന്നതിലൂടെ ഒരു കോടി രൂപ ലക്ഷ്യത്തിലെത്താൻ കഴിയും. ഇങ്ങനെ ദീർഘനാൾ നിക്ഷേപം തിരഞ്ഞെടുക്കുന്നത് കൂടുകൽ ഫ്ലെക്സിബിളിറ്റി നൽകും. 10 വർഷത്തെ പ്ലാനുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിൽ ചെറിയ തുകകൾ നിക്ഷേപിക്കാൻ സാധിക്കും. ഉദാഹരണത്തിന്, 12% വാർഷിക റിട്ടേൺ നൽകുന്ന ഇക്വിറ്റി മ്യൂച്വൽ ഫണ്ടിലോ ഇൻഡെക്‌സ് ഫണ്ടിലോ പ്രതിമാസം 10,000 രൂപ നിക്ഷേപിക്കുകയാണെങ്കിൽ, 20 വർഷത്തിനുള്ളിൽ ഒരു കോടി രൂപ സമാഹരിക്കാം.
4. സമ്പാദ്യവും നിക്ഷേപവും
വരുമാനത്തിന്റെ 50% അവശ്യ ചെലവുകൾക്കും 30% അത്യാവശ്യ ചെലവുകൾക്കും 20% സമ്പാദ്യത്തിനും നിക്ഷേപത്തിനുമായി നീക്കിവയ്ക്കുക. ഒരു കോടീശ്വരനാകാൻ വരുമാനത്തിന്റെ 20 ശതമാനത്തിലധികം നിക്ഷേപങ്ങൾക്കായി നീക്കിവയ്ക്കുക. വരുമാനത്തിന്റെ 30%-40% നിക്ഷേപങ്ങൾക്കായി വർധിപ്പിക്കുകയും ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ അല്ലെങ്കിൽ സ്റ്റോക്കുകൾ പോലുള്ള ഉയർന്ന വളർച്ചയുള്ള ആസ്തികളിൽ നിക്ഷേപിക്കുകയും ചെയ്യുക.
5. പരമാവധി സമ്പാദ്യം
10-20 വർഷത്തിനുള്ളിൽ പരമാവധി സമ്പത്ത് സൃഷ്ടിക്കാൻ ശ്രമിക്കുക. ഇത് പരമാവധി സമ്പാദ്യത്തിലും ആക്രമണാത്മക നിക്ഷേപത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പ്രതിമാസ വരുമാനത്തിൻ്റെ 40% നിക്ഷേപങ്ങൾക്കായി മാറ്റിവയ്ക്കുക. 40% മ്യൂച്വൽ ഫണ്ടുകൾ അല്ലെങ്കിൽ ഡയറക്ട് സ്റ്റോക്കുകൾ പോലുള്ള വളർച്ചാ ഇക്വിറ്റി നിക്ഷേപങ്ങൾക്കായി നീക്കിവയ്ക്കുക. ഇക്വിറ്റികളിൽ നിക്ഷേപിച്ച് 12% വാർഷിക വരുമാനം ലക്ഷ്യമിടുക.
6. 15-15-15 നിമയം
പ്രതിവർഷം ശരാശരി 15% വരുമാനം നൽകുന്ന ഒരു സ്കീമിൽ 15 വർഷത്തേക്ക് പ്രതിമാസം 15,000 രൂപ നിക്ഷേപിച്ചാൽ, ഏകദേശം ഒരു കോടി രൂപ സമാഹരിക്കും. പ്രതിമാസം 15,000 രൂപ നിക്ഷേപിച്ചാൽ, 15 വർഷത്തിന് ശേഷം, പ്രതിവർഷം ശരാശരി 15% റിട്ടേൺ നൽകുന്ന ഒരു ഇക്വിറ്റി മ്യൂച്വൽ ഫണ്ടിൽനിന്നും (അല്ലെങ്കിൽ ഇൻഡെക്സ് ഫണ്ട്) ഏകദേശം ഒരു കോടി രൂപ ലഭിക്കും.
7. നേരത്തെയുള്ള റിട്ടയർമെന്റ്
ടെൻഷനില്ലാതെ സുഖമായി വിരമിക്കാൻ വാർഷിക ചെലവിന്റെ 25 മടങ്ങ് ലാഭിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, നിങ്ങളുടെ ജീവിതച്ചെലവുകൾക്കായി പ്രതിവർഷം 4 ലക്ഷം രൂപ ആവശ്യമുണ്ടെങ്കിൽ, റിട്ടയർമെന്റ് കോർപ്പസ് ഒരു കോടി രൂപ (4 ലക്ഷം x 25 രൂപ) ആയിരിക്കണം.
More From GoodReturns

ആർബിഐയുടെ 30 വർഷത്തെ ഗ്രീൻ ബോണ്ട് ലേലം ഇന്ന്: ഉയർന്ന വരുമാനം ഉറപ്പാക്കാൻ നിക്ഷേപകർ അറിയേണ്ടതെന്ത്?

എസ്ബിഐ മഗ്നം ഇക്വിറ്റി എക്സ്-ടോപ് 100 NFO: ഇന്ന് അവസാനിക്കുന്നു; നിക്ഷേപകർക്ക് ഈ അവസരം നഷ്ടപ്പെടുത്താമോ?

എസ്ബിഐ എഫ്ഡി പലിശ നിരക്ക് കുറച്ചു; നിക്ഷേപകർക്ക് ഇനി എന്ത് ലാഭം ലഭിക്കും?

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐടിആർ ഫയലിംഗ്: ഓഗസ്റ്റ് 31-ന് മുൻപ് പൂർത്തിയാക്കി പിഴ ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications